Gafoor KP Pattambi കിഴി പൊറോട്ട ഒരു കിലോ ബീഫ് കഴുകി വൃത്തിയാക്കി ഒരു കുക്കറിൽ ഇട്ട് അതിലേക്ക് വലിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, മല്ലിപൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി, മുളക് പൊടി, ചെറുനാരങ്ങ നീര്, കറിവേപ്പില, 2 ടീസ്പൂൺ വെളിച്ചെണ്ണ, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്ത 10 മിനുട്ട് വെക്കുക ‘പിന്നെ കുക്കർ അടച്ച് 7, 8 വിസിൽ വരെ നന്നായി വേവിക്കുക പിന്നെ ഒരു കടായി സ്റ്റൗവിൽ വെച്ച് അതിൻ 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയ ഉള്ളി ചേർത്ത് നന്നായിവഴറ്റുക അതിലേക്ക് മുളക് പൊടി മഞൾ പൊടി മല്ലിപൊടി എന്നിവചേർത്ത് മസാലകൾ മൂക്കുന്നത് വരെ നന്നായി വഴറ്റുക. അതിന് ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം വേവിച്ച ബിഫ് അതിലേക്ക് ചേർത്ത് പിന്നെ ഗരം മസാല പൊടി പെരുംജീരക പൊടി കുരുമുളക് പൊടി ഉലുവപൊടിയും ആവശ്യത്തിന് ഉപ്പുംചേർത്ത് ബീഫ് നന്നായി വറ്റിക്കുക മുകളിൽ കുറച്ച് മല്ലിയില കറിവേപ്പിലയും ചേർത്ത് ഇറക്കി വെക്കുക പിന്നെ വാട്ടിയ വാഴയിലയിലേക്ക് ഒരു പൊറോട്ട വെച്ച് (പൊറോട്ട വീട്ടിൽ ഉണ്ടാക്കാംഅല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങാം)അതിന് മുകളിൽ കുറച്ച് ബീഫ് കറി സ്പ്രെഡ് ചെയ്ത് അതിനു മുകളിൽ വീണ്ടും പൊറോട്ട വെച്ച് അതിലേക്ക് കുറച്ച് ബീഫ് ചേർത്ത് മുകളിൽ സ്ലൈസായി അരിഞ്ഞ സവാള തക്കാളി ചെറുനാരങ്ങയും ഒരു തണ്ട് കറിവേപ്പിലയും വെച്ച് അതിൻ്റെ മുകളിൽ ഒരു പൊറോട്ടയും വെച്ച് മുകളിൽ കുറച്ച് കുടി ബീഫ് കറി സ്പ്രെഡ് ചെയ്ത് വാഴയിലയിൽഒരു കിഴിപോലെ കെട്ടിവെക്കുക പിന്നെ ഒരു പാൻ ചൂടാക്കി അതിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കിഴി അതിൽ വെച്ച് 10 മിനുട്ട് മൂടിവെച്ച് ആവി കയറ്റുക . കിഴി പൊറോട്ട റെഡിയായി .ഇത് ചൂടോടെ കഴിച്ചാൽ കിടുവാണ്.
കിടിലം ടേസ്റ്റ് കിഴി പൊറോട്ട

77 Like
Comment
Share