ആബിദ് അടിവാരം കെ എം ബഷീർ കൊല്ലപ്പെട്ട രാത്രിയിലാണ് 4.25 കോടി കൈക്കൂലി കൈമാറിയത് ! ബഷീറിനെ കൊന്നത് ഐഎഎസ് - കള്ളക്കടത്ത് ലോബിയോ….? സിറാജ് ദിനപ്പത്രം തിരുവനന്തപുരം ലേഖകൻ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അരങ്ങേറിയ നാടകങ്ങൾ കേരളം കണ്ടതാണ്. ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് 02/08/2019 ന് രാത്രി ബഷീറിനെ കാറിടിച്ച് കൊല്ലുന്നത്. ഇതൊരു അപകടമായിരിക്കാൻ ഇടയില്ല എന്ന് പലരും അന്നേ സൂചിപ്പിച്ചതാണ്. വൈദ്യ പരിശാധന വൈകിക്കുന്നതടക്കമുള്ള പരസ്യമായ നിയമ ലംഘനങ്ങൾ നടത്തിക്കൊണ്ടാണ് ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിച്ചത്. ഐഎഎസുകാർ ഉൾപ്പെട്ട സംഘം കുടിച്ചു കൂത്താടിയ നിശാക്ലബ്ബിന് സമീപത്തു കൂടെ കടന്ന് പോയ പത്രപ്രവർത്തകനെ 100 സ്പീഡിൽ കാറോടിച്ച് പിന്തുടർന്നെത്തിയാണ് ഇടിച്ചു തെറിപ്പിച്ചത്, അതും അയാൾ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തി ഫോൺ ചെയ്യുന്ന സമയത്ത്..! ശ്രീറാമിനോടൊപ്പം ഉണ്ടായിരുന്ന വഫാ ഫിറോസ് എന്ന സ്ത്രീ ആരെന്ന അന്വേഷണത്തിലേക്ക് പോയില്ല, സ്വപ്ന സുരേഷുമാർ അധികാരികളെ വിരൽത്തുമ്പിൽ നിയന്ത്രിക്കുന്ന തിരുവനന്തപുരത്ത് വഫയുടെ പിന്നാമ്പുറം ചർച്ച ചെയ്യപ്പെട്ടില്ല എന്ന് മാത്രമല്ല, മണിക്കൂറുകൾക്കകം പ്രമുഖ ചാനലിൽ അവരെ വെളിപ്പിച്ചെടുക്കാൻ കൃത്യമായി ആസൂത്രണം ചെയ്തത് എന്ന് തോന്നും വിധം ഇന്റർവ്യൂ പ്രത്യക്ഷപ്പെട്ടു. ശങ്കരൻ ഐഎഎസും സ്വപ്നയുമായുള്ള ബന്ധം കേവലം ‘വ്യഭിചാരത്തിൽ’ ഒതുക്കാനുള്ള ശ്രമങ്ങൾ കള്ളക്കടത്ത് കേസിന്റെ തുടക്കത്തിൽ കണ്ടു, പിന്നീടാണ് കള്ളക്കടത്ത് ബന്ധം ചർച്ചയാവുന്നത്… ശ്രീറാമും വഫയും തമ്മിലുള്ള ബന്ധവും കേവലം ‘അവിഹിതത്തിലൊതുക്കപ്പെടുകയായിരുന്നു’ കള്ളു കുടിച്ചു പൂസായ ശ്രീറാം തന്നെ വീട്ടിൽ കൊണ്ടാക്കാൻ വേണ്ടി വഫ ഫിറോസിനെ വിളിച്ചു വരുത്തി എന്ന കഥയാണ് പ്ലാന്റ് ചെയ്യപ്പെട്ടത്, അതിലെ ‘ഇക്കിളി’ മലയാളികളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്തികൊള്ളും എന്ന ‘ഐഎഎസ് ബുദ്ധി’യെ ശരിവെക്കുന്ന രീതിയിലാണ് പിന്നീട് കാര്യങ്ങൾ നടന്നത്. സംശയത്തിന് ഇട നൽകുന്ന രണ്ട് ഘടകങ്ങൾ കൂടിയുണ്ട്. ഒന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കേസിൽ കാണിച്ച നിസംഗത. അപകടം നടന്നയുടനെ എത്ര വലിയ ഉന്നതനായാലും കൊലയാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി മണിക്കൂറുകൾക്കകം കരണം മറിഞ്ഞു, സകല നിയമങ്ങളെയും വ്യഭിചരിച്ചു കൊണ്ട് ശ്രീറാമിനെ രക്ഷിച്ചെടുത്ത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി മൗനം