കൊല്ലത്തിന്റെ കള്ളു സോഡ കുടിച്ചിട്ടുണ്ടോ ?

കൊല്ലത്തിന്റെ കള്ളു സോഡ അറിവ് തേടുന്ന പാവം പ്രവാസി കൊല്ലം നഗരം 62-ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സാവത്തിന്റെ തിരക്കിലാണ്. എന്നാല്‍ അതിലും തിരക്കാണ് കൊല്ലം ആശ്രാമം മൈതാനിക്ക് അടുത്തായി ഉള്ള ‘കല്ലു കട’യില്‍. വാ,ഒരു ഗ്ലാസ് കള്ളു കുടിച്ചിട്ടു പോവാം എന്നു പറഞ്ഞാല്‍ നിന്നു പരുങ്ങേണ്ട. ഇ​ത് ക​ള്ളു​കു​ടി​യ​ൻ​മാ​ർ​ക്കു​ള്ള​ത​ല്ല സോ​ഡ കു​ടി​യ​ൻ​മാ​ർ​ക്കു​ള്ള ക​ള്ളു​സോ​ഡ​യെ​ക്കു​റി​ച്ചാണ്. ക​ള്ളു​കു​ടി​യ​ൻ​മാ​ർ​ക്കും ഈ ​ക​ള്ളു​സോ​ഡ ഇ​ഷ്ട​മാ​കു​മെ​ന്നു​റ​പ്പ്. ക​ള്ളും ചാ​രാ​യ​വു​മൊ​ന്നു​മ​ല്ല.സോ​ഡ​യെ ഒ​ന്നു മോ​ഡി​ഫൈ ചെ​യ്ത​താ​ണ് ക​ള​ളു​സോ​ഡ. ഒ​രു തു​ള്ളി ല​ഹ​രി​പോ​ലും ഇ​തി​ലി​ല്ല. ഒ​ന്നു​കു​ടി​ച്ചു നോ​ക്കു. നല്ല നാരങ്ങാപ്പുളിയും , പഞ്ചസാരമധുരവും , സോഡയുടെ തരുതരുപ്പും , ഐസിന്റെ തണുപ്പുമൊക്കെ ചേര്‍ന്നു പതപതയെന്നു ഗ്ലാസ് തുളുമ്പുന്ന രസികന്‍ നാരങ്ങാവെള്ളമാണിത്. മ​ധു​ര​വും , ഉ​പ്പും , പു​ളി​യും പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ൽ ചേ​ർ​ത്ത് അ​തി​ൽ സോ​ഡ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന​താ​ണ് ക​ള്ളു സോ​ഡ.ഇതിന്റെ മറ്റൊരു പ്രത്യേകത പാനീയത്തില്‍ കള്ളിന്റെ ഒരു അംശം പോലും ഇല്ല എന്നതാണ്. കല്ലു കടയുടെ പ്രധാന സവിശേഷത ഇവിടെ ഉണ്ടാകുന്ന എല്ലാ പാനീയത്തിലും ഉപ്പ് ചേര്‍ക്കുന്നു എന്നാണ്. കൊ​ല്ല​ത്ത് ആശ്രമം മൈതാനത്ത് നി​ന്നാ​ണ് ക​ള്ളു സോ​ഡയുടെ ജനനം. 40 വർഷം മുമ്പ് കൊല്ലം സ്വദേശി രാജനും മക്കളും തുടങ്ങി വെച്ച ഈ രുചി വിപ്ലവത്തിന് ഇപ്പോഴും ആവശ്യക്കാർ ഏറെ .ജി. ആർ. സ്റ്റോർ ഇന്നും പ്രത്യേക രുചിക്കൂട്ടോടെ തയ്യാറാക്കുന്ന നാരങ്ങാവെള്ളത്തിനു പ്രസിദ്ധമാണ്. വലിയൊരു ഗ്ലാസിൽ തുള്ളിത്തുളുമ്പുന്ന കള്ളുകുടിച്ചു മേൽച്ചുണ്ടിൽ പറ്റിപ്പിടിച്ച വെളുത്ത മീശ തുടച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിലാണ് എപ്പോഴും ഈ കട.കള്ളുസോഡ ഉണ്ടാക്കുന്ന കാഴ്ചയും ഒന്നു കാണേണ്ടത് തന്നെ ആണ്‌. https://youtu.be/_zQW7mKiReA നിറം കണ്ടിട്ട് നാരങ്ങാവെള്ളം കുടിക്കാനെത്തി യവർ കള്ളെന്നു വിളിച്ചുതുടങ്ങിയത് . ദാ​ഹം​ ശ​മി​പ്പി​ക്കാ​ൻ മാ​ത്ര​മ​ല്ല ന​ല്ലൊ​രു ദ​ഹ​ന​ശ​മി​നി​യും , വ​യ​റി​ന്‍റെ അ​സ്വ​സ്ഥ​ത​ക​ൾ​ക്കും നെ​ഞ്ചി​രി​ച്ചി​ലി​നു​മൊ​ക്കെ​യു​ള്ള മി​ക​ച്ച പാ​നീ​യ​വു​മാ​ണ​ത്രെ ക​ള​ളു സോ​ഡ.ഒരു ഗ്ലാസ് കള്ള് സോഡയ്ക്ക് 30 രൂപയാണ് വില. സാധാരണ ദിവസങ്ങളിൽ രാവിലെ തുടങ്ങി രാത്രി 11.30നാണ് കച്ചവടം അവസാനിക്കുക. ഈ കള്ളു സോഡയ്ക്കൊരു കുഴപ്പമുണ്ട്‌. ഒരെണ്ണം കുടിച്ചാൽ ഇങ്ങനെ കുടിച്ചോണ്ടേയിരി ക്കും . സോഡ സര്‍ബത്ത്, മില്‍ക് സര്‍ബത്ത് തുടങ്ങി നിരവധി വെറൈറ്റി ടേസ്റ്റുകളില് മറ്റ് പാനീയങ്ങളും ഉണ്ട്.

77 Like Comment Share