ഫുൾ ജാർ സോഡയ്ക്ക് വിരമാമിട്ട്, കറക്കിയെടുക്കാന്‍ വീണ്ടും കറക്കി ചായവരുന്നു

കറക്കിയെടുക്കാന്‍ വീണ്ടും ‘കറക്കി’ ചായ അറിവ് തേടുന്ന പാവം പ്രവാസി ????ഫുൾ ജാർ സോഡയ്ക്ക് വിരമാമിട്ട് ‘കറക്കി ചായ’ വരുന്നു. ഇഞ്ചിച്ചായ, മസാലച്ചായ, സുലൈമാനി, നാരങ്ങാച്ചായ, ഏലക്കാച്ചായ അങ്ങനെ ചായയുടെ രുചിവൈവിധ്യങ്ങൾ ഉണ്ടെങ്കിലും കറക്കിചായ ഇവയിൽ നിന്നൊക്കെ വ്യത്യസ്തമാണ്. കറക്കി ചായ ഇതിലെയൊക്കെ കറങ്ങി നടന്നിരുന്ന കക്ഷിയാണെങ്കിലും ഫുൾ ജാർ തരംഗം ഒന്നടങ്ങിയപ്പോൾ ദാ കറക്കിചായ വീണ്ടും തലപൊക്കി.കറക്കി ചായ തയാറാക്കുന്ന രീതിയാണ് അതിന്റെ പ്രത്യേകത, രുചി പഴയകാല സമോവർ ചായയുടേതു തന്നെ. കറക്കി ചായ റെഡിയാക്കാൻ വെള്ളം ചേർക്കാതെ തിളപ്പിച്ചെടുത്ത പാൽ നന്നായി അടിച്ചു പതപ്പിച്ചെടുക്കും. ????3 ഗ്ലാസ് കറക്കി ചായ തയാറാക്കാൻ ⚡വെള്ളം – 2 1/2 ഗ്ലാസ് ( ചെറിയ ഗ്ലാസ്) ⚡പാൽ – 2 1/2 ഗ്ലാസ് ( ചെറിയ ഗ്ലാസ്) ⚡തേയിലപ്പൊടി – 6 ടീസ്പൂൺ ⚡പഞ്ചസാര – 6 ടീസ്പൂൺ ⚡ഏലക്കാ – 2 ⚡ഗ്രാമ്പു – 3 ????തയാറാക്കുന്ന വിധം: ⚡ ഒരു പാനിൽ വെള്ളവും മറ്റൊരു പാനിൽ പാലും തിളപ്പിക്കുക. ⚡വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിൽ ആവശ്യത്തിന് തേയിലപ്പൊടിയും, പഞ്ചസാരയും, ഏലയ്ക്കയും ഗ്രാമ്പുവും ചേർത്ത് അരിച്ചെടുക്കണം. ⚡ തിളച്ച പാൽ നന്നായി ആറ്റിയെടുത്തു പതപ്പിക്കണം. ⚡ഗ്ലാസിലേക്ക് മുക്കാൽ ഭാഗം ചായക്കൂട്ട് ഒഴിച്ച് അതിന് മുകളിലേക്ക് സ്പൂൺ ഉപയോഗിച്ച് പതപ്പിച്ചു വച്ചിരിക്കുന്ന പാൽപത അൽപാൽപം ചേർക്കാം. ഇത് കൈയിലെടുത്ത് കറക്കിയെടുക്കുന്നതിലാണ് ഇതിന്റെ ബ്യൂട്ടി. ഇനി ഇങ്ങനെ കറക്കാൻ സാധിക്കാത്തവർക്ക് ഒരു അലുമിനിയം ഫോയിൽ കൊണ്ട് നന്നായി ഗ്ലാസ് മൂടിപ്പിടിച്ച് കറക്കിയെടുക്കാം.

77 Like Comment Share