കപ്പലണ്ടി കുതിർത്തു കഴിച്ചാലുള്ള ഗുണങ്ങൾ കപ്പലണ്ടി ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും.നേരംപോക്കിനു വേണ്ടിയെങ്കിലും കപ്പലണ്ടി കഴിയ്ക്കുന്നവരാണ് നമ്മൾ പലരും.കപ്പലത്തു കഴിയ്ക്കുന്നതു കൊണ്ട് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ഇതിന്റെ ഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് കപ്പലണ്ടി കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിതരീതിയുടെ ഭാഗമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇത് കുറയ്ക്കാന്‍ പാടുപെടുന്നവരെ നാം നിത്യവും കാണുന്നതാണ്. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തു കഴിച്ചു നോക്കാം. ഇതിലെ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് തന്നെയാണ് ഇവിടെ സഹായിക്കുന്നത്. വയറ്റിലെ ക്യാന്‍സര്‍ ആണ് മറ്റൊന്ന്. കപ്പലണ്ടിയില്‍ അടങ്ങിയിട്ടുള്ള പികൗമാറിക് ആസിഡ് വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യതയെ വളരെയധികം കുറയ്ക്കുന്നു. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതശൈലിയും മാറിക്കൊണ്ടിരിയ്ക്കുന്ന ഭക്ഷണരീതിയും നമ്മളെ ഓരോ ദിവസം ചെല്ലുന്തോറും രോഗികകളാക്കി മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാന്‍ കപ്പലണ്ടി വെള്ളത്തിലിട്ട് കഴിയ്ക്കുന്നത് ഉത്തമമാണ്. ഞരമ്പു സംബന്ധമായ ഉണ്ടാവുന്ന പല അസുഖങ്ങള്‍ക്കും പ്രതിവിധിയാണ് ഇത്തരത്തില്‍ കപ്പലണ്ടി സ്ഥിരമാക്കുന്നത്. അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും തലച്ചോറിന്റെ ഉണര്‍വ്വിനും ആരോഗ്യത്തിനും കപ്പലണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുന്നത് നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള അണുബാധ നിങ്ങളെ ശല്യം ചെയ്യാതിരിക്കേണ്ടത് കപ്പലണ്ടി നോക്കിക്കോളും. അണുബാധ ചെറുക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും കപ്പലണ്ടി സഹായിക്കുന്നു. ഇതിലെ നൈട്രിക് ഓക്‌സിഡ് പക്ഷാഘാത സാധ്യത വളരെയധികം കുറയ്ക്കുന്നു. ആന്റിഓക്‌സ്ഡന്റിന്റെ കലവറ എന്ന് വേണമെങ്കില്‍ കപ്പലണ്ടിയെ വിശേഷിപ്പിക്കാം ചര്‍മ്മത്തെ സംരക്ഷിക്കുന്നുചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തിലും കപ്പലണ്ടി മോശക്കാരനല്ല. ചര്‍മ്മത്തില്‍ വാര്‍ദ്ധക്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതെ സംരക്ഷിക്കുന്നതിനും കപ്പലണ്ടി മുന്നിലാണ്. (കടപ്പാട് )
കപ്പലണ്ടി കുതിർത്തു കഴിച്ചാലുള്ള ഗുണങ്ങൾ

77 Like
Comment
Share