ലോകത്തിലെ പത്ത് മനോഹര ബീച്ചുകളിലൊന്ന് കേരളത്തിലെ ഈ ജില്ലയിൽ, അഭിമാനിക്കാം...

ലോകത്തിലെ പത്ത് മനോഹര ബീച്ചുകളിലൊന്ന് ഇതാണ്…ഇതാണ്…അതിവിടെയാണ് !! അറിവ് തേടുന്ന പാവം പ്രവാസി കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് നമ്മൾ കേട്ടിട്ടുണ്ട്. ഒരിക്കലെങ്കിലും ഇവിടെ എത്തി കാഴ്ചകളും മറ്റും കണ്ടാൽ തിരിച്ചുപോകാൻ തോന്നിപ്പിക്കാത്തവിധം മനോഹരിയായ കൊല്ലത്തെ ഇതിൽകൂടുതൽ എങ്ങനെ വിശേഷിപ്പിക്കാനാണ്! അഷ്ടമുടി കായലിനേട് ചേർന്നു കിടക്കുന്ന കൊല്ലം കൂടുതലും പ്രശസ്തമായിരിക്കുന്നത് ഒരു വ്യാപാര നഗരം എന്ന പേരിൽകൂടെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധമുണ്ടായിരുന്ന കൊല്ലത്തെ തുറമുഖ നഗരമെന്ന നിലയിലാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്തിന്റെ വിനോദ സഞ്ചാര രംഗത്ത് ഏറെ അറിയപ്പെടുന്ന ഒരിടമാണ് തിരുമുല്ലവാരം ബീച്ച്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി അറിയപ്പെടുന്ന തിരുമുല്ലവാരത്തിന്റെ വിശേഷങ്ങൾ!! https://youtu.be/Zkpou8Y_upk ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പത്തു കടൽത്തീരങ്ങളിലൊന്നായാണ് കൊല്ലത്തിന്റെ സ്വന്തം തിരുമുല്ലവാരം കടപ്പുറം അറിയപ്പെടുന്നത്. ഡിസ്കവറി ചാനൽ നടത്തിയ ഒരു സർവ്വേ ഫലപ്രകാരമാണ് തിരുമുല്ലവാരത്തെ തിരഞ്ഞെടുത്തത്. കൊല്ലത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പേരിന്റെ കാര്യത്തിൽ വളരെ വ്യത്യസ്തത പുലർത്തുന്ന ഒരിടമാണിത്. തിരുമുല്ലവാരം എന്ന പേരു വന്നതിനു പിന്നിൽ ഒരു കഥയുണ്ട്. മാർത്താണ്ഡവർമ്മയുടെ അംഗരക്ഷകരായിരുന്ന തിരുമല്ലൻമാർ എന്ന വാത്തിൽ നിന്നുമാണ് തിരുമുല്ലവാരം രൂപപ്പെടുന്നത്. മാർത്താണ്ഡവർമ്മ തന്റെ അംഗരക്ഷകരോടൊപ്പം ഒഴിവു സമയങ്ങൾ ഇവിടെയായിരുന്നുവത്രെ ചിലവഴിച്ചിരുന്നത്. ഇതുകൂടാതെ സീതയുമായി ബന്ധപ്പെട്ടും ഒരു കഥ പറയുന്നുണ്ട്. രാമനും സീതയും വനവാസം നയിച്ചിരുന്ന സമയത്ത് അവർ ഇവിടെ എത്തിയിരുന്നു. എന്തെങ്കിലും അപകടമുണ്ടായാൽ രാമനു സൂചന നല്കാനായി സീത ഒരു മുല്ലപ്പൂ എല്ലായ്പ്പോളും ചെവിയിൽ സൂക്ഷിച്ചിരുന്നുവത്രെ. രാവണൻ പുഷ്പക വിമാനത്തിലെത്തി സീതയെ തട്ടിക്കൊണ്ടു പോയപ്പോൾ സീത രാമനെ അറിയിക്കാനായി ഈ പൂവ് താഴേക്കിട്ടു. അതു ചെന്നു വീണ സ്ഥലമാണ് തിരുമുല്ലവാരം എന്നറിയപ്പെടുന്നത് എന്നാണ് കഥ.