Beena Antony. ബ്രാ ???? സ്തനങ്ങൾ മറയ്ക്കുന്നതിനും താങ്ങുകൊടുക്കുന്നതിനും വേണ്ടി ധരിക്കുന്ന അടിവസ്ത്രമാണ് ബ്രാ. ബ്രേസിയർ (brassiere) എന്ന ഇംഗ്ലീഷ് പദത്തിന്റെ ചുരുക്കെഴുത്താണ് Bra. ????നീന്തൽ വസ്ത്രങ്ങൾ (Swimsuit), കാമിസോൾ (camisole), പിൻവശമില്ലാത്ത വസ്ത്രങ്ങൾ (backless dress) എന്നിവയിൽ സ്തനങ്ങളെ താങ്ങിനിർത്തുന്നതിനുള്ള സംവിധാനങ്ങൾ സ്വാഭാവികമായി തന്നെയുണ്ട്. അതിനാൽ ഈ വസ്ത്രങ്ങളോടൊപ്പം ബ്രാ ധരിക്കാറില്ല. ???? 1893-ൽ ന്യൂയോർക്കിലെ ഈവനിങ് ഹെറാൾഡ് പത്രമാണ് ‘ബ്രേസിയേഴ്സ്’ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. 1904-ൽ ഡിബോവിസ് കമ്പനിയുടെ പരസ്യത്തിൽ ഉപയോഗിക്കപ്പെട്ടതോടെയാണ് ഈ വാക്ക് പ്രശസ്തമായത്. 1907-ൽ വോഗ് മാസികയും ‘ബ്രേസിയർ’ എന്ന പദം ഉപയോഗിച്ചു. 1911-ൽ ഈ പദം ഓക്സ്ഫഡ് നിഘണ്ടുവിൽ ഉൾപ്പെടുത്തി. ???? 1914 നവംബർ 3-ന് ബ്രേസിയേഴ്സ് നിർമ്മിക്കുന്നതിനുള്ള ആദ്യത്തെ പേറ്റന്റ് മേരി ഫെൽപ്സ് ജേക്കബിനു ലഭിച്ചു. ???? 1899-ൽ ആധുനിക കാലത്തെ ബ്രേസിയറിന്റെ ആദ്യത്തെ പേറ്റന്റ് ജർമ്മൻകാരനായ ക്രിസ്റ്റീൻ ഹാർഡ്റ്റിനു ലഭിച്ചു. ???? 1899-ൽ ആധുനിക കാലത്തെ ബ്രേസിയറിന്റെ ആദ്യത്തെ പേറ്റന്റ് ജർമ്മൻകാരനായ ക്രിസ്റ്റീൻ ഹാർഡ്റ്റിനു ലഭിച്ചു. ജർമ്മനിയിലെ സ്റ്റഡ്ഗാർട്ടിൽ നിന്നുള്ള സിഗ്മണ്ട് ലിൻഡോവർ 1912-ൽ വ്യാവസായികമായി ബ്രാ നിർമ്മിക്കുവാൻ തുടങ്ങുകയും 1913-ൽ അതിനു പേറ്റന്റ് നേടുകയും ചെയ്തു. ????പുരാതന ഗ്രീസിലാണ് സ്തനങ്ങൾക്കു താങ്ങുകൊടുക്കുന്നതിനുള്ള അടിവസ്ത്രം ആദ്യമായി ഉപയോഗിച്ചതെന്നു കരുതുന്നു. കമ്പിളി നൂൽ കൊണ്ടോ ചണം കൊണ്ടോ സ്തനങ്ങളെ മറയ്ക്കുകയും പിറകുവശത്ത് അത് കെട്ടിനിർത്തുകയും ചെയ്യുംവിധമുള്ള വസ്ത്രമാണ് അവർ ഉപയോഗിച്ചിരുന്നത്. ????ഓസ്ട്രേലിയയിലെ ഈസ്റ്റ് തൈറോളിൽ നിന്നു കണ്ടെത്തിയ ലിനൻ തുണികൾ എ.ഡി. 1440-നും 1485-നും മധ്യേ ഉപയോഗിച്ചിരുന്ന ബ്രേസിയേഴ്സാണെന്നു കരുതപ്പെടുന്നു. ബ്രായ്ക്കുള്ളിൽ സ്തനങ്ങളെ പൊതിഞ്ഞുനിൽക്കുന്ന ഭാഗത്തെ ‘കപ്പ്’ എന്നുവിളിക്കുവാൻ തുടങ്ങിയത് 1916 മുതലാണ്. ????ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ബ്രാ കപ്പുകൾ ഇലാസ്തികതയുള്ളവയായിരുന്നു. സ്തനങ്ങളുടെ വലിപ്പം അനുസരിച്ച് വലിയുവാനും ചുരുങ്ങുവാനും അവയ്ക്കു കഴിഞ്ഞിരുന്നു. ബ്രായുടെ വലിപ്പത്തെ സൂചിപ്പിക്കുന്നതിനായി A മുതൽ D വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിക്കുന്ന രീതി 1932-ൽ എസ്.എച്ച്. ക്യാമ്പ് ആൻഡ് കമ്പനി ആരംഭിച്ചു. ????ബ്രായുടെ നിർമ്മാണം വളരെ സങ്കീർണമായ പ്രക്രിയയാണ്. തുണി, കൊളുത്ത്, നാട, ലൈനിംഗ്, കപ്പ് എന്നിങ്ങനെ 20 മുതൽ 48 ഘടകങ്ങൾ വരെ ഒരു സാധാരണ ബ്രായിൽ ഉണ്ടാകും. അനേകം ചെറുതുണിക്കഷണങ്ങളെ ഒന്നിച്ചുചേർക്കുവാൻ സൂചികളും ലേസർ രശ്മികളും മുതൽ കമ്പ്യൂട്ടർ വരെ ഉപയോഗിക്കുന്നുണ്ട്. രണ്ടു കപ്പുകൾ, അവയെ ബന്ധിപ്പിക്കുന്ന നാട, തോളിലേക്കും പിന്നിലേക്കും നീളുന്ന നാടകൾ, കൊളുത്തുകൾ, കെട്ടുകൾ എന്നിവയാണ് ബ്രായുടെ പ്രധാന ഭാഗങ്ങൾ. ഇവ ഉപയോഗമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ????