'മിസു ഷിൻഗെൻ മോച്ചി' അഥവാ 'വാട്ടര്‍ കേക്ക്' എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി ‘മിസു ഷിൻഗെൻ മോച്ചി’ അഥവാ ‘വാട്ടര്‍ കേക്ക്’ എന്നത് ജപ്പാനിൽ ഉള്ള ഒരു ഭക്ഷണപദാര്‍ത്ഥമാണ്. കാണാൻ വെള്ളം പോലെ ആയതിനാലാണ് ഈ പേര് വന്നത്. ജെലാറ്റിൻ ഉപയോഗിച്ച് ഉണ്ടാക്കുന്നതിനാല്‍ ഇത് സുതാര്യമായിരിക്കുകയും കാണാൻ വെള്ളത്തുള്ളി പോലെ തോന്നിക്കുകയും ചെയ്യുന്നത്. മുറിയിലെ താപനിലയില്‍ മുപ്പത് മിനുറ്റോളം വച്ചുകഴിഞ്ഞാല്‍ ഇതിന്‍റെ പ്രാകൃതം ആകെ മാറും. ഇത് പൊട്ടുകയും കാണാനുള്ള ഘടനയില്‍ മാറ്റം വരികയും ചെയ്യും. ‘അഗാര്‍’ അഥവാ ജെലാറ്റിൻ (വീഗൻ) ആണിതിലെ പ്രധാന ചേരുവ. ഇതാണ് കേക്കിന് സുതാര്യമായ അല്ലെങ്കില്‍ ചില്ല് പോലത്തെ ‘ലുക്ക്’ നല്‍കുന്നത്. പിന്നെ വെള്ളം, റോസ്റ്റഡ് സോയാബീൻ പൊടി, വിശേഷമായി ചെയ്യുന്നൊരു ഷുഗര്‍ സിറപ്പ് എന്നിവയെ ല്ലാമാണ് ചേരുവകള്‍. https://youtu.be/QfTNcmIp6_0 ഇതില്‍ കാര്യമായി മറ്റൊന്നും ചേര്‍ക്കാ ത്തതിനാല്‍ തന്നെ ഇതിനൊപ്പം അല്‍പം നട്ട്സും മറ്റ് ചില വിഭങ്ങളും കൂടി ചേര്‍ത്ത് ‘കോമ്പിനേഷൻ’ ആക്കിയാണ് കഴിക്കുന്നത്. പരമ്പരാഗതമായ വിഭവമല്ലാത്ത ഇത് 2014ലോ മറ്റോ ആണ് ആദ്യമായി തയ്യാറാക്കപ്പെട്ടത് . രുചിയെക്കാളുപരി കാണാനുള്ള കൗതുകം തന്നെയാണ് ഏവരെയും പെട്ടെന്ന് തന്നെ ഈ കേക്കിലേക്ക് ആകര്‍ഷിക്കുന്നത്.

77 Like Comment Share