കേരളത്തിലെ മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി സ്കൂബാ ഡൈവിങ്ങിനു പറ്റിയ സ്ഥലമായാണ് ഇവിടം വിലയിരുത്തപ്പെടുന്നത്. അധികം ആഴമില്ലാത്ത കടൽത്തീരത്തിന്റെ സാന്നിധ്യമാണ് ഇതിനു കാരണം.കൊല്ലത്തെ മറ്റു തീരങ്ങളെ അപേക്ഷിച്ച് കൂടുതൽ ശാന്തമായി കിടക്കുന്ന ഒരിടമാണ് ഈ ബീച്ച്. എല്ലായ്പ്പോഴും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന അറബിക്കടലിനെ ശാന്തമായി കാണുന്ന അപൂർവ്വം ഇടങ്ങളിലൊന്നും തിരുമുല്ലവാരമാണ്. കടലിൽ കുളിക്കുവാനും നീന്തൽ പഠിക്കുവാനും എല്ലാം സൗകര്യങ്ങളൊരുക്കുന്ന ഈ ബീച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ യോജിച്ച സ്ഥലം കൂടിയാണ്. ആഴം കുറവായതിനാൽ ഒന്നും പേടിക്കാതെ കടലിലിറങ്ങാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത.കൊല്ലത്തെ ഏറ്റവും പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം. കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണുവിനെയും പരമ ശിവനെയുമാണ് ആരാധിക്കുന്നത്. തിരുമുല്ലവാരം കടലിനോട് ഏറെ ചേർന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടുത്തെ ക്ഷേത്രക്കുളത്തിലെ വെള്ളത്തിന് ഉപ്പുരസമില്ല എന്നതാണ് പ്രത്യേകത. വാവു സമയത്തെ പിതൃപൂജയ്ക്കായി ലക്ഷക്കണക്കിന് ആളുകൾ ഇവിടെ എത്താറുണ്ട്. പിതൃപൂജയും തിലോഹോമവുമാണ് ഇവിടുത്തെ പ്രസിദ്ധമായ പൂജകള്‍. പ്രാചീന കാലത്തെ പ്രശശ്തമായ ബുദ്ധ ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഈ ക്ഷേത്രമെന്നാണ് കണക്കാക്കുന്നത്. നിരവധി പുരാതന രേഖകളിലും മറ്റും ഇതിനെ പ്രതിപാദിച്ചു കാണാം. ശ്രീമൂലവാസം എന്നാണ് ഇത് ആ സമയങ്ങളിൽ അറിയപ്പെട്ടിരുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും കണ്ടെടുത്ത ബുദ്ധ പ്രതിമകളിൽ വരെ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതായി ചരിത്രകാരൻമാർ പറയുന്നു. ക്രിസ്തുവിനും മുൻപേയാണ് ഇത് നിലനിന്നിരുന്നത് എന്നാണ് വിശ്വാസം.കൊല്ലത്തു നിന്നും 8.5 കിലോമീറ്റർ അകലെയാണ് തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 73 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കൊല്ലം റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. **കെട്ടുവഞ്ചികൾ പിറവിയെടുക്കുന്ന ആലുംകടവ്:** തടിയുടെയും ,ചകിരിക്കയറിന്റെയും നേർത്ത ഗന്ധത്തോടെ സഞ്ചാരികളെ സ്വാഗതം ചെയ്യുമ്പോഴും അഷ്ടമുടി കായലിന്റെ അതേ ആലസ്യമാണ് ആലുംകടവിനും കാണാൻ സാധിക്കുക. കായലിന്റെ ഓളത്തിനു മീതെ ഒന്നും