കമ്പിളി, പരുത്തി വസ്ത്രങ്ങളാണ് ബ്രാ നിർമ്മിക്കുവാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ട്രെൈകോട്ട്, സ്പാൻഡക്സ്, സ്പാനെറ്റ്, ലാറ്റെക്സ്, മൈകേരോഫൈബർ, പട്ട്, ഫോം, നാട, മെഷ്, പോളിയെസ്റ്റർ, നൈലോൺ എന്നിങ്ങനെ വിവിധ വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും നിർമ്മിക്കപ്പെടുന്ന ബ്രേസിയേഴ്സിന്റെ 60-70 ശതമാനത്തിലും അണ്ടർവെയർ കപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ലോഹം, പ്ലാസ്റ്റിക്, റെസിൻ എന്നിവ ഉപയോഗിച്ചാണ് ഇത്തരം കപ്പുകൾ നിർമ്മിക്കുന്നത്. ????ബ്രായുടെ വലിപ്പം പറയുന്നതിനായി ‘സൈസ്’ എന്ന പദമാണ് ഉപയോഗിക്കുന്നത്. സ്തനങ്ങൾക്കു താഴെ നിന്നാരംഭിച്ച് പിറകുവശത്ത് അവസാനിക്കുന്ന നാടയുടെ നീളമാണ് ബ്രായുടെ വലിപ്പമായി കമക്കാക്കുന്നത്. ബ്രായുടെ വലിപ്പത്തോടൊപ്പം തന്നെ കപ്പിന്റെ വലിപ്പവും പറയാറുണ്ട്. സ്തനങ്ങളുടെ വ്യാപ്തമാണ് കപ്പ് സൈസ്. 36 സൈസുള്ള (ഇഞ്ച്) ബ്രായാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ????1940-കളിലും 1950-കളിലും ടോർപ്പിഡോ ബ്രാ എന്നും കോൺ ബ്രാ എന്നും അറിയപ്പെട്ടിരുന്ന ബുള്ളറ്റ് ബ്രാ രംഗപ്രവേശം ചെയ്തു. ജെയ്ൻ റസലും പാറ്റി പേജും ധരിച്ചിരുന്ന ബുള്ളറ്റ് ബ്രേസിയറുകൾ പ്രശസ്തി നേടിയതും അക്കാലത്താണ്. ????പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീകളിൽ 5–25 ശതമാനം പേരും ബ്രാ ധരിക്കാറില്ല എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ????2011 ജൂലൈ 9-ന് അമേരിക്കയിൽ ആദ്യമായി ‘ബ്രാ ധരിക്കാത്ത ദിവസം’ (National No-Bra Day) ആചരിക്കുകയുണ്ടായി. ബ്രാ അഴിക്കുമ്പോൾ തോന്നുന്ന ആശ്വാസത്തെപ്പറ്റി സ്ത്രീകൾ അന്നു ട്വിറ്ററിൽ കുറിച്ചിരുന്നു ????ബ്രാ വാങ്ങുന്നതിനായി എല്ലാവർഷവും 160 കോടി ഡോളറിന്റെ വ്യാപാരം നടക്കുന്നുണ്ട്. ????സ്തനങ്ങൾ അയഞ്ഞു തൂങ്ങുന്നതു തടയാൻ ബ്രാ ഉപയോഗിക്കുന്നവരുണ്ട്. സ്തനങ്ങൾക്കു സ്വയം താങ്ങിനിൽക്കുവാൻ കഴിവില്ലെന്ന തെറ്റിദ്ധാരണ കൊണ്ടും ബ്രാ ധരിക്കുന്നവരുണ്ട്. ബ്രാ ധരിച്ചുകഴിഞ്ഞാൽ ജീവിതത്തിലൊരിക്കലും സ്തനങ്ങൾ തൂങ്ങിക്കിടക്കില്ല എന്നും അവർ വിചാരിക്കുന്നു. എന്നാൽ ഗവേഷകരും ആരോഗ്യവിദഗ്ദരും ബ്രാ നിർമ്മാതാക്കളും ഇതിനോടു യോജിക്കുന്നില്ല. ബ്രാ ധരിക്കുന്നതുകൊണ്ട് സ്തനങ്ങൾ ഒരിക്കലും തൂങ്ങിപ്പോവുകയില്ലെന്നു തെളിയിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബ്രാ ധരിക്കുന്നതിലൂടെ സ്തനങ്ങളുടെ ആകൃതിക്കു മാറ്റം വരാം.
ബ്രായുടെ നിർമ്മാണം വളരെ സങ്കീർണമായ പ്രക്രിയയാണ്

26K
Like
Comment
Share