കാടിറങ്ങുന്ന കടുവയുടെ രാഷ്ട്രീയം Jithu Thampuran കക്ഷിരാഷ്ട്രീയ പ്രകാരം വയനാട്ടിലെ കടുവകൾ ഏതെങ്കിലും പുരോഗമന പ്രസ്ഥാനങ്ങളിൽ മെമ്പർഷിപ്പ് ഉള്ളവരാണോ : കാരണം, ഏകദേശം വയസ്സായ കടുവകളെ യുവ കടുവകൾ കീ പൊസിഷൻ സ്ഥാനങ്ങളിൽ നിന്ന് നിഷ്ക്കരുണം മാറ്റുകയും അവയെ ആൾതാമസമുള്ള ഗ്രാമങ്ങളിലേക്ക് തുരത്തുകയും ചെയ്യുന്നു എന്ന തരത്തിലുള്ള പൊളിറ്റിക്കൽ കോമഡി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വയനാട്ടിൽ ഓടിത്തുടങ്ങിയിട്ടുണ്ട് …. കാടിറങ്ങുന്ന കടുവയുടെ രാഷ്ട്രീയം അത് ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ ഒതുങ്ങും എന്ന് തോന്നുന്നില്ല …. ഒരുപക്ഷേ അന്തർ സംസ്ഥാനതലത്തിൽ തന്നെ ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ് …. ആദ്യമായി വയനാടിന്റെ ഭൂ പ്രകൃതി ഒന്ന് വിലയിരുത്തുക …. 1980 നവംബർ ഒന്നിന് വയനാട് ജില്ല രൂപീകരിക്കപ്പെടുന്ന സമയത്ത് ഈ ഗ്രാമ പ്രദേശങ്ങളിൽ തമിഴ് ,കന്നട , ദ്രാവിഡ , പ്രാക്തന ഗോത്ര , ഗോത്ര ബ്രാഹ്മണിക്ക് , ദളിത , ഇസ്ലാം, റോമൻ ക്രൈസ്തവ സംസ്കാരങ്ങളുടെ മിക്സഡ് കൾച്ചർ സ്വഭാവം ഉണ്ടായിരുന്നു ….. ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ആ ഒരുമയും നന്മയും ഇപ്പോഴും ഗാഢമായി തന്നെ ഇവിടെ നിലനിൽക്കുന്നുമുണ്ട് ….. വയനാടിന്റെ വന സമ്പത്ത് മേൽപ്പറഞ്ഞ ജനവിഭാഗങ്ങളിൽ ചിലരുടെ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാവുകൾ അടക്കം ഉൾപ്പെടുന്നതിനാൽ നശിപ്പിക്കപ്പെടാതെ തന്നെ സോദരഗോത്രങ്ങളുടെ നന്മയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടണം എന്ന ചിന്താഗതിയിൽ ഇവിടെ കൃത്യമായ വന സംരക്ഷണവും നടന്നു പോയിട്ടുണ്ട് …. ഇപ്പോഴും ഏകദേശം ഒക്കെ അങ്ങനെ തന്നെയാണ് ….. റിസർവ്വ് ഫോറസ്റ്റിന് തൊട്ടടുത്തുള്ള ഏരിയ വരെ നിഷ്ക്കരുണം ക്ലിയർ ഫിൽ ചെയ്യുന്നുണ്ടെങ്കിൽ അത് ഇക്കഴിഞ്ഞ ഇരുപതോ മുപ്പതോ വർഷത്തിനുള്ളിൽ ഇവിടെ കുടിയേറി പാർത്ത ചില പുറം ജില്ലക്കാർ തന്നെയാണ് എന്ന് വ്യക്തമായി സമർത്ഥിക്കപ്പെട്ടിട്ടുണ്ട് ….. ഇനി കടുവകളുടെ കാര്യത്തിലേക്ക് വരാം , സംരക്ഷിതമൃഗം ആണ് എന്ന രീതിയിൽ കൃത്യമായ പ്രിവിലേജ് കൊടുത്തത് കാരണം