ബാധിക്കാതെ നീങ്ങുന്ന കെട്ടുവള്ളങ്ങൾ കാണുമ്പോളും അസാധാരണമായി ഒന്നും തോന്നില്ല. അഷ്ടമുടിയുടെ തീരത്ത് തികച്ചും ഒരു സാധാരണ സ്ഥലം എന്ന് സ‍ഞ്ചാരികൾ പലരും തെറ്റിദ്ധരിക്കുമെങ്കിലും കേരളത്തിലെ കായലുകളെ ത്രസിപ്പിക്കുന്ന കെട്ടുവള്ളങ്ങൾ പിറവിയെടുക്കുന്ന ഇടമെന്ന് കുറച്ചു കഴിഞ്ഞേ മനസ്സിലാകൂ. ഒരു കാലത്ത് വള്ളം നിർമ്മാണത്തിൽ പേരു കേട്ടിരുന്ന ആലുംകടവ് ഇപ്പോൾ അറിയപ്പെടുന്നത് കെട്ടുവള്ളങ്ങളുടെ ഈറ്റില്ലമായാണ്. ആലുംകടവിന്റെ വിശേഷങ്ങൾ….കൊല്ലം നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെ കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയ്ക്കരുകിലാണ് ആലുംകടവ് സ്ഥിതി ചെയ്യുന്നത്. അഷ്ടമുടി കായലിനോട് ചേർന്നുള്ള ഒരു തീരദേശ ഗ്രാമമാണിത്.കേരളത്തിലെ കായലുകളുടെ ഓളപ്പരപ്പുകൾക്കുമീതെ കാണുന്ന കെട്ടുവള്ളങ്ങൾ എവിടെ നിന്നു വരുന്നു എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലെ കെട്ടുവള്ളങ്ങളുടെ ജൻമദേശം എന്നറിയപ്പെടുന്ന സ്ഥലമാണ് ആലുംകടവ്. കേരളത്തിൽ ആദ്യമായി ഹൗസ് ബോട്ടുകൾ നിർമ്മിച്ച സ്ഥലം കൂടിയാണ് ഇവിടം. ആദ്യകാലങ്ങളിൽ ഇവിടെ സാധാരണ വള്ളങ്ങളായിരുന്നു നിർമ്മിച്ചിരുന്നത്. പിന്നീടാണ് കെട്ടുവള്ളങ്ങളുടെ നിർമ്മാണത്തിലേക്ക് ഗ്രാമം തിരിയുന്നത്. വള്ളത്തിന്റെയും കെട്ടുവള്ളത്തിന്റെയും നിർമ്മാണ കാര്യത്തിൽ ഇവിടുത്തെ ആളുകൾക്കുള്ള വൈവിധ്യം എടുത്തു പറയേണ്ടതു തന്നെയാണ്. ജലഗതാഗതത്തിനു പ്രാധാന്യം കുറഞ്ഞപ്പോൾ ആളുകൾ മാറ്റിവെച്ച വള്ളങ്ങളിൽ നിന്നാണ് ആദ്യമാദ്യം കെട്ടുവള്ളങ്ങൾ നിർമ്മിച്ചിരുന്നത്. പിന്നീട് ഒരു വ്യവസായമായി മാറിയതോടെ കെട്ടിലും മട്ടിലും ആരെയും ആകർഷിക്കുന്ന കെട്ടുവള്ളങ്ങൾ ഇവിടുത്തെ ആലകളില്‍ നിന്നും പുറത്തു വരുവാൻ തുടങ്ങി.ഇന്ന് പണ്ടത്തെയത്രയും പ്രതാപവും തിരക്കും ഒന്നും ഇന്ന് ഇവിടെയില്ല. നിർമ്മാണചെലവ് കൂടിയതാണ് അതിനു കാരണമായി പറയുന്നത്.എന്തുതന്നെയായാലും ഇവിടുത്തെ കെട്ടുവള്ള നിർമ്മാണം നേരിൽ കാണാനായി വിദേശികൾ പോലും എത്താറുണ്ടായിരുന്നു.ഇനി കെട്ടുവള്ള നിർമ്മാണം കാണാൻ സാധിച്ചില്ലെങ്കിലും തനി നാടൻ കായൽ കാഴ്ചകളും ജീവിതവും ഒക്കെ അറിയുവാൻ ഇവിടേക്കു വരാം.നീലനിരത്തിൽ പരന്നു കിടക്കുന്ന അഷ്ടമുടി കായലും കരയിൽ നിരനിരയായി നിൽക്കുന്ന തെങ്ങുകളും ഒക്കെ ഇവിടുത്തെ മനം നിറയ്ക്കുന്ന കാഴ്ചകളാണ്.