ബെൽജിയത്തിൽ നിന്ന് വന്ന ഫ്രഞ്ച് ഫ്രൈസിന് എന്തുകൊണ്ട് ഫ്രാൻസിന്റെ പേര് വന്നത് ? ബെൽജിയത്തിൽ നിന്നോ ഫ്രാൻസിൽ നിന്നോ എന്ന് തർക്കമുള്ള ഉത്ഭവമുള്ള വറുത്ത ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസ് . ഉരുളക്കിഴങ്ങുകൾ സ്ട്രിപ്പുകളായി മുറിച്ച്, ഉണക്കി, സാധാരണയായി ഡീപ് ഫ്രയറിൽ വറുത്തെടുത്താണ് അവ തയ്യാറാക്കുന്നത് . പ്രീ-കട്ട്, ബ്ലാഞ്ച്ഡ്, ഫ്രോസൺ റസറ്റ് ഉരുളക്കിഴങ്ങ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഫ്രെഞ്ച് ഫ്രൈകൾ ചൂടുള്ളതോ മൃദുവായതോ മൊരിഞ്ഞതോ ആയ തരത്തിൽ വിളമ്പുന്നു, ഉച്ചഭക്ഷണത്തിന്റെയോ അത്താഴത്തിന്റെയോ ഭാഗമായി അല്ലെങ്കിൽ സ്വയം ലഘുഭക്ഷണമായോ കഴിക്കുന്നു, അവ സാധാരണയായി ഡൈനറുകൾ , ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ, പബ്ബുകൾ, ബാറുകൾ എന്നിവയുടെ മെനുകളിൽ പ്രത്യക്ഷപ്പെടും . അവ പലപ്പോഴും ഉപ്പിട്ടതാണ്, കൂടാതെ കെച്ചപ്പ് , വിനാഗിരി , മയോന്നൈസ് , തക്കാളി സോസ് അല്ലെങ്കിൽ മറ്റ് പ്രാദേശിക സ്പെഷ്യാലിറ്റികൾ എന്നിവയ്ക്കൊപ്പം വിളമ്പാം . ഉരുളക്കിഴങ്ങിന് പകരം മധുരക്കിഴങ്ങിൽ നിന്നും ഫ്രഞ്ച് ഫ്രൈ ഉണ്ടാക്കാം . മലയാളികൾ പൊറോട്ടയെ ‘ദേശീയ ഭക്ഷണം’ എന്ന് വിശേഷിപ്പിക്കുന്നതുപോലെ ലോകമെമ്പാടുമുള്ള ന്യൂ ജനറേഷന്റെ ഒരു ഇഷ്ട വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. ഭക്ഷണം കഴിക്കാൻ ഒരു റെസ്റ്റോറന്റിൽ ചെന്നാൽ ആദ്യം ഫ്രഞ്ച് ഫ്രൈസ് ഓർഡർ ചെയ്ത ശേഷം, അത് നുണഞ്ഞുകൊണ്ട് ബാക്കി ഭക്ഷണങ്ങൾ ഓർഡർ ചെയ്യാനാരംഭിച്ചിട്ടുണ്ട് നമ്മളിൽ പലരും. ഫാസ്റ്റ് ഫുഡ് ലോകത്തെ രാജാവാണ് ഫ്രഞ്ച് ഫ്രൈസ്. ബർഗറിന്റെയും, സാൻവിച്ചിന്റെയും കൂടെ എന്ന് മാത്രമല്ല നമ്മുടെ നാട്ടിൽ സർവ സാധാരണമായ ഷവർമയിൽ പോലും ഫ്രഞ്ച് ഫ്രൈസ് ഇടം പിടിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഈ ഭക്ഷണ വിഭവത്തിനായി ലോകം ഒരു ദിവസം തന്നെ മാറ്റിവച്ചത്. ജൂലൈ 13 ആണ് നാഷണൽ ഫ്രഞ്ച് ഫ്രൈസ് ദിവസം ആയി അമേരിക്കയിൽ ആഘോഷിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ധാരാളം ലോക രാഷ്ട്രങ്ങൾ ഈ ദിവസം ഫ്രഞ്ച് ഫ്രൈസ് ദിവസമായി കണക്കാക്കുന്നുണ്ട്. പേരിൽ ഫ്രഞ്ച് എന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഫ്രഞ്ച് ഫ്രൈസ് ഫ്രാൻസിൽ നിന്നാണോ എന്നതിന് ഉറപ്പില്ല ബെൽജിയം ആണ് ഫ്രഞ്ച് ഫ്രൈസിൻ്റെ ഉറവിടം എന്നാണ് ബെൽജിയം വാദിക്കുന്നത്. 