ഇഡ്ഡലിയും തരൂരും പിന്നെ ആൻഡേഴ്സണും

Babu M Asif ഇഡ്ഡലിയും തരൂരും പിന്നെ ആൻഡേഴ്സണും ???????????? ഇഡ്ഡലിയെ ചൊറിയാൻ ഇനി ആരും നോക്കേണ്ട. ഏത് വിദേശിയായാലും ഇനി ഇഡ്ഡലിയെ ചൊറിയരുത്. ഇഡ്ഡലിയെ ചൊറിഞ്ഞാൽ അന്താരാഷ്രീയമായി തിരിച്ച് ചൊറിയാൻ ഇഡ്ഡലിക്ക് അന്താരാഷ്ട്ര പ്രശസ്തിയുള്ള ശശി തരൂർ തന്നെ രംഗത്ത് വന്നിരിക്കയാണ്. ലോകത്ത് ഏറ്റവും വിരസമായത് ഇഡ്ഡലി ആണെന്നാണ്… പ്രൊഫസറായ എഡ്വെർഡ് ആൻഡേഴ്സൺ തന്റെ ട്വിറ്റെർ പേജിൽ അഭിപ്രായപ്പെട്ടത്. ഇത് ഷെയർ ചെയ്ത ഇഷാൻ തരൂരിന്റെ ട്വിറ്റെർ പേജിൽ ശശി തരൂർ മറുപടി കൊടുത്തത് ഇങ്ങനെ :- ‘‘അതെ മകനേ, ശരിയാണ് ലോകത്ത് യഥാർഥത്തിൽ വെല്ലുവിളികൾ നേരിടുന്ന ചിലരുണ്ട്. സംസ്കാരം എന്നത് നേടിയെടുക്കാൻ പ്രയാസമാണ്; ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള ഉൽകൃഷ്ടതയും അഭിരുചിയും ക്രിക്കറ്റും ഓട്ടംതുള്ളലും കാണാനും ആസ്വദിക്കാനുമുള്ള കഴിവും എല്ലാ മനുഷ്യർക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് ദയ തോന്നുന്നു, ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. ’’ ഇതിന് എഡ്വെർഡ് കൊടുത്ത മറുപടി ഇങ്ങനെ :- ലോകത്തിലെ ഏറ്റവും പ്രസ്സിദ്ധനായ ഇഡ്ഡലിയുടെ സുവിശേഷം പ്രസംഗിക്കുന്ന തരൂർ.. ഇശാന്തിന്റെ റീ ട്വീറ്റിലൂടെ ഇത് കാണുമൊ എന്ന ആശങ്ക എനിക്കുണ്ട്… “യാതൃശ്ചികമായി ഞാൻ താങ്കളുടെ ഒരു പുസ്തകം വീണ്ടും വായിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.. അടുത്ത ആഴ്ച്ച ഉള്ള ക്ലാസ്സിലേക്ക് എന്റെ വിദ്യാർത്ഥികളോട് ഞാൻ ഇത് വായിക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് മറുപടിയുമായി വീണ്ടും തരൂർ എത്തിയത് ഇങ്ങനെ :- ആ പുസ്തകം വായിക്കുമ്പോൾ ഇഡ്ഡലി കടുകു വറുത്തെടുത്ത തേങ്ങാ ചട്നിയും ചുവന്നമുളകും ഉള്ളിയും ചേർത്ത ചമ്മന്തിയും നെയ്യും ചേർത്തു കഴിച്ചുനോക്കൂ എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇഡ്ഡലിമാവ് രാത്രി പുളിപ്പിച്ച് ഉപയോ​ഗിക്കുകയാണെങ്കിൽ ലോകത്തിലെ സ്വർ​ഗമാണ് അതെന്നും ട്വീറ്റ് ചെയ്തു.ഇതിന് മറുപടിയുമായി വീണ്ടും ആൻഡേഴ്സൺ :- താൻ സാമ്പാറിന്റെയും ചട്നിയുടെയും തെന്നിന്ത്യയിലെ മറ്റു പല ഭക്ഷണങ്ങളുടെയും ആരാധകനാണെന്നും വ്യക്തമാക്കി രം​ഗത്തെത്തി. ദോശയും അപ്പവും തനിക്ക് ഇഷ്ടമാണെന്നും ഇഡ്ഡലിയും പുട്ടുമാണ് സഹിക്കാനാവാത്തതെന്നും എഡ്വാർഡ് കുറിച്ചു.എന്തൊക്കെയായാലും എന്നെ സംബന്ധിച്ച് തമിഴ് നാട്ടിലെ ഒരു ചെറിയ ഹോട്ടലിൽ 30 കൊല്ലങ്ങൾക്ക് മുൻപ് കഴിച്ച ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും.. അതിന്റെ മണവും രുചിയും എനിക്ക് വേറെ എവിടെയും കിട്ടിയിട്ടില്ല.. ഇപ്പോഴും അതെന്നെ പിന്തുടരുന്നുണ്ട് ????????????????????????????????????

77 Like Comment Share