നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിലെ തമോഗർത്തം ( Black hole ) ഭ്രമണം ചെയ്യുന്നത് പരമാവധി വേഗത്തിലെന്ന് പുതിയ കണ്ടെത്തൽ. പ്രപഞ്ചത്തിലെ ഗോളങ്ങളെ നിരീക്ഷിച്ചാൽ അവയെല്ലാം തന്നെ സ്വയം ഭ്രമണം ചെയ്യുന്നവയാണ്. അവയുടെ ഭ്രമണ വേഗതയും വ്യത്യസ്തം ആയിരിക്കും. ഭൂമിയുടെ ഭ്രമണം 24 മണിക്കൂറിൽ ഒന്ന് എന്ന നിരക്കിലാണ്. അതായത് ഭൂമിയുടെ ധ്രുവം നിശ്ചലം ആയിരിക്കുമ്പോഴും ഭൂമധ്യരേഖാ പ്രദേശം മണിക്കൂറിൽ 1674 കിലോമീറ്റർ എന്ന വേഗതിയിൽ സഞ്ചരിക്കുന്നു. ഈ വേഗത വ്യത്യാസം മൂലം ധ്രുവങ്ങളിലേക്കാൾ 0.3% ഭാരക്കുറവ് ഭൂമദ്ധ്യ രേഖയിൽ അനുഭവപ്പെടുന്നു. 10 മണിക്കൂർ കൊണ്ട് ഒരു ഭ്രമണം പൂർത്തിയാക്കുന്ന ശനിയിൽ ഇത്തരത്തിൽ 19% ഭാരവ്യത്യാസം ഉണ്ടാക്കുന്നുണ്ട്. മാത്രവുമല്ല ശനിയുടെ മധ്യഭാഗം പുറത്തേക്ക് കൂടുതൽ വളഞ്ഞതാണ്. പരിക്രമണ വേഗത കൂടുന്നതനുസരിച്ച് ഗോളത്തിൻ്റെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന ഗ്രാവിറ്റിക്ക് എതിരായി സെൻ്റിഫ്യൂഗൽ ബലം ഉണ്ടാകുകയും. ഭ്രമണ വേഗത പരിധിയിൽ കൂടിയാൽ ഉപരിതലം തെറിച്ച് ദൂരേക്ക് പോകുകയും ചെയ്യും. ഒരു ഗോളത്തിൻ്റെ പരമാവധി ഭ്രമണ വേഗത അതിൻ്റെ ഉപരിതലത്തിൽ അനുഭവപ്പെടുന്ന ഗ്രാവിറ്റിയെ ആശ്രയിച്ചിരിക്കും. തമോഗർത്തങ്ങളുടെ ഉപരിതല അതിർത്തിയായ സംഭവ ചക്രവാളം ഒരു ഭൗതിക ഉപരിതലമല്ല. മാത്രമല്ല ഭ്രമണം മൂലമുള്ള സെൻ്റിഫ്യൂഗൽ ബലം മൂലം തമോഗർത്തത്തിനെ വിഭജിക്കുവാനും സാധ്യമല്ല. അതി ഭീമമായ പിണ്ഡം ഒരു ചെറിയ സ്ഥലത്ത് ചുരുങ്ങി ഇരിക്കുന്നതിനാൽ അവയ്ക്ക് ചുറ്റുമുള്ള സ്ഥല-കാലവും ( space time) ചുരുങ്ങി ഇരിക്കുന്നു. തമോദ്വാരത്തിൻ്റെ ഭ്രമണം സ്ഥല കാലത്തെ കൂടുതൽ വളച്ചൊടിക്കും. ഇതിനെ ഫ്രെയിം ഡ്രാഗിങ് എന്ന് പറയുന്നു. സ്ഥലകാലത്തിൻ്റെ പ്രത്യേകതകൾ മൂലം ഫ്രെയിം ഡ്രാഗിങ്ന് പരിധിയുണ്ട്. ഐൻസ്റ്റീൻ്റെ ആപേക്ഷിക സിദ്ധാന്തത്തിൽ തോമോഗർത്തങ്ങളുടെ ഭ്രമണത്തെ സൂചിപ്പിക്കുന്നത് ’ a ’ എന്നൊരു അളവ് ഉപയോഗിച്ചാണ്. a യുടെ വില " 0 " മുതൽ " 1 " വരെ ആകാം. ഭ്രമണം ചെയ്യാത്ത ഒരു തമോഗർത്തത്തിന് a എന്നത് പൂജ്യം, പരമാവധി വേഗതയിൽ ഭ്രമണം ചെയ്യുമ്പോൾ a എന്നത് 1 ആകും. ഫ്രെയിം ഡ്രാഗിംഗ് കാരണം, അതിനടുത്തുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശത്തിന്റെ സ്പെക്ട്ര വികലമാകുന്നു. വിവിധ തരംഗദൈർഘ്യങ്ങളിലുള്ള പ്രകാശത്തിന്റെ തീവ്രത നിരീക്ഷിച്ച് തമോഗർത്തത്തിൻ്റെ ഭ്രമണ വേഗത കണക്കാക്കാവുന്നതാണ്. റേഡിയോ, എക്സ് റേ രശ്മികളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനങ്ങളിൽ ഷീരപദത്തിൻ്റെ കേന്ദ്രത്തിലെ തമോഗർത്തമായ സഗിറ്റാരിയസ് എ യുടെ ഭ്രമണം a= 0.84 മുതൽ 0.96 വരെ എന്നാണ് കണ്ടെത്തൽ.
നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിലെ തമോഗർത്തം ( Black hole ) ഭ്രമണം ചെയ്യുന്നത് പരമാവധി വേഗത്തിലെന്ന് പുതിയ കണ്ടെത്തൽ

11K
Like
Comment
Share