Sadique Ali Chirattumannil അജിനോമോട്ടോ നമ്മൾ പലപ്പോഴായും ഹോട്ടലുകളിൽ എല്ലാം കാണാറില്ലേ “അജിനോമോട്ടോ ഉപയോഗിക്കാതെ നല്ല നാടൻ ഭക്ഷണം” അല്ലെങ്കിൽ ചിലയിടത് ഇങ്ങനെ കാണാം ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ അജിനോമോട്ടോ ഉപയോഗിക്കുന്നില്ല" എന്നൊക്കെ. സത്യത്തിൽ അജിനോമോട്ടോ എന്താണ് ..? അത് മനുഷ്യ ശരീരത്തിന് വല്ല ദോഷവും ചെയ്യുന്നുണ്ടോ ..? അജിനോമോട്ടോ വിഷമാണെന്നും അത് ശരീരത്തിനു ദോഷമാണ് എന്ന് ഒക്കെ അദ്ധ്യാപികമാർ പോലും സ്കൂൾ ക്ലാസ്സുകളിൽ കുട്ടികളെ പഠിപ്പിക്കുന്നു. സത്യത്തിൽ നമ്മൾ അധിക മലയാളികൾക്കും അജിനോമോട്ടോ എന്താണെന്ന് അറിയില്ല .ഇതിന്റെ വസ്തുതകൾ അറിയാതെ ആണ് പലരും എന്തോ വലിയ മാരകമായ രാസവസ്തുവാണ് അജിനോമോട്ടോ എന്ന് പ്രചരിപ്പിക്കുന്നത്. വിശദമായി നമ്മുക്ക് അജിനോമോട്ടോയെ കുറിച്ചു ഒന്ന് പരിശോധിച്ചു നോക്കാം … ജാപ്പനീസ് പ്രൊഫസർ ഡോ. കിക്കൂനേ ഇകെഡ രുചിക്ക് കാരണമായ ഗ്ലൂറ്റമേറ്റിനെ ഒരു പുതിയ വസ്തുവായി തിരിച്ചറിഞ്ഞു. അദ്ദേഹം തന്റെ ഭാര്യ ഭക്ഷണം പാകം ചെയ്യുമ്പോൾ രുചിയ്ക്ക് വേണ്ടി ചേര്ക്കുന്ന കൊമ്പു എന്ന കടല്സസ്യത്തില് അദ്ദേഹം ഒരു ഗവേഷണം നടത്തി. അങ്ങനെ അദ്ദേഹം ഒരു തരം കടൽപ്പായൽ (കൊമ്പു) ഉപയോഗിച്ച് നിർമ്മിച്ച ചാറു പരീക്ഷിച്ചു നോക്കിയപ്പോൾ ഇകെഡ ഉമാമി എന്ന രുചി കണ്ടെത്തി. കൊമ്പു ചാറിൽ ശ്രദ്ധാപൂർവ്വം നടത്തിയ ഒരു ഗവേഷണത്തിലൂടെയാണ് ഡോ. ഇകെഡ ഗ്ലൂറ്റമേറ്റ് അമിനോ ആസിഡിനെ കണ്ടുപിടിച്ചത് . കൊമ്പുവിന് സവിശേഷമായ രുചി നൽകി, ഉമാമി സോസുകൾ ഉൽപാദിപ്പിക്കുന്നതിനും മസാലകൾ നിർമ്മിക്കുന്നതിനും ഗ്ലൂറ്റമേറ്റിനെ ഒരു പ്രധാന ഘടകമായി ഉയർത്തിക്കാട്ടുന്ന ഒരു രീതി അദ്ദേഹം കണ്ടുപിടിച്ചു. ഉമാമി കണ്ടെത്തിയതോടെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങളിലൂടെ “ജാപ്പനീസ് ജനതയുടെ പോഷകാഹാരം മെച്ചപ്പെടുത്താൻ” സാധിക്കും എന്ന് ഡോക്ടർ ഇകെഡ അനുമാനിച്ചു . അങ്ങനെ വ്യവസായികമയി ഇത് ഉല്പാദിപ്പിക്കുവാൻ വേണ്ടി സബുരൊസുകെ സുസുക്കി രണ്ടാമൻ എന്ന ആളുമായി ഡോക്ടർ ഇകെഡ ഈ ദർശനം പങ്കിട്ടു . അങ്ങനെ 1909ൽ അജി -നോ -മോട്ടോ എന്ന ബിസിനസ്സ് ആരംഭിച്ചു എന്താണ് ഈ അജിനോമോട്ടോ ; അതൊരു ബ്രാൻഡ് നെയിം