എന്തുകൊണ്ടാണ് വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണം പൊതുവെ രുചിയില്ലാത്തത്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ????വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണം രുചിയില്ല എന്നത് പലരും പറയുന്ന കാര്യമാണ്.ഇതിനു പ്രധാനമായും കുറച്ചു കാരണങ്ങൾ ഉണ്ട്.മുപ്പതിനായിരം അടി ഉയരത്തിൽ രുചിയും, മണവും അറിയാനുള്ള നമ്മുടെ കഴിവ് കുറയുന്നു.ഫ്ലൈറ്റിനകത്തുണ്ടാകുന്ന ഒരുപാട് ഘടകങ്ങളും നമ്മുടെ രുചിയെ ബാധിക്കുന്നു. ഈർപ്പം കുറയുന്നത് , കുറഞ്ഞ വായുമർദ്ദം, ചുറ്റുമുള്ള ശബ്ദം തുടങ്ങിയവയൊക്കെ നമ്മുടെ രുചിയെ സ്വാധീനിക്കുന്നു. മുപ്പതിനായിരം അടി ഉയരത്തിൽ ഈർപ്പം12% ത്തിൽ കുറവാണ്. കുറഞ്ഞ വായു മർദ്ദവും, കുറഞ്ഞ ഈർപ്പവും നമ്മുടെ രുചി മുകുളങ്ങളുടെ സംവേദനക്ഷമത കുറയ്ക്കുന്നു. രുചികളിൽ ഉപ്പിനെയും, മധുരത്തെയുമാണ് ഇത് കൂടുതൽ ബാധിക്കുന്നത്. പുളിയും, കയ്‌പും വല്യ കുഴപ്പമില്ലാതെ നാവിൽ തന്നെ ഉണ്ടാകും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വൻതോതിൽ നൂറുകണക്കിനാളുകൾക്ക് ഭക്ഷണമുണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. അത് പാക്ക് ചെയ്തു ഫ്രീസ് ചെയ്ത് പിന്നെ വീണ്ടും ചൂടാക്കി കഴിക്കുമ്പോഴേക്കും രൂചിയിൽ മാറ്റം ഉണ്ടാകുന്നു. പ്ലാസ്റ്റിക് കട്ലെറിസ് ഉപയോഗിച്ചു കഴിക്കാനുള്ള സോഫ്റ്റ്നസ് ഫുഡിന് ഉണ്ടായിരിക്കണം .അടുത്ത കാരണം സമയം ആണ്. നമ്മുടെ ബ്രെയിൻ തെറ്റായ ടൈംസോണിൽ ആയിരിക്കും .യാത്ര സമയം ആഹാരം കഴിക്കുന്ന സമയവും രുചിയെ ബാധിക്കുന്നു.
എന്തുകൊണ്ടാണ് വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണം പൊതുവെ രുചിയില്ലാത്തത് ?

77 Like
Comment
Share