ഇവിടെ കടുവകൾ പരിധിയിൽ കവിഞ്ഞ് പെരുകിവന്ന അവസ്ഥയിലാണ് നിലവിൽ വയനാട് ടൈഗർ റിസർവുകൾ ഉള്ളത് …. ഒരു മുതിർന്ന കരുത്തുള്ള പുരുഷ കടുവയുടെ ടെറിട്ടോറിയൽ ഏരിയ എന്നത് 10.5 കിലോമീറ്റർ സ്ക്വയർ ആണ് എന്ന് പറയപ്പെടുന്നു …. ഇത്തരം ടെറിട്ടറികൾ അവർ വൃക്ഷങ്ങളിൽ നഖം കൊണ്ട് മാർക്ക് ചെയ്തു വച്ചും ഗ്രാമീണ നായകളെപ്പോലെ ചില സ്പെസിഫിക് ഇടങ്ങളിൽ മൂത്രമൊഴിച്ചു വച്ചും അവർ അധികാരം സ്ഥാപിക്കാനുള്ള മാർഗ്ഗങ്ങളായി സ്വീകരിക്കാറുണ്ട് ….. ഏതാനും ചില പെൺ കടുവകളെ മേച്ചു നടക്കാൻ കാമുക ഭാവത്തിലുള്ള കരുത്തനായ ഒരു ആൺ കടുവ വേണം എന്നും ഒന്നിൽ കൂടുതൽ ആൺ കടുവകൾ ഉണ്ടെങ്കിൽ അവർ കായികമായി പോരാടുകയും ആ പോരാട്ടത്തിൽ ജയിക്കുന്ന കടുവകൾ ആ ടെറിട്ടറിയിൽ തന്നെ താമസിക്കുകയും ദയനീയമായി തോറ്റു പിന്മാറുന്ന മറ്റു കടുവകൾ അവിടം വിട്ട് ഓടിപ്പോവുകയും മറ്റ് ടെറിട്ടറികൾ കണ്ടെത്തുകയും ചെയ്യാൻ നിർബന്ധിതരാകുന്നു ….. പക്ഷേ യൗവനയുക്തത വിടുകയും പോരാടി നിൽക്കാനുള്ള കായബലം നഷ്ടപ്പെടുകയും ചെയ്യുന്ന സെമി കിഴവൻ -ഫുൾ കിഴവൻ കടുവകൾ ഒരുപക്ഷേ വനത്തിൽ നിന്ന് തന്നെ കമ്പ്ലീറ്റ് ഔട്ട് ആകുന്ന അവസ്ഥ സംഭവിക്കുന്നു ….. ആദ്യകാലങ്ങളിൽ ഇത്തരം കടുവകൾ കാട്ടുപോത്തുകളെ വേട്ടയാടാൻ ആരംഭിക്കുന്നു …. സ്വാഭാവികമായും രാത്രികാലങ്ങളിൽ വനാന്തർഭാഗങ്ങളിൽ മേയുന്ന കാട്ടുപോത്തുകൾ പുലർച്ചെ 2 : 30 3:00 മണിയൊക്കെ ആകുന്ന സമയത്ത് വിശ്രമിക്കാനായി നിലത്ത് കിടക്കുക പതിവാണ് വൃക്ഷങ്ങളുടെ മറവിലും മറ്റും പതുങ്ങി നിൽക്കുന്ന കടുവകൾ ആ സമയത്ത് കാട്ടുപോത്തിന്റെ കഴുത്തിലേക്ക് ചാടിവീണ് അവയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നു ….. ഇതാണത്രേ പൊതുവേ ആരോഗ്യവാനായ ഒരു പുരുഷക്കടുവയുടെ വേട്ടയാടൽ രീതി എന്നു പറയുന്നത് ….. ദേഹത്ത് മുറിവേറ്റും ദുർബലപ്പെട്ടും സ്വാഭാവിക മരണം വരെ അത്യന്താപേക്ഷിതമായ വിശപ്പടക്കൽ എന്ന പ്രക്രിയയെ നിർവഹിക്കാൻ ഗ്രാമ പ്രദേശങ്ങളിൽ ഇറങ്ങുന്ന കടുവകൾ ഏകദേശം ഇളം പ്രായമായ പശുക്കളെ അതായത് മുതിർന്ന പശുക്കുട്ടികളെ ആക്രമിക്കുന്നത് ഈയൊരു ലോജിക്ക് കൊണ്ടാണ് എന്ന് പറഞ്ഞു കേൾക്കുന്നു , അതായത് വിശ്രമിക്കാൻ കിടക്കുന്ന കാട്ടുപോത്തിന്റെ ഏകദേശം അതേ ഉയരം തന്നെയാണ് നിൽക്കുന്ന ഒരു മുതിർന്ന പശുക്കുട്ടിക്ക് ഉണ്ടാവുക …. അതുകൊണ്ടാണ് അടച്ചു കെട്ടില്ലാത്ത തൊഴുത്തുകളിൽ വിശ്രമിക്കുന്ന പശുക്കുട്ടികളെ തന്നെ കടുവ കൃത്യമായ ആക്രമിക്കുന്നത് എന്ന അനുമാനത്തിൽ പലരും എത്തിച്ചേർന്നിരിക്കുന്നത് ….. 2023 ജനുവരിയിൽ വയനാടിന്റെ വിവിധ ഗ്രാമീണ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് ഒരു കടുവ തന്നെയോ എന്ന കാര്യത്തിലും ഇനിയും സംശയദുരീകരണം ആവശ്യമാണ് …. ഇവിടെയുള്ള മാധ്യമപ്രവർത്തകർ കഴിഞ്ഞ മൂന്നോ നാലോ ദിവസങ്ങളായി വനപാലകരോട് അധികാരികമായി ചോദിക്കുന്ന ഒരു ചോദ്യം തന്നെയുണ്ട് : തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരി , പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ നടമ്മൽ കുപ്പാടിത്തറ എന്നീ ഭാഗങ്ങളിൽ കാണപ്പെട്ട കടുവകൾ വയനാട് ടൈഗർ റിസർവിലെ കടുവകൾ ആയി ലിസ്റ്റ് ചെയ്യപ്പെട്ടവ തന്നെയാണോ ?! ….. ഈ ചോദ്യത്തിന് ഇതുവരെ വ്യക്തമായ മറുപടി കിട്ടിയിട്ടില്ല ….. ഈ കടുവകൾ വയനാട്ടിലെ പാന്ഥീര ടൈഗ്രീസ് സമ്പത്തിൽ പെട്ടവ തന്നെയാണെങ്കിൽ ഒരു ടെറിട്ടറിയിൽ ആവശ്യമുള്ളത്ര ആൺ കടുവകളെ മാത്രം അവിടങ്ങളിൽ നിലനിർത്തി എക്സൈസ് നമ്പർ ഉള്ള കടുവകൾ എത്രയാണെങ്കിലും അവയെ മയത്തിൽ പിടികൂടി ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിൽ കൊണ്ടുചെന്ന് പാർപ്പിച്ച് അവയ്ക്കുള്ള ഭക്ഷണം വെള്ളം മരുന്നുകൾ ഇവ സ്ഥിരമായി കൊടുക്കാനുള്ള ഏർപ്പാടുകൾ ചെയ്യണം എന്നാണ് ഇവിടെയുള്ള ബോധമുള്ള രാഷ്ട്രീയക്കാർ , ജനങ്ങൾ എല്ലാവരും ആവശ്യപ്പെടുന്നത് ….. അഥവാ മേൽപ്പറഞ്ഞ ചോദ്യത്തിന് ഈ കടുവകൾ വയനാട്ടിൽ ലിസ്റ്റഡ് അല്ല എന്ന മറുപടിയാണ് കിട്ടുന്നതെങ്കിൽ , തീർച്ചയായും അത് കർണാടക സംസ്ഥാനത്തിൽ നിന്ന് ചില ഉടായിപ്പ് വനപാലകർ അതിർത്തി കടത്തി വയനാട്ടിലേക്ക് തുറന്നു വിടുന്നവ തന്നെയാണ് എന്ന് ഉറപ്പിക്കേണ്ടിവരും ….. കോവിഡ് കാലത്ത് അതിർത്തിയടക്കുന്നത് അടക്കം നിരവധി മനുഷ്യത്വമില്ലാത്ത തൊട്ടിത്തരങ്ങൾ കേരളത്തോട് ചെയ്ത കർണാടകത്തിലെ ഉദ്യോഗസ്ഥരുടെ മറ്റൊരു എരപ്പാളിത്തരം ആണ് ഇത് എന്ന സ്ഥിരീകരണത്തിൽ എത്തുകയും അതിനുള്ള നല്ല ചുട്ട മറുപടി കൊടുക്കുകയും ചെയ്യാൻ കേരളത്തിലെ ഭരണാധികാരികൾ തയ്യാറാകേണ്ടിവരും ….. കർണാടകയെയും തമിഴ്നാടിനെയും പേടിച്ച് നിയമസമവായം ഉണ്ടാക്കി കൊടുക്കുന്ന കേരള ഭരണകൂടത്തിന്റെ ഒത്താശയടിക്കലും മുട്ട് വിറയും ഓച്ഛാനിച്ച് നിൽക്കലുമെല്ലാം വീണ്ടും തുടരുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഇരട്ടച്ചങ്കുള്ള പിണറായി വിജയൻ നയിക്കുന്ന കേരള ഭരണകൂടത്തിന്റെ ചുമതല തന്നെയാണ് ….. ഇഎംഎസ് നമ്പൂതിരിപ്പാട് എന്ന ചങ്കുറപ്പുള്ള ആദ്യ മുഖ്യമന്ത്രിക്ക് ശേഷം അച്യുതമേനോൻ അടക്കം ആരൊക്കെ ഇവിടെ ഭരിച്ചിട്ടുണ്ടോ ,അവരെല്ലാം കർണാടകയും തമിഴ്നാടും പറയുന്ന അന്തർ സംസ്ഥാന ഭരണ നയങ്ങൾ അതേപടി അരച്ചു കലക്കി തൊണ്ട തൊടാതെ വിഴുങ്ങുന്ന ചില അടിമത്ത മനോഭാവ പ്രശ്നങ്ങൾ ഇവിടെയുള്ള ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നതാണ് ….. കർണാടകത്തിൽ നിന്നൊക്കെ ലോഡ് കണക്കിന് കഞ്ചാവ് കേരള അതിർത്തിയിലേക്ക് വരുമ്പോൾ പോലും ഇതേതു ശുനക പുത്രൻ കയറ്റി വിടുന്നതാണ് എന്ന് കർണാടക ഗവൺമെൻറ് നോട് ഒരു മെയിൽ അയച്ചു ചോദിക്കാൻ ഇവിടുത്തെ മന്ത്രിമാർക്ക് ഇതുവരെ ധൈര്യം വന്നിട്ടില്ല ….. വയനാട്ടിലെ ഗ്രാമീണ ജനങ്ങളുടെ ജീവൻ വച്ച് പന്താടാൻ കർണാടകത്തിലെ വനപാലകർക്ക് കേരളത്തിലെ നിയമസംഹിതകളും നിയമപാലകരും ഒത്താശ ചെയ്യുന്നില്ല എന്ന് ഞങ്ങൾക്ക് ഉറപ്പ് കിട്ടിയേ തീരൂ ….. അതിന് ആദ്യം വനപാലകർ പൊതുജനങ്ങൾക്ക് സ്ഥിരീകരണം കൊടുക്കണം : ഇപ്പോൾ / ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയനാടിന്റെ ഗ്രാമപ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട കടുവകൾ വയനാട്ടിലെ കടുവാ സമ്പത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടതാണോ , അല്ലയോ ?! ….. അതിനുശേഷം നമുക്ക് തീരുമാനിക്കാം ഈ രാഷ്ട്രീയം അന്തർ സംസ്ഥാന പരമാണോ അല്ലയോ എന്ന് ….ഇപ്പോഴും തേക്കിൻ തൈകൾ കൃഷിഭവൻ മുഖേന ചില ദുരന്തങ്ങൾ വിതരണം ചെയ്തു കൊണ്ടേയിരിക്കുന്നുണ്ട് എന്ന സത്യവും ചെറുതായി ഒന്ന് ഓർമിച്ചിരിക്കുന്നത് നല്ലതാണ് ….. ജയ് ഹിന്ദ് !!!
കാടിറങ്ങുന്ന കടുവ യുടെ രാഷ്ട്രീയം

35K
Like
Comment
Share