എന്തിനാണ് ഉഴുന്ന് വടയിൽ തുള ? അറിവ് തേടുന്ന പാവം പ്രവാസി വടകളിൽ രാജാവാണ് ഉഴുന്നുവട (UZHUNNU VADA ).ആവി പൊങ്ങുന്ന മസാല ദോശയുടെ അരികുപറ്റി ഇരിക്കാൻ അവകാശമുള്ളവൻ. മറ്റൊരു വടയും ആ സ്ഥാനത്ത് നമ്മൾ കണ്ടിട്ടില്ല. രൂപം കൊണ്ടും രുചികൊണ്ടും ആർക്കും ‘നിഷേധിക്കാൻ’ ആകാത്ത സാന്നിധ്യം. എണ്ണയിൽ മൊരിഞ്ഞ്, തവിട്ടു നിറത്തിൽ, കറിവേപ്പിലത്തുമ്പ് പുറത്തേക്കു കാട്ടി, പതുപതുപ്പോടെ കൊതിപ്പിക്കുന്ന ഉഴുന്നുവട ദക്ഷിണേന്ത്യയുടെ സ്വന്തം പലഹാരമാണ്. മെദു വട എന്നാണ് ഉഴുന്നുവടയുടെ ശരിക്കുമുള്ള പേര്. മാർദവം എന്ന അർഥമുള്ള ‘മെദു’ എന്ന വാക്കിൽ നിന്നാണ് അതുണ്ടായത്. ഇത് പല ദേശങ്ങൾക്കനുസരിച്ച് പലപേരിൽ അറിയപ്പെടുന്നുണ്ട്. ഈ ഉഴുന്ന് വടയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് അതിന്റെ നടുവിലുള്ള തുളയാണ്. നമ്മൾ കരുതുന്ന പോലെ വെറുതെ ഇട്ട് വെക്കുന്ന ഒരു തുളയല്ലിത്. അതിന് പുറകിലും ചില കാരണങ്ങളുണ്ട്.ഉഴുന്ന് വടയെ മറ്റ് പലഹാരങ്ങളിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നത് തന്നെ അതിന്റെ തുളയാണ്. നല്ല രീതിയിൽ പാചകം ചെയ്തെടുക്കാൻ വേണ്ടിയാണ് ഉഴുന്ന് വടക്ക് ഇങ്ങനെ ഒരു തുള ഇടുന്നത്. ഈ ഒരു തുളയാണ് ഉഴുന്ന് വടയുടെ എല്ലാ വശങ്ങളും ഒരു പോലെ വെന്ത് പാകമാവാൻ സഹായിക്കുന്നത്. ഇതുണ്ടാക്കാൻ വേണ്ടി എടുക്കുന്ന മാവും അതുപോലെ പാചകം ചെയ്യാൻ എടുക്കുന്ന സമയവും വളരെ ചെറുതാണ്. വെന്ത് പാകമാകുന്ന സമയത്ത് ഉഴുന്ന് വട എടുത്ത മാവിനേക്കാൾ കുറച്ചുകൂടെ വലുതാവും. അപ്പോൾ ഈ തുള ഇല്ലായെങ്കിൽ ഉഴുന്ന് വടയുടെ വശങ്ങൾ മാത്രമേ വെന്ത് പാകമാവുകയുള്ളു. ഇനി അഥവാ അതിന്റെ ഉൾവശം പാകമാകുന്നത് വരെ നമ്മൾ കാത്തിരിക്കുകയാണെങ്കിൽ അതിന്റെ പുറം ഭാഗം മുഴുവൻ കരിഞ്ഞു പോവും. ആ ഒരു ദയനീയ അവസ്ഥ ഒഴിവാക്കാൻ വേണ്ടിയാണ് ഉഴുന്ന് വടക്ക് നടുവിൽ ഒരു തുളയിടുന്നത്.
എന്തിനാണ് ഉഴുന്ന് വടയിൽ തുള ?

77 Like
Comment
Share