ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ ?

Basheer Pengattiri ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന ചോദ്യം ഇപ്പോഴും ബാക്കിനില്ക്കുന്നു. വളരെ ലളിതമായ ചോദ്യം, പക്ഷേ, ഉത്തരം കണ്ടു പിടിക്കുക ഏറെ പ്രയാസകരവും. എങ്കിലും, അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളുമായി ശാസ്ത്ര ലോകം ഭൗമേതര ബാഹ്യജീവൻ തേടികൊണ്ടേ ഇരിക്കുന്നു.. അവർ സൗരയൂഥത്തിൽ മാത്രമല്ല നമ്മുടെ ഗാലക്സിയുടെ വിദൂരകോണുകളിൽ പോലും ഭൗമേതര ജീവനായി പര്യവേഷണങ്ങൾ നടത്തുന്നു. ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് ഉയർത്താൻ പ്രാപ്തമായത് മുതൽ ഗ്രഹ ശാസ്ത്രജ്ഞരുടെ ലക്ഷ്യം ‘സൗരയൂഥം പര്യവേഷണം ചെയ്യുക’ എന്നതായി.1960-കളുടെ തുടക്കം മുതലുള്ള ആ ശ്രമത്തിന്റെ വലിയൊരു ഭാഗമായിരുന്നു പയനിയർ സീരീസ് ബഹിരാകാശ വാഹനങ്ങൾ. ഈ പരമ്പരയിലെ ആദ്യത്തേത് പയനിയർ-0, പയനിയർ-1 , പയനിയർ -2 മിഷനുകൾ ആയിരുന്നു. ചന്ദ്രനെ പഠിക്കാനുള്ള അമേരിക്കയുടെ ആദ്യ ബഹിരാകാശ പേടക ദൗത്യങ്ങളായിരുന്നു ഇവ. ഈ സമാന ദൗത്യങ്ങളെല്ലാം അവയുടെ ചാന്ദ്ര ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. എന്നാൽ പയനിയർ-3 ഉം 4 ഉം അമേരിക്കയുടെ വിജയകരമായ ആദ്യത്തെ ചാന്ദ്ര ദൗത്യങ്ങളായി. പരമ്പരയിലെ അടുത്തത് പയനിയർ-5 ഗ്രഹാന്തര കാന്തികക്ഷേത്രത്തിന്റെ ആദ്യ ഭൂപടങ്ങൾ നൽകി. ലോകത്തിലെ ആദ്യത്തെ സോളാർ മോണിറ്ററിംഗ് നെറ്റ്‌വർക്ക് എന്ന നിലയിൽ പയനിയർ- 6,7,8, 9 എന്നിവ പിന്തുടരുകയും ഭൂമിയെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളെയും ഭൂഗർഭ സംവിധാനങ്ങളെയും ബാധിച്ചേക്കാവുന്ന വർദ്ധിച്ച സൗര പ്രവർത്തനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു.   ആന്തരിക സൗരയൂഥത്തേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള കൂടുതൽ കരുത്തുറ്റ ബഹിരാകാശ വാഹനങ്ങൾ നിർമ്മിക്കാൻ നാസയ്ക്കും പ്ലാനറ്ററി സയൻസ് സമൂഹത്തിനും കഴിഞ്ഞതോടെ പയനിയർ-10 , പയനിയർ-11 വാഹനങ്ങൾ പിറക്കുകയായി. ഭൂമിക്ക് അപ്പുറമുള്ള സൗരയൂഥ ഗ്രഹങ്ങളെ പഠിക്കുവാനായി 1972-ല്‍ നാസ പയനിയര്‍-10 വിക്ഷേപിച്ചു. ചൊവ്വയുടേയും വ്യാഴത്തിന്റെയും ഇടയിലുള്ള ഉല്‍ക്കകള്‍ അടങ്ങുന്ന ഭാഗം- ആസ്റ്ററോയ്ഡ് ബെൽറ്റ് കടന്നു പുറത്തേക്ക് പോയ ആദ്യത്തെ പര്യവേഷണ പേടകവും ഇതുതന്നെ. പതിനെട്ട് കോടി കിലോമീറ്റർ വീതിയുള്ള ആസ്റ്ററോയ്ഡ് ബെൽറ്റ് മുറിച്ചുകടക്കാൻ പയനിയർ-10 ഏഴു