കായൽ രുചികൾ തേടിയും ഇവിടെ നിരവധി സ‍ഞ്ചാരികളെത്താറുണ്ട്. കൊഞ്ചും കരിമീനും ഉൾപ്പെടുന്ന കായൽ മത്സ്യങ്ങളുടെ രുചിയാണ് ഭക്ഷണ പ്രിയരെ ഇവിടേക്ക് കൂട്ടുന്നത്. **⚡കൊല്ലം ബീച്ച്:** മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ബീച്ച്‌ മനോഹരമായ ഒരു മണല്‍പ്പരപ്പാണ്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌. ബീച്ചിന്‌ സമീപത്തായി ഒരു പാര്‍ക്കുണ്ട്‌. മഹാത്മാഗാന്ധി പാര്‍ക്ക്‌ എന്നറിയപ്പെടുന്ന ഇവിടെ നടക്കാനും വിശ്രമിക്കാനും അനുയോജ്യമാണ്‌. കുറഞ്ഞ ചെലവില്‍ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോട്ടലുകളും റിസോട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. **⚡തേവള്ളികൊട്ടാരം:** വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ്‌ തേവള്ളി കൊട്ടാരം. കൊല്ലത്തു നിന്ന്‌ 25 കിലോമീറ്റര്‍ അകലെയാണ്‌ കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌. അഷ്ടമുടി കായലിലൂടെ ബോട്ടില്‍ കൊട്ടാരത്തിലെത്താം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന തേവള്ളി കൊട്ടാരത്തിലൂടെ നടക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ ഇതള്‍വിരിയും. **⚡അമൃതപുരി:** കൊല്ലം നഗരത്തില്‍ നിന്ന്‌ മുപ്പത്‌ കിലോമീറ്റര്‍ അകലെ വള്ളിക്കാവില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ്‌ അമൃതപുരി. ആലുംകടവിൽ നിന്നും വളരെ അടുത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മത്സ്യബന്ധന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയൊരു ഗ്രാമമാണ്‌ വള്ളിക്കാവ്‌. മാതാ അമൃതാനന്ദമയിയുടെ ജന്മസ്ഥലമെന്ന ഖ്യാതിയും വള്ളിക്കാവിനുണ്ട്‌. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയില്‍ ഇവിടം ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. **⚡മയ്യനാട്:** കൊല്ലം നഗരത്തില്‍ നിന്ന്‌ പത്ത്‌ കിലോമീറ്റര്‍ അകലെ നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുതും മനോഹരവുമായൊരു ഗ്രാമമാണ്‌ മയ്യനാട്‌. മയ്യനാട്ടിലേക്ക്‌ റോഡ്‌മാര്‍ഗ്ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഇവിടേക്ക്‌ കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും എപ്പോഴും ബസ്സുകളുണ്ട്‌. പരവൂര്‍ കായലിന്റെ തീരത്താണ്‌ മയ്യനാട്‌ സ്ഥിതി ചെയ്യുന്നത്‌. അറബിക്കടലിന്‌ സമാന്തരമായി നീണ്ടതീരം മയ്യനാടിനുണ്ട്‌. ഇവിടം മീന്‍ പിടുത്തത്തിനും മറ്റും പ്രശസ്‌തമാണ്‌.

39K Like Comment Share