പഴവർഗങ്ങളാണോ, പഴം ഒഴിച്ചുള്ള പച്ചക്കറികളാണോ കൂടുതൽ ഗുണപ്രദം ?
പലരും കരുതുക പഴവർഗങ്ങളാണ് കൂടുതൽ നല്ലതു എന്നാവും. എന്നാൽ അങ്ങനെ അല്ല. എന്തുകൊണ്ടും നല്ലതു പച്ചക്കറികളാണ്.പച്ചക്കറികൾ കൂടുതൽ വൈവിധ്യമാർന്നതും ആരോഗ്യത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയതുമാണ്. പച്ചക്കറികളിലുള്ള ഡയറ്ററി ഫൈബർ ദഹനത്തെ മന്ദഗതിയിലാക്കുകയും, പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുവാൻ ഇടയാക്കുകയും ചെയ്യും.
പച്ചക്കറികൾ പലതരം ആകൃതിയിലും, നിറങ്ങളിലും, സുഗന്ധങ്ങളിലും വരുന്നു. ഇലക്കറികളും, തണ്ടും, വേരുകളും, പൂക്കളും, കിഴങ്ങുവർഗങ്ങളും ഉണ്ട്. പ്രോട്ടീൻ, വിറ്റാമിൻ സി, ഇരുമ്പ് എന്നിവയുൾപ്പെടെ ഒരു ദിവസം നിങ്ങൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളുടെയും നല്ലൊരു ഭാഗം ആ ഭക്ഷണത്തിൽ അടങ്ങിയിരിക്കാം. ധാതുക്കളും വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളും പച്ചക്കറി സ്രോതസ്സുകളിൽ നിന്ന് ഒന്നോ, രണ്ടോ പ്രാവശ്യത്തെ കഴിപ്പിൽനിന്നുതന്നെ നമുക്ക് ലഭിക്കും. അവ തയ്യാറാക്കാൻ ധാരാളം മാർഗങ്ങൾ ഉള്ളതുകൊണ്ട് ഇവയിൽ കുറവുള്ള കൊഴുപ്പും, ഉപ്പും മറ്റും ചേർത്ത് പാചകം ചെയ്‌താൽ അതിന്റെ കുറവും പരിഹരിക്കാം. ഒപ്പം രുചിയും കിട്ടും.
പഴവർഗങ്ങളിലും മുകളിൽ പറഞ്ഞ എല്ലാം ഉണ്ട്. എന്നാൽ ഏതൊക്കെ തരം പഴവർഗങ്ങൾ കഴിച്ചാലും പച്ചക്കറികളിൽ നിന്ന് ലഭിക്കുന്ന വിവിധതരം പോഷകങ്ങൾ നമുക്ക് ലഭിക്കുകയില്ല.. പ്രത്യേകിച്ച് നമുക്ക് അത്യാവശ്യമായ പ്രോട്ടീൻ.കൂടാതെ പഴവർഗങ്ങളിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഞ്ചസാരയെ അടിസ്ഥാനമാക്കിയുള്ള ഊർജസമ്പാദന ഭക്ഷണക്രമം നമുക്ക് നല്ലതല്ല. അത് നമ്മുടെ പാൻക്രിയാസ് ഗ്രന്ഥിയെ മോശമായി ബാധിക്കും.നമുക്കാവശ്യമായ കലോറിയുടെ മൂന്നിലൊന്ന് പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയിൽ നിന്നും സംയോജിപ്പിച്ച് മറ്റ് മൂന്നിൽ രണ്ട് ഭാഗം പ്രോട്ടീനിൽ നിന്നും കൊഴുപ്പിൽ നിന്നും ലഭിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതു.
നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ അഞ്ചിൽ ഒന്ന് ഭാഗം പഴവർഗങ്ങൾ ഉൾപ്പെടുത്തുന്നതാണ് ആണ് ഉത്തമം