സമ്മതം നൽകി, വൈകാതെ ശ്രീറാമിനെ സർവീസിൽ തിരിച്ചെത്തിക്കുകയും ചെയ്തു, പിണറായി വിജയനെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു ലോബി പ്രവർത്തിച്ചില്ലെങ്കിൽ കേവലം ഒരു ഉദ്യോഗസ്ഥന് വേണ്ടി കൊലയാളി എത്ര വലിയ ഉന്നതനായാലും ശിക്ഷിക്കുകതന്നെ ചെയ്യും എന്ന ബഷീറിൻറെ മൃത ദേഹത്തെ സാക്ഷിയാക്കിക്കൊണ്ടുള്ള പ്രസ്താവനയിൽ മുഖ്യമന്ത്രി പിന്നോട്ട് പോവാൻ ഒരു കാരണവുമില്ല…! രണ്ട് കാന്തപുരം വിഭാഗത്തിന്റെ മൗനം. മുഖ്യമന്ത്രിയുമായി നല്ല അടുപ്പമുള്ള കാന്തപുരം വിഭാഗം സുന്നികൾ കെഎം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോവാതെ ഒഴിഞ്ഞു മാറിയിരുന്നു (അന്ന് ഈ വിഷയത്തിൽ ഞാൻ എഫ്ബി പോസ്റ്റ് ഇട്ടിട്ടുണ്ട്) ഏറ്റവും നന്നായി പ്രകടനങ്ങളും പ്രതിഷേധങ്ങളും സമ്മേളനങ്ങളും നടത്താൻ കഴിവുള്ള പ്രസ്ഥാനമാണ് കാന്തപുരം വിഭാഗം സുന്നികളുടേത്, മണിക്കൂറുകൾ കൊണ്ട് പതിനായിരങ്ങളെ അണിനിരത്താൻ ശേഷിയുള്ള ആ സംഘടന കെഎം ബഷീറിനെതിരെ വ്യക്തമായ നീതി നിഷേധം നടക്കുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്തപ്പോൾ കേവലം പത്ര പ്രസ്താവനകളിൽ പ്രതിഷേധം ഒതുക്കുകയായിരുന്നു, സെക്രട്ടറിയേറ്റിലേക്കോ പോലീസ് ആസ്ഥാനത്തേക്കോ ഒരു പ്രകടനം പോലും അവർ നടത്തിയിട്ടില്ല. അവരുടെ മുഖപത്രമായ സിറാജിലെ ജീവനക്കാരൻ എന്നതിലപ്പുറം സംഘടനാ ബന്ധങ്ങളുള്ളയാളായിരുന്നു ബഷീർ എന്നത് കൂടി കൂട്ടിവായിക്കണം. ബഷീറിന്റെ കൊലപാതകം കേവലം അപകടമരണമല്ല എന്ന് വിശ്വസിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്, ഐഎഎസ്-കള്ളക്കടത്ത് ലോബി 4 കോടിയുടെ കൈക്കൂലി കൈമാറിയ 2019 ആഗസ്റ്റ് രണ്ടിന്റെ രാത്രിയിയിലാണ് അതേ ചുറ്റുവട്ടത്തിൽ ഒരു ഐഎഎസ്സുകാരൻ മാധ്യമപ്രവർത്തകനെ പിന്തുടർന്ന് കൊല്ലുന്നത്…! ബഷീറിന്റെ കൊലപാതകവും കള്ളക്കടത്ത് കേസ് അന്വേഷണ പരിധിയിൽ കൊണ്ടു വരണം. ആ ചെറുപ്പക്കാരന്റെ ജീവനെടുത്തവരെ ശിക്ഷിക്കാൻ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു വരണം. ബഷീറിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിനെക്കുറിച്ച് അപകട ശേഷം പോലീസ് മിണ്ടിയിട്ടില്ല..! ആ ഫോൺ പിന്നീടാരും കണ്ടിട്ടില്ല ജീവനോളം വിലയുള്ള ഏത് ഡാറ്റയാണ്, ആരുടെ ചിത്രമാണ് ആ ഫോണിൽ സൂക്ഷിച്ചിരുന്നത് എന്ന് കേരളത്തിന് അറിയണം, നഗരത്തിലെ CCTV ദൃശ്യങ്ങൾ ഒറ്റയടിക്ക് മായ്ച്ചുകളയാൻ ശേഷിയുള്ള ഏത് അധോലോക സംഘമാണ് കേരളം ഭരിക്കുന്നതെന്ന് ജനങ്ങൾക്കറിയണം.
കെ എം ബഷീർ കൊല്ലപ്പെട്ട രാത്രിയിലാണ് 4.25 കോടി കൈക്കൂലി കൈമാറിയത് ! ബഷീറിനെ കൊന്നത് ഐഎഎസ് - കള്ളക്കടത്ത് ലോബിയോ....?

25K
Like
Comment
Share