ബയോടെക്‌നോളജി: സാധ്യതകളും സ്ഥാപനങ്ങളും

എന്താണ് ബയോടെക്‌നോളജി എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്. ജൈവ വസ്തുക്കളെ അനുദിന ജീവിതത്തില്‍ ഉപകാരപ്രദമായ വിധത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപയോഗിക്കുന്ന ശാസ്ത്രശാഖയാണ് ബയോടെക്‌നോളജി. ജെനെറ്റിക്‌സ്, മോളിക്കുലാര്‍ ബയോളജി, ബയോകെമിസ്ട്രി, എംബ്രയോളജി, സെല്‍ ബയോളജി എന്നിവ ബയോടെക്‌നോളജിയില്‍ ഒന്നിക്കുന്നു. ഇവ കെമിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളില്‍ തുടര്‍ന്നു ഉപയോഗപ്പെടുത്തുന്നു. അവസാന ഘട്ടത്തില്‍ കൃഷി, ഫുഡ് സയന്‍സ്, മെഡിസിന്‍ എന്നീ മേഖലകള്‍ ഇതില്‍ നിന്നും പ്രയോജനം സ്വീകരിക്കുന്നു. ലഭ്യമായ കോഴ്‌സുകള്‍ പല തരം കോഴ്‌സുകള്‍ ബയോടെക്‌നോളജിയില്‍ ലഭ്യമാണ്. മിക്കവാറും ഇവ സ്ഥാപനങ്ങള്‍ക്ക് അനുസൃതമായി പെരുമാറ്റം വരുന്നത് കാണാം. ബി.എസ്.സി., ബി.ടെക്ക്, പഞ്ചവത്സര ബി.ടെക്ക്എം.ടെക്ക്, പഞ്ചവത്സര ബി.എസ്.എം.എസ്. എന്നിവയില്‍ ബയോടെക്‌നോളജി പഠിക്കുവാന്‍ കഴിയും. ഇതിനു ശേഷം ഗവേഷണ മേഖലയിലേയ്ക്ക് തിരിയാന്‍ ആണ് താല്പര്യം എങ്കില്‍ കൂടുതല്‍ സ്‌പെഷ്യലൈസ്ഡ് ആയ മേഖലകള്‍ തിരഞ്ഞെടുക്കുവാനും കഴിയും. വിദ്യാഭ്യാസ യോഗ്യത ബി.ടെക്ക്. കോഴ്‌സുകള്‍ക്ക് ഫിസിക്‌സ്/അഗ്രികള്‍ച്ചര്‍, കെമിസ്ട്രി, ബയോളജി എന്നിവ പ്ലസ് ടുവില്‍ പഠിച്ചിരിക്കണം. ബി.എസ്.സി. ബയോടെക്‌നോളജി പഠിക്കുവാന്‍ ബയോളജി പ്ലസ് ടുവില്‍ പഠിക്കാത്ത സയന്‍സ് ഗ്രൂപ്പുകാര്‍ക്കും സാധിക്കും. അതുപോലെ തന്നെ ഏതെങ്കിലും സയന്‍സ്/എഞ്ചിനീയറിംഗ്/മെഡിസിന്‍ ബിരുദം ഉള്ളവര്‍ക്ക് എം.എസ്.സി./എം.ടെക്ക് ബയോടെക്‌നോളജി ചെയ്യുവാന്‍ കഴിയും. പ്രവേശനം ഓരോ കോളേജുകള്‍ക്കും പ്രവേശനത്തിനുള്ള രീതി വ്യത്യസ്തമാണ്. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പല കോളേജുകളിലും പ്രവേശനം ലഭിക്കും. എന്നാല്‍, രാജ്യത്തെ പ്രധാന സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ പ്രവേശന പരീക്ഷകകളിലൂടെ മാത്രമേ സാധിക്കൂ. ചില പ്രധാന പ്രവേശന പരീക്ഷകള്‍ ഇവയാണ് :

  • എ.ഐ.ഐ.എം.എസ്. (AIIMS) ബയോടെക്‌നോളജി പ്രവേശന പരീക്ഷ
  • അമിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജി പ്രവേശന പരീക്ഷ
  • അണ്ണാ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡല്‍ഹിപ്രവേശന പരീക്ഷ
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ്പ്രവേശന പരീക്ഷ
  • മദ്രാസ് യൂണിവേഴ്‌സിറ്റിപ്രവേശന പരീക്ഷ

ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങള്‍

  • ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയല്‍ ടെക്‌നോളജി, ചന്ദിഗര്‍
  • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍, ഹൈദരാബാദ്
  • നാഷണല്‍ ഫെസിലിറ്റി ഫോര്‍ കളക്ഷന്‍ ഓഫ് ബ്ലൂഗ്രീന്‍ ആല്‍ഗെ, ഡല്‍ഹി
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍
  • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി, ഡല്‍ഹി
  • നാഷണല്‍ ഫെസിലിറ്റി ഫോര്‍ ആനിമല്‍ സെല്‍ ആന്‍ഡ് ടിഷ്യൂ കള്‍ച്ചര്‍, പൂനെ
  • ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക്ക് റിസേര്‍ച്ച് (JNCASR), ബാംഗ്ലൂര്‍

തൊഴില്‍ സാധ്യതകള്‍ കൃഷി, മെഡിസിന്‍ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് പബ്ലിക്പ്രൈവറ്റ് വിഭാഗങ്ങളില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. മാലിന്യ സംസ്‌കരണത്തിലും പുതിയ ഊര്‍ജ സ്രോതസുകളുടെ കണ്ടുപിടുത്തത്തിലും ബയോടെക്‌നോളജിസ്റ്റുകളുടെ ആവ്ശയം ഉണ്ട്. അതുപോലെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗങ്ങളില്‍ ഗവേഷകരായും ജോലി സാദ്ധ്യതകള്‍ ഉണ്ട്.

44K Like Comment Share