തെങ്ങിന്‍ ചക്കര തിന്നാല്‍ മതി, എല്ലു സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും

Beena Antony ചക്കര പന, തെങ്ങു് എന്നീ വൃക്ഷങ്ങങ്ങളിൽ നിന്നും ലഭിക്കുന്ന ‘നീര’ എന്ന ദ്രാവകം കുറുക്കി ഉണ്ടാക്കുന്ന മധുരമുള്ള ഭക്ഷ്യവസ്തുവാണു് ചക്കര. ‘കരിപ്പെട്ടി’ എന്ന പേരിലും ഇതറിയപ്പെടുന്നു. ചായയിലും കാപ്പിയിലും മധുരത്തിനായി ചക്കര ഉപയോഗിക്കുന്നവരുണ്ടു്. ഉറ്റി വീഴുക ചുണ്ടാമ്പു പൂശിയ മണ്‍പാത്രത്തിലാവും. തെങ്ങിന്റെ കൂമ്പിലും ചുണ്ണാമ്പു പുരട്ടും. ഇങ്ങനെ കിട്ടുന്ന പാനീയത്തെ കള്ളെന്നല്ല നീരയെന്നാണ്‌ വിളിക്കുന്നത്‌. ചക്കര ഉണ്ടാക്കുന്നതിന്റെ അസംസ്‌കൃത വസ്‌തുവാണിത്‌. രാവിലെയും വൈകുന്നേരവും സുലഭമായി ഉറ്റി വീഴുന്ന നീര ശേഖരിച്ചാണ്‌ ചക്കര നിര്‍മാണം. നീര നന്നായി ചൂടാക്കിയാല്‍ കുഴമ്പു പരുവത്തിലാകും. പിന്നീടാണ്‌ വട്ടച്ചക്കര ഉണ്ടാക്കുന്നത്‌. പ്രത്യേക പരുവത്തില്‍ നിര്‍മിച്ചെടുക്കുന്ന ചക്കര മധുരത്തിന്റെ കാര്യത്തില്‍ എന്തിനേയും വെല്ലും. നൂറ്റൊന്നു ശതമാനം ഔഷധ ഗുണമുള്ളതാണത്രെ ഇത്‌. ചുണ്ണാമ്പിന്റെ അംശമുള്ളതിനാല്‍ കാല്‍സ്യം ശരീരത്തിലേക്ക്‌ എത്താന്‍ ഈ ചക്കര വഴിയൊരുക്കുന്നു. കാത്സ്യത്തിന്റെ അളവു കുറഞ്ഞാല്‍ മരുന്നു കഴിക്കുകയാണല്ലോ ശീലം. ഇവിടെ തെങ്ങിന്‍ ചക്കര തിന്നാല്‍ മതി. എല്ലു സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ബലമേറിയ പല്ലുകള്‍ ഇതിന്റെ സംഭാവനയാകും. ഈ ചക്കരയിട്ട്‌ ഒരു കാപ്പി കുടിച്ചാല്‍ ഉന്മേഷം ഇരമ്പിക്കയറും. പ്രകൃതി ദത്തമായ ചക്കര ആരോഗ്യത്തിന്‌ ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുമെന്നു ചുരുക്കം. ആയൂര്‍വേദത്തില്‍ ഈ ചക്കരക്കു മുന്തിയ സ്ഥാനമാണുള്ളത്‌്‌.

77 Like Comment Share