അറിവ് തേടുന്ന പാവം പ്രവാസി എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാന്‍ കഴിയുന്ന ചില ആഹാര സാധനങ്ങൾ ഉണ്ട് തേന്‍ : എത്ര കാലം കഴിഞ്ഞാലും ചീത്തയാവാത്ത ഒന്നാണ് തേന്‍. കാലം കഴിയുന്തോറും തേനിന്റെ നിറം മാറും മാത്രമല്ല അല്‍പം കൂടി കട്ടിയുള്ളതായി മാറും. എന്നാല്‍ അല്‍പം തണുത്ത വെള്ളത്തില്‍ മൂടി തുറന്ന് ഇറക്കി വെച്ചാല്‍ തേന്‍ വീണ്ടും പഴയ പോലെ ആവും എന്നതാണ് കാര്യം. അരി : എല്ലാ അരിയേയും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ബ്രൗണ്‍ നിറമുള്ള അരിയാണ് എക്‌സ്പയറി ഡേറ്റ് പ്രശ്‌നമല്ലാത്തത്. അരി കൃത്യമായി പാക്ക് ചെയ്ത് വെച്ചാല്‍ ദീര്‍ഘനാള്‍ ഉപയോഗിക്കാം . വെള്ള വിനാഗിരി : വിനാഗിരിയാണ് മറ്റൊന്ന്. ഒരിക്കലും ഇത് വേസ്റ്റാക്കേണ്ട ആവശ്യം ഇല്ല. ഭക്ഷണ ആവശ്യങ്ങള്‍ക്കും വീട് ക്ലീന്‍ ചെയ്യാനും വിനാഗിരി എത്രകാലം വേണമെങ്കിലും ഉപയോഗിക്കാം. ഉപ്പ് :എപ്പോഴെങ്കിലും ചീത്തയായി എന്ന കാരണത്താല്‍ ഉപ്പ് കളയേണ്ട ആവശ്യം വരുന്നില്ല. ചോളപ്പൊടി : ഒരിക്കലും ചീത്തയായി എന്ന് പറഞ്ഞ് ചോളത്തിന്റെ പൊടിയും കളയേണ്ടി വരില്ല. പഞ്ചസാര : ഒരിക്കലും എക്‌സ്പയറി ഡേറ്റ് നോക്കി വാങ്ങിക്കേണ്ട ആവശ്യമില്ലാത്ത ഒന്നാണ് പഞ്ചസാര എന്നാല്‍ വെള്ളത്തില്‍ നിന്നും ഉറുമ്പുകളില്‍ നിന്നും വളരെ കൃത്യമായി സൂക്ഷിക്കണം എന്നതാണ് പ്രത്യേകത. മദ്യം : മദ്യം ചീത്തായാവാതെ എത്ര കാലം വേണമെങ്കിലും ഇരിയ്ക്കും. ഡ്രൈ ചെയ്ത് ബീന്‍സ് : ഡ്രൈ ചെയ്ത ബീന്‍സ് ഒരിക്കലും എക്‌സ്പയറി ഡേറ്റ് നോക്കി വാങ്ങിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം. ഇന്‍സ്റ്റന്റ് കോഫി : ഇന്‍സ്റ്റന്റ് കോഫിയാണ് മറ്റൊന്ന്. എന്നാല്‍ എപ്പോഴും ഫ്രീസറില്‍ തന്നെ സൂക്ഷിക്കണം.
എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാന്‍ കഴിയുന്ന ചില ആഹാര സാധനങ്ങൾ ഉണ്ട്

77 Like
Comment
Share