മാസമെടുത്തു. ഗ്രഹങ്ങളുടെ ഫോട്ടോ എടുക്കാനുള്ള ക്യാമറ, സൂര്യനില്‍ നിന്നും മറ്റു നക്ഷത്രങ്ങളില്‍ നിന്നും വരുന്ന ചാര്‍ജുള്ള കണങ്ങളുടെ തീവ്രത നിര്‍ണ്ണയിക്കാനും ഗ്രഹങ്ങളിലെ ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും അളവ് നിര്‍ണ്ണയിക്കാനുമുള്ളതടക്കം വിവിധങ്ങളായ പതിനൊന്ന് ഉപകരണങ്ങളും ഉണ്ടായിരുന്നു ഈ പേടകത്തിൽ. ശേഖരിച്ച വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കാന്‍ ഒരു ആന്റിനയും ഉണ്ടായിരുന്നു. പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കാനാവശ്യമായ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത് നൂക്ലിയര്‍ വിദ്യ ഉപയോഗിച്ചാണ്. ഇതിനു റെഡിയോ ഐസോട്ടോപ്പ് തെർമോഇലക്ട്രിക്ക് ജനറേറ്റർ എന്നാണ് പറയുന്നത്. സൗരയൂഥത്തിന്റെ പുറംഭാഗത്തേക്ക്, അതായത് സൂര്യനില്‍ നിന്നും അകന്നു പോകുന്ന ബഹിരാകാശ പേടകങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിക്കാന്‍ സോളാര്‍ പാനലുകള്‍ പ്രായോഗികമല്ല. സൂര്യനില്‍ നിന്നും അകന്നു പോകുംതോറും സൂര്യപ്രകാശം കുറയും എന്നതാണ് കാരണം. 1973 നവംബറില്‍ പയനിയര്‍ വ്യാഴത്തിന്റെ അടുത്തെത്തി. വ്യാഴത്തിന്റെ ചുവന്ന പാടിന്റെയും കാലിസ്റ്റോ , ഗാനിമീഡ് , യൂറോപ്പ എന്നീ ഉപഗ്രഹങ്ങളുടേയും മുന്നൂറോളം ചിത്രങ്ങളെടുത്തു ഭൂമിയിലേക്ക് അയച്ചു. ഭൗമോപരിതലത്തിലെ ടെലസ്കോപ്പുകൾ ഉപയോഗിച്ചെടുത്തതിനേക്കാൾ വളരെ വ്യക്തമായ ഫോട്ടോകളായിരുന്നു അവ.   വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ച് വേഗത സെക്കറ്റിൽ 36 കി.മീ. ആയി വര്‍ധിപ്പിച്ച് 1976-ല്‍ ശനിയുടെ അടുത്തെത്തി. ശനിയില്‍ നിന്നും കുറച്ചുകൂടി വേഗത നേടി തുടര്‍ന്ന് 1979-ല്‍ യുറാനസിന്റെ അടുത്തും പിന്നീട് 1983-ല്‍ നെപ്റ്റ്യൂണിന്റെ അടുത്തും എത്തി ഈ പേടകം. ഇങ്ങനെ പേടകങ്ങള്‍ വേഗത ആര്‍ജിക്കുന്നതിനെ ഗ്രാവിറ്റി അസിസ്റ്റ് അല്ലെങ്കില്‍ ഫ്ലൈ-ബൈ എന്നാണ് വിളിക്കുന്നത്‌.ഇവിടെ നിന്നും പയനിയര്‍ ഭൂമിയുമായി ആശയവിനിമയം നടത്തിയിരുന്നു. അവസാനമായി ഇതിൽ നിന്നും സന്ദേശം ലഭിച്ചത് 2003 ജനുവരിയിലാണ്. ആ സമയത്ത് പയനിയര്‍ ഭൂമിയില്‍ നിന്നും 80 ആസ്ട്രോണമിക്കൽ യൂണിറ്റ് ദൂരത്തില്‍ ആയിരുന്നു. പയനിയരുമായി ഇപ്പോള്‍ നമുക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ല, എങ്കിലും ഈ പേടകം സൗരയൂഥത്തിന്റെ പുറത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യനെ അപേക്ഷിച്ച് ഏകദേശം സെക്കന്റിൽ 12കിലോമീറ്റർ വേഗതയിലാണ് ഈ സഞ്ചാരം. ഏതെങ്കിലും നക്ഷത്രത്തെ ലക്ഷ്യമാക്കിയല്ല അതിന്റെ സഞ്ചാരമെങ്കിലും ടോറസ് നക്ഷത്രക്കൂട്ടങ്ങളുടെ ദിശയിലാണ് അത് നീങ്ങുന്നത്. ഈ വേഗതയില്‍ അത് ആ നക്ഷത്രങ്ങളുടെ അടുത്ത് എത്തണമെങ്കില്‍ ഏതാണ്ട് ഒരു ലക്ഷം വര്‍ഷങ്ങള്‍ എങ്കിലും സഞ്ചരിക്കണം.   