തൊലിയുൾപ്പടെ ഭക്ഷിക്കാൻ സാധിക്കുന്ന വാഴപ്പഴം അറിവ് തേടുന്ന പാവം പ്രവാസി പഴം കഴിച്ചതിനു ശേഷം തൊലി വലിച്ചെറിഞ്ഞു കളയുകയോ, പശുവിന് നൽകുകയോ ചെയ്യുന്നതാണ് പതിവ്. എന്നാൽ തൊലിയുൾപ്പടെ പഴം തിന്നാൻ സാധിക്കുന്ന സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാനിൽ നിന്നുള്ള ശാസ്ത്രജ്ഞർ. മോണ്ഗേ വാഴപ്പഴം എന്നാണ് ഇതിന്റെ പേര്. 20,000 വർഷങ്ങൾക്കു മുമ്പ് തൊലിയുൾപ്പടെ കഴിക്കുവാൻ സാധിക്കുന്ന വാഴപ്പഴം ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. അതിനെ കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നതിങ്ങനെ. 20,000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ശീതയുഗമായിരുന്നു. ഈ സമയം ചെടികളിൽ ഭൂരിഭാഗവും മടിയൻമാരാകും. ശീതയുഗത്തിനു ശേഷം മഞ്ഞെല്ലാം ഉരുകിയപ്പോൾ ചെടികൾക്കെല്ലാം ആരോഗ്യം ലഭിച്ചു. ആ സമയമുണ്ടായ വാഴപ്പഴത്തിന്റെ തൊലിയുൾപ്പടെ ഭക്ഷ്യയോഗ്യമായിരുന്നു. പിന്നീട് കാലങ്ങൾ കഴിയും തോറും തൊലിയുടെ രുചി മാറുകയായിരുന്നു. 20,000 വർഷം മുമ്പിലുള്ള രീതിയിൽ പഴം സൃഷ്ടിച്ചെടുക്കുവാൻ 60 ഡിഗ്രി സെൽഷ്യസിൽ തണുപ്പിച്ചതിനു ശേഷമാണ് വാഴ നട്ടു പിടിപ്പിച്ചത്. കൂടാതെ പതിയെ പതിയെ മഞ്ഞ് ഉരുകുന്ന അന്തരീക്ഷം കൃത്രിമമായ സൃഷ്ടിക്കുകയും ചെയ്തു. അപ്രകാരം ചെയ്തപ്പോൾ വാഴയിൽ മറഞ്ഞിരുന്ന ഡിഎൻഎ രൂപപ്പെട്ടു. അങ്ങനെയാണ് മോണ്ഗേ വാഴപ്പഴം വീണ്ടും രംഗത്തെത്തിയത്. ജപ്പാനിലുള്ള ഡി ആൻഡ് ടി ഫാം കമ്പനിയാണ് മോണ്ഗേ വാഴപ്പഴം നിർമിക്കുന്നത്. ജപ്പാനിലെ ഒക്ലഹോമയിലെ ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ ഓരോ ആഴ്ച്ചയും 10 വാഴപ്പഴം വിൽപ്പനയ്ക്കു വയ്ക്കും. 648 യെൻ(375 രൂപ) ആണ് ഒരെണ്ണത്തിന്റെ വില. വൈറ്റമിൻ ബി6, മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവയെല്ലാം മോണ്ഗേ വാഴപ്പഴത്തിന്റെ തൊലിയിലുണ്ടെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
ഇനി വാഴപ്പഴം തൊലി ഉൾപ്പെടെ കഴിക്കാം ... !

77 Like
Comment
Share