ആദ്യ ചാന്ദ്രയാത്രയുടെ പ്രശസ്തി പിന്നീടുള്ള യാത്രകൾക്ക് കിട്ടാത്തത് സ്വാഭാവികമാണ്

Basheer Pengattiri മനുഷ്യനെ ചന്ദ്രനിലിറക്കാനായി അമേരിക്ക രൂപം കൊടുത്ത ബൃഹത് പദ്ധതിയായിരുന്നു അപ്പോളോ പ്രോജക്ട്. ലോകത്തിൽ അന്നേവരെ നടപ്പാക്കിയതിൽ ഏറ്റവും ചെലവേറിയതും പ്രാധാന്യം അർഹിക്കുന്നതുമായിരുന്നു ഈ പ്രോജക്ട്. ആദ്യത്തെ അപ്പോളോ വാഹനം 1967 ജനുവരി 27-നു യാത്രാ സജ്ജമായി. 14 ദിവസം ബഹിരാകാശത്തിൽ ഭൂമിയെ ചുറ്റി പറക്കാനാണ് അപ്പോളോ 1 തയ്യാറാക്കിയത്. വെർജിൽ ഗ്രിസ്സം , എഡ്വേർഡ് വൈറ്റ്, റോജർ ചാഫി എന്നിവർ കയറിയ അപ്പോളോ വാഹനം പരീക്ഷണത്തിനിടയിൽ തീ പിടിച്ചതുകൊണ്ട് ലക്ഷ്യംനേടാതെ മൂന്നു യാത്രികരും കൊല്ലപ്പെട്ടു. വൈദ്യുത ബന്ധങ്ങൾക്കു നേരിട്ട തകരാറുകളാണ് ഈ ദുരന്തത്തിനു കാരണമായത്. തുടർന്ന് നടന്ന മൂന്ന് അപ്പോളോ ദൌത്യങ്ങളിലും മനുഷ്യൻ കയറിയിരുന്നില്ല; പിന്നിടുള്ള ഓരോ അപ്പോളോ ദൗത്യങ്ങളിലായി സാറ്റേൺ 5 വിക്ഷേപിണിയുടേയും മാതൃപേടക എൻജിനുകളുടേയും, ചാന്ദ്രപേടകത്തിന്റെ ആരോഹണ അവരോഹണങ്ങൾ എല്ലാം പരീക്ഷണവിധേയമാക്കി.ഈ പരീക്ഷണ പറക്കലുകളിലെല്ലാം നേരിട്ട പ്രയാസങ്ങൾ പരിഹരിച്ചു കൊണ്ട് 1968 ഒക്ടോബർ 11-ന് അപ്പോളോ 7 ൽ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ബഹിരാകാശ പേടകം യാത്ര തിരിച്ചു.യാത്രികരായ വാൾട്ടർ എം. ഷിറാ ജൂനിയർ, ഡോൺ എഫ്. ഐസൽ, റോണി വാൾട്ടർ കണ്ണിങ്ഹാം എന്നിവർ 11 ദിവസം ബഹിരാകാശ യാത്ര നടത്തിയശേഷം ഒക്ടോബർ 22ന് അറ്റ്ലാൻറിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. വാഹനവും യാത്രക്കാരും ബഹിരാകാശത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് മനസ്സിലാക്കുകയായിരുന്നു അപ്പോളോ 7 ന്റെ മുഖ്യലക്ഷ്യം. അപ്പോളോ വാഹനം ഭൂമിയുടെ ആകർഷണത്തിൽ നിന്ന് അകന്ന് ചാന്ദ്രമണ്ഡലത്തിൽ എത്തുമ്പോൾ എങ്ങനെ പ്രവർത്തിക്കുമെന്ന് പരീക്ഷിക്കുന്നതിനായി അപ്പോളോ 8 വിക്ഷേപിക്കപ്പെട്ടു. 1968 ഡിസംബർ 21ന് ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവൽ, വില്യം ആൻഡേഴ്സ് എന്നിവർ ഇതിൽ ചന്ദ്രനിലേക്ക് യാത്രതിരിച്ചു. അപ്പോളോ 8 ചന്ദ്രനിൽനിന്ന് 112 കിലോമീറ്റർ ദൂരത്തിൽ പറന്ന് വിവിധ ചാന്ദ്രമേഖലകളുടെ ചിത്രങ്ങളെടുത്ത് ഭൂമിയിലേക്കയച്ചു. ചന്ദ്രനെ 10 തവണ പ്രദക്ഷിണം വെച്ചശേഷം ഡിസംബർ 27ന് ചാന്ദ്രയാത്രികർ ഭൂമിയിൽ തിരിച്ചെത്തി. ചന്ദ്രനിൽ ഇറങ്ങാനുള്ള വാഹനം ഭൂമിയുടെയും ചന്ദ്രെൻറയും ആകർഷണ മണ്ഡലത്തിൽെവച്ച് പരീക്ഷിച്ചുനോക്കുന്നതിനുള്ള ദൗത്യമായ അപ്പോളോ 9, 1969 മാർച്ച് മൂന്നിന് പുറപ്പെട്ടു. ജെയിംസ് എ. മക്ഡവിറ്റ്, ഡേവിഡ് സ്കോട്ട്, റസൽ ഷൈക്കാർട്ട് എന്നിവരാണ് ഇതിൽ യാത്രചെയ്തത്. ഭൂമിയുടെ ആകർഷണ പരിധിയിൽെവച്ച് ചാന്ദ്രപേടകം മാതൃപേടകത്തിൽനിന്ന് വേർപെടുത്തി. പിന്നീട് ഇവ പുനഃസന്ധിച്ച ശേഷം മാർച്ച് 13ന് അറ്റ്ലാൻറിക് സമുദ്രത്തിൽ ഇറങ്ങി. സന്ധിക്കലും വേർപെടലും ചന്ദ്രെൻറ ആകർഷണ വലയത്തിൽെവച്ച് പരീക്ഷിച്ചുനോക്കാനായി 1969 മേയ് 18ന് അപ്പോളോ 10 ചാന്ദ്രമണ്ഡലത്തിലേക്ക് യാത്രതിരിച്ചു. തോമസ് പി. സ്റ്റാഫോർഡ്, യൂജിൻ സെർണാൻ, ജോൺ യങ് എന്നിവരായിരുന്നു യാത്രികർ. ചേന്ദ്രാപരിതലത്തിൽനിന്ന് 15 കിലോമീറ്റർ ഉയരത്തിൽ പറന്ന പേടകം അപ്പോളോ -11 ഇറങ്ങേണ്ട പ്രദേശത്തിെൻറ ചിത്രങ്ങളെടുത്തു. മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. 1969 ജൂലൈ 16ന് ഫ്ലോറിഡയിൽനിന്ന് വിക്ഷേപിക്കപ്പെട്ട വാഹനത്തിൽ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ. ഈഗ്ൾ എന്ന ചാന്ദ്രപേടകത്തിൽ ജൂലൈ 20ന് ആംസ്ട്രോങ്, ആൽഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. പ്രശാന്തിയുടെ സമുദ്രം എന്ന സ്ഥലത്താണ് അവർ ഇറങ്ങിയത്. 21 മണിക്കൂറും 31 മിനിറ്റും അവർ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ചു. ഈ സമയമത്രയും കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണം വെച്ചുകൊണ്ടിരുന്നു. ജൂലൈ 24ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി. അപ്പോളോ പദ്ധതിയുടെ ഭാഗമായി ചന്ദ്രനിലേക്ക് പറക്കാനായി തെരഞ്ഞെടുക്കപ്പെട്ട 40 ബഹിരാകാശ സഞ്ചാരികളിൽ ഭാഗ്യത്തിെൻറ പിന്തുണ കൂടുതലുണ്ടായതുകൊണ്ടാണ് ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യനായതും ആൽഡ്രിനും കോളിൻസും ആ ചരിത്രദൗത്യത്തിെൻറ ഭാഗമായതും. ചന്ദ്രനിൽ ഇറങ്ങുകയും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്യുക എന്നതിൽ കവിഞ്ഞ് അപ്പോളോ–11 ദൗത്യത്തിന് വലിയ ശാസ്ത്രീയ പ്രാധാന്യമൊന്നും നൽകാൻ കഴിയില്ല. അപ്പോളോ 12: 1969 നവംബർ 14ന് യാത്രതിരിച്ചു. റിച്ചാർഡ് ഗോർഡൻ, അലൻ എം. ബീൻ, ചാൾസ് കോൺറാഡ് ജൂനിയർ എന്നിവരായിരുന്നു യാത്രികർ. ചന്ദ്രനിലെ ‘കൊടുങ്കാറ്റുകളുടെ കടൽ’ എന്നു പേരിട്ട സ്ഥലത്താണ് ചാന്ദ്രപേടകം ഇറക്കിയത്. 