1781 മുതലുള്ള രേഖകളിൽ തന്നെ ബെൽജിയം ജനത ഫ്രഞ്ച് ഫ്രൈസ് കഴിച്ചു തുടങ്ങിയിരുന്നുവത്രെ. മഞ്ഞു കാലത്ത് നദിയിൽ നിന്നും മീൻ പിടിക്കാൻ ബുദ്ധിമുട്ടായതിനാൽ ഉരുളക്കിഴങ്ങ് മീനിന്റെ ആകൃതിയിൽ മുറിച്ചെടുത്താണ് ഫ്രൈ ചെയ്തു കഴിച്ചിരിക്കുന്നത്. എന്നാൽ ഫ്രഞ്ച് ഫ്രൈസ് തങ്ങൾ തന്നെ കണ്ടുപിച്ചതാണ് എന്നാണ് ഫ്രാൻസിന്റെ വാദം.ഒന്നാം ലോകമഹായുദ്ധസമയത്ത് ബെൽജിയൻ സേനയുടെ ഭാഷ ഫ്രഞ്ച് ആയിരുന്നു. തന്മൂലം ബെൽജിയത്തിലെ പലരും തങ്ങൾ ഫ്രഞ്ച്കാരണ് എന്ന് തെറ്റിദ്ധരിച്ചു. ഇതാണ് ഫ്രഞ്ച് ഫ്രൈസ് എന്ന പേര് വരാൻ കാരണമത്രേ. ബെൽജിയത്തിലെ നദീതീര ഗ്രാമങ്ങളിൽ ഇപ്പോൾ ‘ഫ്ലെമിഷ് ഫ്രൈസ്’ എന്നാണത്രെ ഫ്രഞ്ച് ഫ്രൈസിൻ്റെ പേര്.വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിലാണ് ഫ്രഞ്ച് ഫ്രൈസ് അറിയപ്പെടുന്നത്. ഫ്രാൻസിൽ പോം ഫ്രീറ്റ്സ് എന്നും, സ്പെയിനിൽ പറ്റാറ്റസ് ഫിറിറ്റാസ് എന്നുമാണ് ഫ്രഞ്ച് ഫ്രൈസിന്റെ പേര്. ഇംഗ്ലണ്ടിൽ ചിപ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും ഫ്രഞ്ച് ഫ്രൈസ് തന്നെ. ഫാസ്റ്റ് ഫുഡ് ശ്രേണിയായ മക്‌ഡൊണാൾഡ്‌സ് ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഫ്രഞ്ച് ഫ്രൈസ് വിൽക്കുന്ന സ്ഥാപനം.അമേരിക്കയിൽ ഉത്പാദിപ്പിക്കുന്ന മൊത്തം ഉരുളക്കിഴങ്ങിന്റെ 7 ശതമാനം ഫ്രഞ്ച് ഫ്രൈസ് ആയി മക്‌ഡൊണാൾഡ്‌സ് വഴി വിറ്റു പോവുന്നു. ഫ്രഞ്ച് ഫ്രൈസ് ആരുടേതാണ് എന്ന തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും ബെൽജിയ ത്തിലെ ബ്രൂഗസിലാണ് ഫ്രഞ്ച് ഫ്രൈസ് മ്യൂസിയം പ്രവർത്തിക്കുന്നത്. ഫ്രിയറ്റ് മ്യൂസിയം എന്നാണ് ഇതിന്റെ പേര്. ഫ്രഞ്ച് ഫ്രൈസ് ഫാസ്റ്റ്ഫുഡ് ആണെങ്കിലും കൂടുതൽ പോഷകഗുണമുള്ളവയാണ്. വിറ്റാമിൻ ബി6, വിറ്റാമിൻ സി, മഗ്നീഷ്യം, ഇരുമ്പ് എന്നിങ്ങനെ ഉരുളക്കിഴങ്ങിലുള്ള എല്ലാ വിറ്റാമിനുകളും ഫ്രഞ്ച് ഫ്രൈസിലുമുണ്ട്. വേഫിൾ ഫ്രഞ്ച് ഫ്രൈസ്, കർലി ഫ്രൈസ് എന്നിങ്ങനെ കുറഞ്ഞത് 18 തരം ഫ്രഞ്ച് ഫ്രൈസുകൾ ഇന്ന് ലോകത്തുണ്ട്.1982ൽ ഓസ്‌ട്രേലിയയിലാണ് ആദ്യത്തെ ഫ്രഞ്ച് ഫ്രൈസ് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്. ഇന്ന് ചൈന, ബെൽജിയം, ഇസ്രായേൽ, സ്ലൊവാക്യ, നെതർലാൻഡ്‌സ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ ഫ്രഞ്ച് ഫ്രൈസ് വെൻഡിങ് മെഷീൻ പ്രവർത്തിക്കുന്നുണ്ട്.