രാജഭക്തന്മാരുടെ ശ്രദ്ധക്ക്, തിരുവിതാംകൂർ രാജാക്കന്മാർ ആരോഗ്യരംഗത്ത് കൊണ്ടുവന്ന ഒരു പരിഷ്കാരത്തിൻ്റെ പേര് പറയൂ

M R Anil Kumar രാജഭക്തന്മാരുടെ ശ്രദ്ധക്ക്. 1795 ൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡണ്ടുമാർ ഭരണം തുടങ്ങുന്നതിന് മുൻപ് തിരുവിതാംകൂർ രാജാക്കന്മാർ ആരോഗ്യരംഗത്ത് കൊണ്ടുവന്ന ഒരു പരിഷ്കാരത്തിൻ്റെ പേര് പറയൂ.1795 ൽ ബ്രിട്ടീഷ് റസിഡണ്ടിൻ്റെ നിയന്ത്രണത്തിൻ കീഴിൽ, അവർക്ക് കപ്പം കൊടുത്ത്, അവർ പറയുന്നതു പോലെ ഭരിച്ച്, മദ്രാസ് പ്രസിഡൻസിയിലെ പുതിയ പരിഷ്കാരങ്ങൾ അനുകരിച്ച് ബ്രിട്ടീഷുകാരുടെ നിയമങ്ങൾ വെച്ച് ഭരിച്ച തിരുവിതാം കൂർ മഹാരാജാക്കന്മാർ എന്തെങ്കിലും കൊള്ളാവുന്ന വല്ല മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ടെങ്കിൽ അതിൻ്റെ ക്രെഡിറ്റ് ബ്രിട്ടീഷുകാർക്കും 1809 -ൽ മുതൽ നടന്നിട്ടുള്ള സാമൂഹ്യ വിപ്ലവങ്ങൾക്കും നവോത്ഥാന പ്രസ്ഥാനങ്ങൾക്കുമാണ്. അക്കാലത്ത് എന്തെല്ലാം മോശമായി സമൂഹത്തിൽ ഉണ്ടായിരുന്നോ അവ മാത്രമാണ് ഹിന്ദു ധർമ്മരാജ്യത്തിൻ്റെ സംഭാവന അക്കമിട്ടു പറയാം: അടിമത്തം, അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, സാമൂഹ്യ വിവേചനം, ക്ഷേത്ര പ്രവേശന വിലക്ക്,വിദ്യാഭ്യാസ നിഷേധം, വഴി നടക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ. etc…. etc….ഹിന്ദു രാജാക്കന്മാരുടെ മൗലിക സംഭാവനകൾ ഇവയാണ്.മറ്റെല്ലാം കൊളോണിയൽ അധിനിവേശകരുടെ സംഭാവനയും സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സംഭാവനയും പ്രൊട്ടസ്റ്റൻ്റ് മിഷണറിമാരുടെ സംഭാവനയും ആണ്.ഇന്ത്യയിലെ ആധുനിക ചികിത്സാ സമ്പ്രദായവും ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. അറാട്ടുമുണ്ടന്മാരും അനുയായികളും രാജാവിന് കീ വിളിച്ചോണ്ടിരിക്കും.ചരിത്രം അങ്ങനെയാണ്. പക്ഷേ പിള്ളേര് സമ്മതിച്ചു തരില്ല. പഴയ ചരിത്രത്തിൻ്റെ കാലമൊക്കെ പോയില്ലേ ചേട്ടായിമാരേ ?

30K Like Comment Share