ഹൈദരാബാദി ചിക്കൻബിരിയാണി ബസുമതി അരി - 1 Kg ചിക്കൻ - l | Kg മുളകുപൊടി -3 റ്റീ :- മഞ്ഞൾ - 1റ്റീ മല്ലി :-2 റ്റീ മല്ലിയില - 50 g പുതിന ഇല - 25 g വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് – 2 റ്റീ പച്ചമുളക് - 8 എണ്ണം നടുകെ കീറിയത് ഗരം മസാല പൗഡർ - 1/4 റ്റീ ഉപ്പ് - ആവശ്യത്തിന് കട്ട തൈര് - 250 g നാരങ്ങ - 1 - പിഴിഞ്ഞത് ചിക്കൻ കഴുകി മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഇട്ട് ഇളക്കി 3 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. അരികഴുകി അരമണിക്കൂർ കുതിർക്കാൻ വെക്കുക. പിന്നീട് പകുതി വേവിൽ ഊറ്റിഎടുക്കുക ഒരു വലിയ നോൺ സ്റ്റിക് പാത്രത്തിൽ 2 റ്റീ നെയ്യ് ഒഴിച്ച് ചെറുതീയിൽ ഇടുക ’ പിരട്ടി വെച്ച കോഴി മുഴുവൻ അതിൽ ഇടുക. അതിന്റെ മുകളിൽ ചോറ് വിതറുക 8 സവാള അരിഞ്ഞ് ഗോൾഡൻ ബ്രൗൺ വറുത്ത് ചോറിന്റെ മുകളിൽ വിതറുക’ പിന്നീട് റോവ് വാട്ടർ, കെവറ വാട്ടർ’ ഒരോ റ്റീസ്പൂൺ ഒഴിച്ച് കുറച്ച് മല്ലിയിലയും തൂകി 50 മിനിറ്റ് അടച്ച് ചെറിയ തീയിൽ വേവിക്കുക.’’ വെന്തതിനുശേഷം പുഴുങ്ങിയ മുട്ട വെച്ച് അലങ്കരിക്കാം.
ഹൈദരാബാദി ചിക്കൻബിരിയാണി

77 Like
Comment
Share