പയനിയര്‍ പ്രൊജക്റ്റ്‌ നടക്കുന്ന വേളയില്‍ കാള്‍ സാഗന്‍ ഒരു ആശയം മുന്നോട്ടുവച്ചു. അതിന്റെ ഉള്ളില്‍ ഭൂമിയെക്കുറിചുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു ലോഹതകിട് വക്കുക. എന്നെങ്കിലും ഏതെങ്കിലും അന്യഗ്രഹജീവികള്‍ പയനിയര്‍ കണ്ടെത്തിയാല്‍ അവര്‍ക്ക് ഭൂമിയുടെ കാര്യം അറിയാമല്ലോ. ഈ തകിടുമായാണ് പേടകം സ്പേസിലൂടെ അനന്തതയിലേക്ക് പോകുന്നത്. ഈ തകിടില്‍- ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രം, സൗരയൂഥത്തിന്റെയും, പയനിയര്‍ യാത്ര തുടങ്ങിയ ഗ്രഹത്തിന്റെയും, മില്‍ക്കി വേ ഗ്യാലക്സിയില്‍ സൂര്യന്റെ സ്ഥാനം കാണിക്കുന്ന രേഖാചിത്രങ്ങളും അടങ്ങിയിട്ടുണ്ട്. അലുമിനിയം തകിടില്‍ സ്വര്‍ണ്ണം പൂശിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. രേഖാചിത്രങ്ങള്‍ ഇതില്‍ കോറിയിട്ടിരിക്കുകയാണ്. 1973 ഏപ്രിൽ 5-നാണ് പയനിയർ 11 വിക്ഷേപിച്ചത്. വ്യാഴവും ശനിയും സന്ദർശിച്ച ആദ്യത്തെ ബഹിരാകാശ പേടകമങ്ങളാണ് പയനിയർ 10 ഉം 11 ഉം. 1995 സെപ്റ്റംബർ 30-ന് പയനിയർ 11 പേടകത്തിൽ നിന്നുള്ള അവസാന പ്രക്ഷേപണം ലഭിച്ചത്. പിന്നീട് പയനിയർ-11മായി ആശയവിനിമയങ്ങളൊന്നും ഉണ്ടായിട്ടില്ല. (44 വർഷമായി സ്പേസിൽ തങ്ങളുടെ അതുല്യമായ യാത്ര തുടരുന്ന വോയേജർ പേടകങ്ങളെ കുറിച്ച്- വോയേജറുകൾ ഇപ്പോൾ എവിടെയാണ്? [embed]https://youtu.be/CASXdNNuOco[/embed]   വോയേജർ 1 ഉം വോയേജർ 2 ഉം ഇന്റർസ്റ്റെല്ലാർ സ്പേസിൽ ഓരോന്നും തങ്ങളുടെ അതുല്യമായ യാത്ര തുടരുന്നു. രണ്ട് വോയേജറുകളും കുറഞ്ഞത് 2025 വരെയെങ്കിലും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, സോളാർ സിസ്റ്റം ആപ്പിലെ നാസ ഐസിൽ, ഓരോ അഞ്ച് മിനിറ്റിലും അപ്‌ഡേറ്റ് ചെയ്യുന്ന വോയേജേഴ്സിന്റെ യഥാർത്ഥ ബഹിരാകാശ പേടക പാതകൾ നിങ്ങൾക്ക് കാണാൻ കഴിയും. ദൂരവും വേഗതയും തത്സമയം അപ്‌ഡേറ്റ് ചെയ്യുന്നു. പൂർണ്ണമായ 3D, ആഴത്തിലുള്ള അനുഭവത്തിനായി, സൗരയൂഥ ആപ്പിൽ നാസ ഐസ് സമാരംഭിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://voyager.jpl.nasa.gov/mission/status/%C3%82%C2%A0

34K Like Comment Share