Anup Sivan 48,500 വർഷം പഴക്കമുള്ള ആർട്ടിക്ക് പ്രദേശത്തെ ഐസിൽ പുതഞ്ഞുകിടക്കുന്ന വൈറസുകൾ മനുഷ്യരാശിക്ക് ഭീഷണിയാകുന്നു എന്നും ഇത് പുതിയ പകർച്ചവ്യാധിയുടെ വ്യാപനത്തിന് കാരണമാകും എന്ന താക്കീതുമായി ഗവേഷകർ. Arctic zombie virus എന്നാണ് ഗവേഷകർ ഇതിനെ വിളിക്കുന്നത്. ആഗോളതാപനത്തെ തുടർന്ന് ആർട്ടിക്കിലെ പെർമഫ്രോസ്റ്റ് /Arctic permafrost/ ഉരുകുന്നതിനെ തുടർന്ന് മഞ്ഞിൽ പുതഞ്ഞ് നിർജീവമായ അതിപുരാതന വൈറസുകൾ വീണ്ടും സജീവമാകും എന്ന് ഗവേഷകർ പറയുന്നത്. geneticist Michael Claverie യുടെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഈ വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവർ പറയുന്നത് ’ നമ്മൾ ഇപ്പോൾ പ്രകടമായും ഭീഷണി നേരിടുന്നു. ഇത് കൈകാര്യം ചെയ്യാൻ നാം തയ്യാറെടുപ്പ് നടത്തേണ്ടത് ഉണ്ട് ‘. ഗവേഷകർ ഒരു മോണിറ്ററിംഗ് നെറ്റ്വർക്ക്/monitoring network/വികസിപ്പിച്ചു. ഇതിലൂടെ പുരാതന സൂഷ്മ ജീവികൾ /ancient micro-organisms/സൃഷ്ടിക്കുന്ന രോഗങ്ങൾ തിരിച്ചറിയാനും അതിലൂടെ പകർച്ചവ്യാധി വ്യാപിക്കുന്നത് തടയുകയുമാണ് ലക്ഷൃം. പെർമാഫ്രോസ്റ്റിലെ ആഴമുള്ള പാളിയിൽ മില്യൻ വർഷം പഴക്കമുള്ള വൈറസുകൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതായത് മനുഷ്യന്റെ ആദ്യ പൂർവ്വികർ പ്രതൃക്ഷപ്പെട്ട 300,000 വർഷം മുമ്പുള്ള വൈറസുകൾ പോലും പെർമാഫ്രോസ്റ്റിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവയ്ക്ക് എതിരെ ആധുനിക മനുഷ്യന് പ്രകൃതിദത്തമായ പ്രതിരോധശേഷിയില്ല. നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം ഈ പുരാതന സൂഷ്മജീവികളുമായി ഒരിക്കലും സമ്പർക്കത്തിൽ വന്നിട്ടില്ല എന്നതാണ് ഗവേഷകരെ ആശങ്കപ്പെടുത്തുന്നത്. സോംബി വൈറസ് പോളിയോയുടെ ഒരു പുരാതന രൂപത്തിന് കാരണമാകും എന്ന് ഗവേഷകർ കരുതുന്നു.
48,500 വർഷം പഴക്കമുള്ള ഐസിൽ പുതഞ്ഞുകിടക്കുന്ന സോംബി വൈറസുകൾ പുനർജ്ജനിക്കുന്നു, മനുഷ്യരാശി ഭീഷണിയിൽ ?

21K
Like
Comment
Share