ആണു. നമ്മൾ ഡാൽഡ എന്നോ RKG എന്നൊക്കെ പറയുലെ അത്പോലെ ഭക്ഷണപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന ഒരു Additive മാത്രമാണ് അജിനോമോട്ടോ. ജപ്പാന്‍ ആസ്ഥാനമായുള്ള Ajinomoto Co. Inc. എന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഇതിന്റെ ഉടമസ്ഥര്‍ എന്ന് പറയുന്നത് . അവര്‍ ഈ ഉല്പന്നം 100ലധികം രാജ്യങ്ങളില്‍ വിറ്റഴിക്കുന്നുണ്ട്.മോണോ സോഡിയം ഗ്ലൂടമേറ്റ് (MSG) എന്ന പദാർത്ഥമാണു അജിനോമോട്ടോ എന്ന പേരിൽ ഉല്പാദിപ്പിച്ച് വിതരണം ചെയ്യപ്പെടുന്നത്. ഇതേ മോണോ സോഡിയം ഗ്ലൂടമേറ്റ് Vetsin, Ac’cent എന്നീ പേരുകളിലും മറ്റ് കമ്പനികൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്. എന്താണു ഈ മോണോ സോഡിയം ഗ്ലൂടമേറ്റ് (MSG) ? സത്യത്തിൽ ഇത് പോലെ വലിയ പേര് ഓക്കേ കേൾക്കുമ്പോൾ നമ്മുക്ക് ചിലപ്പോൾ എന്തോ വലിയ സാധനമാണെന്നൊക്കെ തോന്നും .എന്നാൽ ഗ്ലൂടമിക് ആസിഡ് (glutamic acid) എന്ന പ്രോട്ടീനും സോഡിയവും ചേർത്താണു MSG എന്ന ഈ വ്യാവസായിക ഉല്പന്നം ഉണ്ടാക്കുന്നത്. ഗ്ലൂടമിക് ആസിഡ് (glutamic acid) എന്ന പ്രോട്ടീനും സോഡിയവും ചേർത്താണു MSG എന്ന ഈ വ്യാവസായിക ഉല്പന്നം ഉണ്ടാക്കുന്നത്. പ്രോട്ടീൻ എന്ന് പറഞ്ഞാൽ ഒരുപക്ഷെ നമുക്ക് ചിലർക്കെങ്കിലും മനസ്സിലാവും. 20 അമിനോ ആസിഡ്‌സ് ചേർന്നിട്ടാണു പ്രോട്ടീൻ ഉണ്ടാകുന്നത്. അതായത് മനുഷ്യശരീരത്തിൽ കോശങ്ങൾ ഉണ്ടാക്കുന്ന പ്രോട്ടീൻ ഉണ്ടാകണമെങ്കിൽ നമുക്ക് 20 തരം അമിനോ ആസിഡുകൾ വേണം. നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് നമുക്ക് ഈ അമിനോ അമ്ലങ്ങൾ ലഭിക്കുന്നത്. അമിനോ അമ്ലങ്ങൾ ഏത് ജീവിയിലും സസ്യത്തിലും ഒരുപോലെ ആണു. പക്ഷെ പ്രോട്ടീൻ ഓരോ ജീവിയ്ക്കും സസ്യത്തിനും വ്യത്യസ്തമായിരിക്കും. ഓരോ ജീവിയും സസ്യവും അതിനാവശ്യമായ അമിനോ ആസിഡും അത് ഉപയോഗിച്ച് പ്രോട്ടീനും ഭക്ഷിക്കുന്ന ആഹാരപദാർത്ഥങ്ങൾ കൊണ്ട് നിർമ്മിക്കുന്നു. മനുഷ്യൻ തനിക്ക് ആവശ്യമുള്ള 20 അമിനോ അമ്ലങ്ങളിൽ 11 എണ്ണം സ്വയം നിർമ്മിക്കുന്നു. ബാക്കി 9 അമിനോ ആസിഡ്‌സ് ഭക്ഷണങ്ങളിൽ നിന്ന് നേരിട്ട് ലഭിക്കണം. ഇവയെ ESSENTIAL AMINO ACIDS എന്ന് പറയുന്നു. ഇങ്ങനെ ഓരോ ജീവിയും സസ്യവും സ്വയം നിർമ്മിക്കുന്ന