ന്യൂട്രീഷ്യനിസ്റ്റുകള്‍ ചക്കയെ’ഇന്റലിജന്റ് ഫ്രൂട്ട്’ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന പാവം പ്രവാസി ചക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഭക്ഷണയോഗ്യമാണ്. പല തരത്തില്‍ ഇവയെല്ലാം നമുക്ക് ഉപയോഗിക്കാം. ആ അര്‍ത്ഥത്തില്‍ ആണ് ചക്ക ‘ഇന്റലിജന്റ്’ ആണെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ വിളിക്കുന്നത്.ചക്കപ്പുഴുക്ക്, ചക്കയട, ചക്കപ്പായസം, ചക്കവരട്ടി എന്നിങ്ങനെ പോകുന്ന പരമ്പരാഗത വിഭവങ്ങള്‍ക്ക് പുറമെ ചക്ക കൊണ്ട് ധാരാളം പുതിയ രുചിക്കൂട്ടുകള്‍ ഇൗ ലോക്ഡൗൺ കാലത്ത് കണ്ടുപിടിച്ചു. ചക്ക അച്ചാര്‍, ചക്കക്കുരു ഷേക്ക്, ചക്ക മസാലയൊക്കെ ഇതില്‍ ചിലത് മാത്രം. നമ്മുടെ നാട്ടില്‍ മാത്രമല്ല, അങ്ങ് വിദേശരാജ്യങ്ങളിലും ചക്കയ്ക്ക് പ്രിയമേറിവരികയാണ്. പലയിടങ്ങളിലും വെജിറ്റേറിയന്‍ ആയ ആളുകള്‍ ഇറച്ചിക്ക് പകരം വയ്ക്കാനാണത്രേ ചക്ക ഉപയോഗിക്കുന്നത്.അമേരിക്കയിലും,ഇംഗ്ലണ്ടിലും പിസയില്‍ വരെ ചക്ക ചേര്‍ക്കുന്നുണ്ട്. . രുചിയുടെ കാര്യത്തില്‍ മാത്രമല്ല പലതരം ആരോഗ്യഗുണങ്ങളുണ്ട് ചക്കയ്ക്ക്. ചക്കയില്‍ നമ്മുടെ ശരീരത്തിന് അവശ്യം വേണ്ട ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, മാംഗനീസ്,ആന്റി ഓക്‌സിഡന്റുകൾ തുടങ്ങി ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചക്കക്കുരുവാകട്ടെ, പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമാണ്. നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല, മണ്ണിന്റെ ആരോഗ്യത്തിനും ചക്കക്കുരു വളരെ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്ക് ചക്ക സഹായകമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കലോറി കുറവായതിനാല്‍ തന്നെ, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്ന് കൂടിയാണ് ചക്ക.
ന്യൂട്രീഷ്യനിസ്റ്റുകള്‍ ചക്കയെ'ഇന്റലിജന്റ് ഫ്രൂട്ട്' എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

77 Like
Comment
Share