പുഴുവുള്ള ഭക്ഷണം കഴിക്കരുത് എന്നല്ല, ഇതിലെ പുഴു ചത്താൽ പിന്നെ കഴിക്കാൻ പാടില്ല

Shanavas S Oskar മാഗറ്റ്ചീസ് (Casu marzu) ലോക്ക് ഡൗൻ സമയം ശരിക്കും ഏറ്റവും കൂടുതൽ യൂ ട്യൂബ് ചാനെൽ എല്ലാം പുതിയ തരം ഭക്ഷണം ഉണ്ടാക്കുന്നതിനെ കുറിച്ചും രുചികളെ കുറിച്ചും ഒക്കെ ആയിരുന്നു ഒരിക്കൽ ഒരു പോസ്റ്റ് എഴുതിയിരുന്നു ലോകത്തിലെ ഏറ്റവും വില കൂടിയ ഭക്ഷണം എന്ന പേരിൽ അറിയയപെടുന്ന കവിയറിനെ കുറിച്ചു.എന്നാൽ നമുക്കു കിട്ടിയാൽ കഴിക്കാൻ സാധ്യത വളരെ കുറഞ്ഞ ഒരു ഭക്ഷണത്തെ കുറിച്ചു ആണ് ഇന്ന് ചെറുതായി പറയാൻ പോകുന്നത് ഈ ഭക്ഷണം നമ്മുടെ ഇറ്റലിയിൽ ആണ് ചുരുക്കി പറഞ്ഞാൽ, ഇറ്റലിയിലെ ജീവജാലങ്ങളെ അടുത്തറിയാനുള്ള അവസരമാണ് കാസു മര്‍സു കഴിക്കുന്നത് വഴി കിട്ടുന്നത്. ഉണ്ടാക്കുന്ന രീതി എങ്ങനെ എന്ന് ചോദിച്ചാൽ ചെമ്മരിയാടിന്റെ പാല്‍ കൊണ്ട് ഉണ്ടാക്കിയ ചീസ് ശരിയാക്കാന്‍ ലാര്‍വകളെ ഇടുന്നത് ഇതിൽ ഇടും എന്നാല്‍ മിക്ക ആളുകളും ചീസ് ഉണ്ടാക്കി കഴിഞ്ഞാലും ലാര്‍വകളെ മാറ്റാറില്ല. അതിനാൽ ചീസ് കഴിക്കുമ്പോള്‍ ജീവനുള്ള ലാര്‍വകളെ അതില്‍ കാണാം നമുക്കു വളരെ ആരോചകമായി തോന്നാം. യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളിലും ഇതിനു വിലക്ക് ഉണ്ട്. ഉദാഹരണത്തിന് ഫിൻലാണ്ടിലെ വിഷകൂണുകളെ പോലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇതു ഗുണം അല്ല ദോഷം കൂടിയാണ്. എന്നാലും വത്യസ്‌തത അതാണല്ലോ നമ്മുടെ ഒരിത്. ഇറ്റലിയിലെ എല്ലായിടത്തും ഇതു ലഭിക്കാൻ സാധ്യത വളരെ കുറവാണ് .എന്നാലും ഇറ്റലിയിലെ സര്‍ഡിനിയ ദ്വീപില്‍ ഈ ഭക്ഷണം സുഗമമായി ലഭിക്കും .എന്നാല്‍ ഈ ചീസിലുള്ള പുഴുക്കള്‍ മരിച്ചാല്‍ ഇത് കഴിക്കുന്നത് അപകടമാണെന്ന് ഈ നാട്ടുകാർ വിശ്വസിക്കുന്നത്. ലോകത്തെ ഏറ്റവും അപകടരമായ ചീസ് എന്നാണ് ഇത് അറിയപ്പെടുന്നത്. എങ്കിലും സര്‍ഡിനിയയിലെ കല്യാണം ഉള്‍പ്പടെയുള്ള എല്ലാ പ്രധാന പരിപാടികളിലും ഈ വിഭവം ഉണ്ട്. Nb:-എന്നാലും എന്തൊക്കെ തരത്തിലുള്ള ആഹാരം ഒക്കെ ആണ് ഓരോ ദേശത്തും പ്രചാരത്തിൽ ഉള്ളത് എന്ന് ഓർക്കുമ്പോൾ ഒരു കൗതുകം

77 Like Comment Share