ഒരു അമിനോആസിഡ് ആണു ഗ്ലൂടമിക് ആസിഡ് എന്ന് പറയുന്നത് . മാതാവിന്റെ മുലപ്പാലിലും മറ്റ് മാംസപദാർത്ഥങ്ങളിലും മുട്ടയിലും തക്കാളിയിലും എല്ലാം ഈ ഗ്ലൂടമിക് ആസിഡ് ഉണ്ട്. ഇറച്ചിക്കും മറ്റുമുള്ള മാംസരുചി നൽകുന്നത് ഈ ഗ്ലൂടമിക് ആസിഡ് ആണു. നമ്മുടെ ഭാഷയിൽ എരിവ്, മധുരം, പുളി, ഉപ്പ് ,കഴിപ്പ് എന്നിങ്ങനെ അടിസ്ഥാനരുചികൾക്ക് മാത്രമേ നമ്മുക്ക് വാക്കുകൾ അറിയുക ഉള്ളൂ. മറ്റൊരു രുചിയായ മാംസരുചിക്ക് വാക്ക് ഇല്ല. എന്നാൽ ഈ മാംസരുചി നമ്മളെല്ലാം വളരെ ഇഷ്ടപ്പെടുന്നു. മാംസരുചി എന്നൊരു രുചി ഇല്ലായിരുന്നെങ്കിൽ നമ്മളാരും മാംസാഹാരം കഴിക്കുകയില്ലായിരുന്നു. ആഴത്തിലുള്ളതും തീവ്രവുമായ ഈ രസം നമ്മുക്ക് പന്നിയിറച്ചിയിലും ഗോമാംസം, മത്സ്യം, കക്കയിറച്ചി തുടങ്ങിയ പ്രോട്ടീനുകളിലൂടെ കണ്ടെത്താൻ സാധിക്കും കൂടാതെ ഇത് ശക്തമായ ഉമാമി അടിത്തറ ഉണ്ടാക്കുന്ന ഒന്ന് ആകുന്നു. തക്കാളി, കൂൺ, കടൽപ്പായൽ തുടങ്ങിയ പച്ചക്കറികളിലും ഗ്ലൂട്ടാമേറ്റ് (ഉമാമി) കൂടുതലായി കണ്ടെത്താൻ നമ്മുക്ക് കഴിയും. പിന്നെ എന്തുകൊണ്ടാണ് ഈ അജിനാമോട്ടോ ശരീരത്തിന് ദോഷമാണെന്നും.പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നൊക്ക നമ്മൾ ഇപ്പോളും വിശോസിക്കുന്നത് . രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ അജിനോമോട്ടോ അമേരിക്കയില്‍ പ്രചരത്തിൽ വന്നു .അതിനിടക്കാണ് ചൈനീസ് റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചാല്‍ തനിക്ക് അസ്വസ്ഥതകള്‍ ഉണ്ടാകുന്നു എന്ന് പറഞ്ഞ് ഒരാളുടെ ലേഖനം പുറത്തു വന്നത്. പിന്നെ അമേരിക്കന്‍ ജനത അതിന്‍റെ പിന്നാലെയായി.എന്നാല്‍ അമേരിക്കയിലെ FDA പല തവണ പരിശോധിച്ചിട്ടും അജിനോമോട്ടോയിൽ ഒരു പ്രശ്നമുള്ളതായി കണ്ടെതാൻ അവർക്ക് സാധിച്ചില്ല . എന്നാൽ ഈ ആരോപിക്കപ്പെടുന്ന ഒന്നും അജിനോമോട്ടോയിൽ ഉള്ളതായി ഒരു ഗവേഷണത്തിനും കണ്ടെത്താൻ സാധിച്ചിട്ടില്ല. അമേരിക്കന്‍ ജനതയിൽ ഉണ്ടായ ഈ തെറ്റ് ധാരണ തുടര്‍ന്ന്‍ യൂറോപ്യന്‍ യൂണിയനും ഓസ്ട്രേലിയയും എല്ലാം പരിശോധനക്ക് വിദേയമാക്കി എന്നാൽ അവർക്കും അതിൽ ശരീരത്തിനെ ബാധിക്കുന്ന ഒന്നും കണ്ടെത്താൻ സാധിച്ചില്ല . ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും സുരക്ഷിതമായ ഭക്ഷ്യചേരുവകളുടെ ലിസ്റ്റില്‍ ആണ് അജിനോമോട്ടോ ഇപ്പോൾ ഉള്ളത്. അജിനോമോട്ടോയ്ക്ക് യാതൊരു വിധ വാസനയും ഇല്ല. പിന്നെ അജിനോമൊട്ടോ അധികമായി ചേർത്താൽ ആ ആഹാരം നമുക്ക് കഴിക്കാൻ സാധിക്കുകയില്ല. ഓർക്കുക അജിനോമോട്ടോയും ഒരു രുചിയാണു പ്രദാനം ചെയ്യുന്നത്. എരിവ്, ഉപ്പ്, പുളി, മധുരം പോലെ തന്നെ അജിനോമോട്ടോ തരുന്ന “ഉമാമി” രുചിയും അധികമായാൽ നമുക്ക് ആ ആഹാരം തിന്നാൻ സാധിക്കുകയില്ല. അത്കൊണ്ട് അജിനോമോട്ടോ ചേർത്ത ഒരാഹാരം നമ്മൾ കഴിക്കുന്നുണ്ടെങ്കിൽ അതിൽ മിതമായ അജിനോമോട്ടോ മാത്രമേ ചേർത്തിട്ടുള്ളൂ എന്ന് കണക്കാക്കണം. മിതമായ അളവിൽ ചേർക്കുന്ന ഒന്നും ദോഷമല്ലാത്തത് പോലെ അജിനോമോട്ടോയും ദോഷമല്ല. ഇനി അജിനാമോട്ടോയുടെ ചില ഗുണങ്ങൾ ഇവയാണ് .. •ഉമാമി, താഴ്ന്ന സോഡിയം എന്നിവ ഉപയോഗിച്ച് രുചികരമായ സ്വാദിൽ ഇപ്പോഴും എത്തിച്ചേരാൻ കഴിയുന്നതിനാൽ ഇത് ആരോഗ്യകരമായ ഭക്ഷണത്തിന് കാരണമാകുന്നു. •ഇത് ചേരുവകളുടെ ആന്തരിക സുഗന്ധങ്ങൾ എടുത്തുകാണിക്കുന്നു. •ഇത് പ്രായമായവരുടെ ജീവിതനിലവാരം ഉയർത്തുന്നു. ഉമാമി ഉമിനീർ പ്രോത്സാഹിപ്പിക്കുകയും രുചിയുടെ ബോധം ഉയർത്തുകയും അങ്ങനെ അവരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അത്കൊണ്ട് തന്നെ അജിനോമോട്ടോ ചേർത്ത ആഹാരപദാർഥങ്ങൾ കഴിക്കുന്നതിൽ യാതൊരു ഭീതിയും വേണ്ട. എന്തെങ്കിലും ഒരു കാര്യം പറയുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ അതിന്റെ ശാസ്ത്രീയവും വസ്തുനിഷ്ടവുമായ യാഥാർഥ്യങ്ങൾ കൂടി പറയുന്നതാണു അതിന്റെ ബാധ്യത.അല്ലാതെ എല്ലാത്തിനെയും വിമര്ശനബുദ്ധിയോടെ നോക്കികാണുമ്പോൾ ആണ് ഇത് പോലത്തെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് .പിന്നെ ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റേതായ കൂട്ടിച്ചേർക്കലുകൾ അല്ല കൂടുതലായും നമ്മുടെ ഇൻറർനെറ്റിൽ നിന്നും ലാപിച്ച അറിവുകൾ ആണ് .ഒരുപക്ഷെ അജിനോമോട്ടയെ കുറിച്ചു എന്നെ കാട്ടിലും അറിവുള്ളവർ തന്നെ ആവും നിങ്ങൾ .ഇതിൽ വല്ല തെറ്റുമുണ്ടെങ്കിൽ നിങ്ങൾക്ക് തിരുത്താം ..
അജിനോമോട്ടോ ചേർത്ത ആഹാരപദാർഥങ്ങൾ കഴിക്കുന്നതിൽ യാതൊരു ഭീതിയും വേണ്ട, തെറ്റിദ്ധാരണകൾക്കു അടിസ്ഥാനമില്ല

77 Like
Comment
Share