ഡോക്കർ ഹോളുകൾ അറിവ് തേടുന്ന പാവം പ്രവാസി പല ബിസ്‌ക്കറ്റുകളിലും കുഞ്ഞു കുഞ്ഞു ദ്വാരങ്ങൾ കാണാം. ഡോക്കർ ഹോളുകളെന്നാണ്(Docker Holes) ഇവയെ വിളിക്കുന്നത് . ബേക്കിംഗ് സമയത്ത് ഈ ദ്വാരങ്ങൾ ബിസ്കറ്റിനുള്ളിൽ വായു കടക്കാൻ കാരണമാകുന്നു. അതിനാൽ എല്ലാ ഭാഗങ്ങളും നന്നായി പാകമാവുന്നു. ബിസ്കറ്റ് ഉണ്ടാക്കുന്നവർ ആദ്യം പഞ്ചസാരയും , ഉപ്പും ചേർത്തിട്ടുള്ള മാവ് ഒരു ഷീറ്റ് പോലുള്ള ട്രേയിൽ പരത്തുന്നു. ബേക്ക് ചെയ്യുന്നതിന് മുൻപായി മെഷീൻ ഉപയോഗിച്ച് ഈ മാവിൽ ദ്വാരങ്ങൾ ഇടുന്നു. ശേഷം ബേക്ക് ചെയ്യാനായി വെക്കുന്നു. ഈ ദ്വാരങ്ങളില്ലാതെ ബിസ്‌ക്കറ്റ് ശരിയായ രീതിയിൽ പാകം ചെയ്യാൻ കഴിയില്ല. കാരണം മാവ് കുഴയ്ക്കുന്ന ഘട്ടം മുതൽ അതിൽ വായു നിറഞ്ഞിരിക്കും. പിന്നീട് ബേക്ക് ചെയ്യുമ്പോൾ ഈ വായു പുറത്തേക്ക് തള്ളിവരികയും ബിസ്കറ്റുകളുടെ വലിപ്പത്തിൽ മാറ്റം വരികയും ചെയ്യുന്നു. ദ്വാരങ്ങൾ ഇടുന്നത് ബിസ്‌ക്കറ്റിന് ഏകീകൃത രൂപം നല്കാൻ വേണ്ടി കൂടിയാണ്. ബിസ്കറ്റുകളിൽ മെഷിൻ ഉപയോഗിച്ച് തുല്യ അകലത്തിലും വലിപ്പത്തിലും ദ്വാരങ്ങൾ ഇടുന്നതോടുകൂടി ബേക്ക് ചെയ്യുമ്പോൾ ബിസ്കറ്റ് എല്ലാ കോണിൽ നിന്നും ഒരേപോലെ ഉയരുകയും തുല്യമായി പാകമാവുകയും ചെയ്യുന്നു. ഡോക്കർ ഹോളുകൾ ബേക്കിംഗ് പ്രക്രിയയെ വളരെയധികം സഹായിക്കുന്നുണ്ട്. കാരണം ഡോക്കർ ഹോളുകൾ ഇല്ലാതെ ചൂട് പുറത്തേക്ക് പോകില്ല. ഇതുമൂലം ബിസ്‌ക്കറ്റിലെ താപനില അസ്ഥിരമായി തുടരും. ഇത് ബേക്കിംഗ് സമയത്ത് ബിസ്ക്കറ്റിൽ വിള്ളലുകൾ രൂപപ്പെടാൻ ഇടയാക്കും. ഡോക്കർ ഹോളുകൾ ഉണ്ടെങ്കിൽ ഒരേ അളവിൽ കൃത്യമായി ബിസ്‌ക്കറ്റുകൾ പാകം ചെയ്തെടുക്കാൻ സാധിക്കും.
ബിസ്കറ്റുകളിലെ ഹോളുകളുടെ പേരെന്ത് ? അതിന്റെ ഉപയോഗമെന്ത് ?

77 Like
Comment
Share