ഒരു ഗ്രാമത്തിലെ 35 ഓളം കുടുംബങ്ങൾ ചെയ്ത പണി കണ്ടോ ? മലപ്പുറം ജില്ലയിലെ കുടിയേറ്റ കർഷകർ നിറഞ്ഞ ഗ്രാമമാണ് വെറ്റിലപ്പാറ. അവിടുത്തെ ഒരു കൊച്ചു പ്രദേശമായ കവുങ്ങിൻ ചോലയിലെ സാധാരണക്കാരായ 30 കുടുംബങ്ങൾ ചേർന്ന് നഗരങ്ങളിലൊക്കെ ഉള്ളത് പോലെ KCR എന്നൊരു റസിഡൻസ് അസോസിയേഷൻ ഉണ്ടാക്കി. ആദ്യ പരിപാടിയായി റോഡ് നിർമ്മാണത്തിനിടെ തകർക്കപ്പെട്ട തങ്ങളുടെ ബസ്സ് സ്റ്റോപ്പിൻ്റെ സ്ഥാനത്ത് അതി മനോഹരമായി മറ്റൊരെണ്ണം നിർമ്മിച്ചു നാല് ലക്ഷത്തിൻ്റെ സർക്കാർ ബസ്സ്റ്റോപ്പുകളെ നാണിപ്പിക്കുന്ന വിധമുള്ള ഒന്ന് അതും വെറും 30000 രൂപയ്ക്ക് .
ഈ തുകയ്ക്ക് മനോഹരമായ ഈ നിർമ്മാണം തീർന്നത് സ്ഥലവാസികളിൽ തന്നെയുണ്ടായിരുന്ന വെൽഡർമാർ ,മേസന്മാർ എന്നിവരുടെ കഠിനാദ്ധ്വാനം കൊണ്ടാണ്. കൊച്ചു കുട്ടികൾ വരെ നിർമ്മാണത്തിൽ പങ്കാളികൾ ആയി. അതുകൊണ്ടും തീർന്നില്ല തുടർച്ചയായി പരാതി പറഞ്ഞിട്ടും ശരിയാക്കാതിരുന്ന തെരുവ് വിളക്കും സ്വന്തം ചിലവിൽ സ്ഥാപിച്ചു .പുതുവത്സരത്തിന് എല്ലാ കുടുംബത്തിലെയും മുഴുവൻ അംഗങ്ങളും പക്കെടുത്ത കലാപരിപാടികൾ ,വെടിക്കെട്ട്, സ്നേഹവിരുന്ന് അടക്കമുള്ള പരിപാടികൾ നടത്തി 2024 നെ വരവേറ്റു KCR . വെറ്റിലപ്പാറ ഗ്രാമത്തിലെ സാംസ്കാരിക ,സാമൂഹിക രംഗങ്ങളിൽ സജീവമായി കഴിഞ്ഞു സംഘടന .വേനൽ അവധിക്ക് എല്ലാ കുടുംബാഗങ്ങളും ചേർന്നുള്ള വിനോദയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇവർ.
ഒരു ഗ്രാമത്തിലെ 35 ഓളം കുടുംബങ്ങൾ ചെയ്ത പണി കണ്ടോ ?

31K
Like
Comment
Share