നമ്മുടെ പ്രിയപ്പെട്ട അവിയലിന്റെ ജനനം എങ്ങനെയെന്നറിയാമോ ? രസകരമാണ് !

ആണ്ടി ഇറക്കത് നല്ല തമ്പി ഇരയിമ്മൻ തമ്പിയും അവിയലും. ഓമനത്തിങ്കൾ കവി , നമുക്ക് ഓമന ആയ അവിയലും സമ്മാനിച്ചു. ചേര്‍ത്തല വാരനാട് നടുവിലേൽ കോവിലകത്ത് കേരളവർമ്മ തമ്പാന്റെയും തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീടെന്ന രാജകുടുംബത്തിലെ പാർവതിപ്പിള്ള തങ്കച്ചിയുടേയും മകനായി 1782 ഒക്ടോബര്‍ പന്ത്രണ്ടിനാണ് ഇരയിമ്മന്‍ തമ്പിയുടെ ജനനം. അവിയൽ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മൻ തമ്പിയാണെന്നു പറയപ്പെടുന്നു . ഒരിക്കൽ കൊട്ടാരത്തിൽ ഒരു ഊട്ടു നടന്നപ്പോൾ കറി തികയാതെ വരികയുണ്ടായി . അപ്പോൾ രാജാവും പരിചാരകരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു . ബുദ്ധിമാനായ ഇരയിമ്മൻ തമ്പി പാചകശാലയിൽ പോയി നോക്കിയപ്പോൾ കണ്ടത് കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളിൽ കുറെ ഭാഗങ്ങൾ വെറുതെ കളഞ്ഞിരിക്കുന്നതാണ് . തമ്പി ഉടനെ അവിടെക്കിടന്ന അരിഞ്ഞെറിഞ്ഞിരുന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങളെല്ലാം പെറുക്കിയെടുത്ത് അതിൽ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ വേർതിരിച്ചെടുത്തു .അവയെല്ലാം കൂടി ഏതാണ്ട് രണ്ടു വലിയ വട്ടികൾ നിറച്ചുണ്ടായിരുന്നു. Easy Aviyal Recipe: How to Make Avial at Homeഅതിനെയെല്ലാം കൂടി ഒരു പാത്രത്തിലിട്ട് വേവിച്ച് എരിശ്ശേരി എന്ന കറിയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ പാചകമറിയാത്ത ഇരയിമ്മനും ബന്ധുവായ ബ്രാഹ്മണനും കൂടിയുണ്ടാക്കിയത് വേറെയൊരു കൊഴുത്ത സാധനമായി . അവ ചോറിനു വിളമ്പിയപ്പോൾ , അതിന്റെ അസാധ്യരുചിയും മണവും കണ്ടു ആൾക്കാർ തമ്മിൽ പിടിവലിയായത്രേ . തമ്പുരാനും കുറെയധികം ഭക്ഷിച്ചു . പിന്നീട് ഇരയിമ്മൻ തമ്പി ഇതിന്‌ അവിയൽ എന്ന് പേരിടുകയും അതിനെ നേരത്തെ ഉണ്ടാക്കിയ രീതിയിൽ ഒന്നുകൂടെ ഉണ്ടാക്കുകയും ചെയ്തു . അപ്പോൾ അത് മുമ്പത്തേതിനേക്കാൾ കൂടുതൽ രുചികരമായിത്തീർന്നു . അത്തരത്തിൽ അവിയലിന്റെ ജനനമുണ്ടായി . 23 സംസ്‌കൃത കൃതികളും അഞ്ച് മലയാളകൃതികളും അഞ്ച് വര്‍ണങ്ങളും 22 പദങ്ങളും രചിച്ച ഇരയിമ്മന്‍ തമ്പി, കൂടുതൽ സമയം കണ്ടെത്തി പാചകം കല യാക്കി മാറ്റിയിരുന്നെങ്കിൽ കൂടുതൽ വിഭവങ്ങൾ നമുക്ക് ലഭിക്കുമായിരുന്നു.സമർത്ഥരായ പാചകക്കാർ പരിഷ്കരിച്ചു, " അവിയൽ “God’s own country " യിലെ സദ്യയ്ക്ക് നെറ്റിപ്പട്ടം ചാർത്തി.പാലക്കാട് അല്പം തൈരും ചേർക്കും,മധ്യ തിരുവിതാംകൂറിൽ ചേർത്താൽ അടി ഉറപ്പ്‌.തിരുവനന്തപുരത്തു കാർ കഷണങ്ങൾ വലുതായി മുറിക്കും, പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, തിരുവനന്തപുരം ഭക്ഷണം കഴിക്കാൻ നല്ലതാ, ഒരു തമിഴ് രുചി.ചേന, ചേമ്പ്, കാച്ചിൽ, മുരിങ്ങ കായ്‌, വഴുതന, തടിയൻ, കുമ്പളം, വെള്ളരി, ഏത്തൻ, പടവലം, carrot, beans, ഉരുളകിഴങ്, അമര, പച്ച തക്കാളി, പഴുത്ത തക്കാളി, ചുവന്ന ഉള്ളി, പച്ച മുളകു, കറിവേപ്പില, പച്ചമാങ്ങ, വെളിച്ചെണ്ണ, തേങ്ങ, ജീരകം, മഞ്ഞൽ, മുളകു പൊടി,ഉപ്പ് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന അവിയലിന് പകരക്കാരൻ വേറെ ആരുമില്ല ലോകത്തു. 25 ingredients ! രണ്ടാമനായി സാംബാർ. ലോകത്തുള്ള പ്രശസ്തമായ ഒരു cuisine ലും 25 ingredients ചേർത്ത് ഒരു വിഭവവും ഉണ്ടാക്കുന്നില്ല. ( ഉണ്ട് എന്നു പറയുന്നവ പോപ്പുലർ അല്ല)

77 Like Comment Share