ലോകത്തിൽ ഏറ്റവും കൂടുതൽ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന ജനതയിൽ മുൻപന്തിയിലാണ് ബെൽജിയത്തിലെ ജനങ്ങൾ. ജനസംഖ്യയുടെ മൂന്നിലൊന്ന് സ്ഥിരമായി ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നുണ്ടത്രേ. പ്രധാനമായും മയോണൈസിൽ മുക്കിയാണ് ഫ്രഞ്ച് ഫ്രൈസ് അകത്താക്കുന്നത്. ‘നെതർലൻഡ് ‘ദേശീയ ലഘുഭക്ഷണ’മായി കണക്കാക്കുന്നതും ഫ്രഞ്ച് ഫ്രൈസ് ആണ്. സാധാരണ ഉരുളക്കിഴങ്ങ് ഫ്രൈകൾ പോലെയല്ല ഫ്രഞ്ച് ഫ്രൈസ്. നല്ല ക്രിസ്പിയും സോഫ്റ്റുമായ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കാൻ സമയം വേണ്ടിവരുമെങ്കിലും ആർക്കു വേണമെങ്കിലും ചെയ്യാവുന്നതാണ്. ചേരുവകൾ വലിയ ഉരുളക്കിഴങ്ങ് എണ്ണ തയ്യാറാക്കുന്ന വിധം ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസിന്റെ ആകൃതിയിൽ കനം കുറച്ച് മുറിക്കുക ഒരു പാത്രത്തിൽ വെളളമെടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഇടുക. ഫ്രിഡ്ജിൽ 2-3 മണിക്കൂർ സൂക്ഷിക്കുക. ഒരു പാനിൽ കുറച്ച് വെളളം ചൂടാക്കുക. ഇതിൽ കുറച്ച് ഉപ്പ് ചേർക്കുക ഇതിലേക്ക് ഉരുളക്കിഴങ്ങ് ഇടുക. കൃത്യം 5 മിനിറ്റ് ആകുമ്പോൾ തീ അണയ്ക്കുക. വെളളത്തിൽനിന്നും ഉരുളക്കിഴങ്ങ് മാറ്റിയശേഷം തണുക്കാനായി മാറ്റിവയ്ക്കുക ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ തണുത്തശേഷം അവ ഒരു സിപ്‌ലോക്ക് ബാഗിലേക്ക് മാറ്റുക. ഏകദേശം മൂന്ന് മുതൽ നാല് മണിക്കൂർ വരെ ഫ്രീസറിൽ സൂക്ഷിക്കുക ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഇട്ട് വറുത്ത് കോരി മാറ്റുക ഫ്രഞ്ച് ഫ്രൈ മസാലയ്ക്ക് വേണ്ട ചേരുവകൾ ഉപ്പ്- 1 ടേബിൾസ്പൂൺ പുതിന പൊടി- 1 ടേബിൾസ്പൂൺ മുളക് പൊടിച്ചത്- 1 ടേബിൾസ്പൂൺ ചാട് മസാല- 1 ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ ഇവയെല്ലാം ചേർത്ത് ഇളക്കുക ഫ്രഞ്ച് ഫ്രൈസിനു മുകളിലേക്ക് കുറച്ച് ഈ മസാല വിതറി വിളമ്പാം
ബെൽജിയത്തിൽ നിന്ന് വന്ന ഫ്രഞ്ച് ഫ്രൈസ് ന് എന്തുകൊണ്ട് ഫ്രാൻസിന്റെ പേര് വന്നത് ?

77 Like
Comment
Share