1967 ഏപ്രിലിൽ ചന്ദ്രനിലിറങ്ങിയ സർവേയർ 3 എന്ന പേടകത്തിലെ കാമറയും മറ്റുചില ഭാഗങ്ങളും അഴിച്ചെടുത്തു കൊണ്ടുവന്നു. ചന്ദ്രനിലെ പരിസ്ഥിതി അവയെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. അപ്പോളോ12 ദൗത്യം മനുഷ്യന് അനേകം മണിക്കൂറുകൾ ചന്ദ്രനിൽ കഴിയാമെന്നും പല ജോലികൾ ചെയ്യാമെന്നും തെളിയിച്ചു. അപ്പോളോ 13:1970 ഏപ്രിൽ 11ന് ജെയിംസ് എ. ലോവൽ, െഫ്രഡ് ഹോയ്സ്, ജോൺ എൽ. സിഗെർട്ട് എന്നീ യാത്രികർ അപ്പോളോ-13ൽ യാത്രതിരിച്ചു. ചന്ദ്രനിലേക്കുള്ള യാത്രാമധ്യേ ഏപ്രിൽ 14ന് ഓക്സിജൻ ടാങ്കിൽ ഉണ്ടായ സ്ഫോടനം നിമിത്തം അപ്പോളോ13 അപകടത്തിലായി. ദൗത്യം പരാജയമായിരുന്നു എങ്കിലും സഞ്ചാരികളെ അപകടം കൂടാതെ തിരിച്ചെത്തിക്കാൻ കഴിഞ്ഞു. ചന്ദ്രനെ ഭ്രമണംചെയ്ത് തിരികെവന്ന പേടകം ഏപ്രിൽ 17ന് ശാന്തസമുദ്രത്തിൽ ഇറങ്ങി. അപ്പോളോ 14: 1971 ജനുവരി 31ന് യാത്രതിരിച്ച അപ്പോളോ14 ൽ അലൻ ഷപ്പേർഡ്, സ്റ്റുവർട്ട് റൂസ, എഡ്ഗാർ മിഷേൽ എന്നിവരായിരുന്നു യാത്രികർ. ഫെബ്രുവരി അഞ്ചിന് പേടകം ചന്ദ്രനിലെ ഒരു കുന്നിൽ ഇറങ്ങി. ചന്ദ്രെൻറ ഉത്ഭവചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന പല വസ്തുക്കളും അപ്പോളോ14ന് കണ്ടെത്താൻ കഴിഞ്ഞു. .കൂടാതെ ചന്ദ്രനിൽനിന്നും 460 കോടി വർഷം പ്രായമുള്ള പാറകൾ ഭൂമിയിലേക്ക് കൊണ്ടുവന്നു.. അപ്പോളോ 15: 1971 ജൂലൈ 26ന് അപ്പോളോ 15 യാത്രതിരിച്ചു. ഡേവിഡ് സ്കോട്ട്, ജെയിംസ് ഇർവിൻ, ആൽഫ്രഡ് വോർഡൻ എന്നിവരായിരുന്നു യാത്രികർ. ആദ്യമായി ചേന്ദ്രാപരിതലത്തിൽ മൂൺ റോവർ എന്നൊരു വാഹനം ഓടിക്കാൻ കഴിഞ്ഞതാണ് ഈ യാത്രയിലെ പ്രധാന നേട്ടം. 18 മണിക്കൂറാണ് ഈ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ ചെലവഴിച്ചത്. അപ്പോളോ 16: 1972 ഏപ്രിൽ 16ന് ജോൺ യങ്, തോമസ് മാറ്റിംഗ്ലി, ചാൾസ് എം. ഡ്യൂക് എന്നീ യാത്രികരുമായി അപ്പോളോ16 പുറപ്പെട്ടു. ഏപ്രിൽ 21ന് ചാന്ദ്രപർവത നിരകളിൽ ഒന്നായ ‘ദെക്കാർത്തെ’യിൽ ചാന്ദ്രപേടകം ഇറങ്ങി. ചന്ദ്രഗോളം ഉത്ഭവിച്ച കാലം മുതൽ സൂര്യരശ്മി പതിച്ചിട്ടില്ലാത്ത ഭാഗത്തെ ചാന്ദ്രധൂളി അവർ ശേഖരിച്ചു. ചാന്ദ്രജീപ്പ് മണിക്കൂറിൽ 17 കിലോമീറ്റർ വേഗത്തിൽ ഓടിച്ചു. ചന്ദ്രനിലെ 85 ഡിഗ്രി സെൽഷ്യസ് ചൂടിൽ മൂന്ന് ഭൗമദിനങ്ങൾ ചെലവഴിച്ച ശേഷമാണ് ഈ ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങിയത്. അപ്പോളോ 17: 1972 ഡിസംബർ ഏഴിന് യൂജിൻ സെർണാൻ, ഹാരിസൺ ഷ്മിറ്റ്, റൊണാൾഡ് ഇവാൻസ് എന്നീ യാത്രികരുമായി അപ്പോളോ 17 യാത്ര തിരിച്ചു. അഞ്ച് എലികളും യാത്രികരായുണ്ടായിരുന്നു. അഗ്നിപർവതങ്ങളെക്കുറിച്ചുള്ള പഠനവും ചന്ദ്രെൻറയും സൗരയൂഥത്തിെൻറയും ഉൽപത്തിയെക്കുറിച്ചുള്ള പഠനവുമായിരുന്നു യാത്രയുടെ ലക്ഷ്യം. ഇതോടെ ആറു തവണയായി 12 പേർ ചന്ദ്രനിൽ കാലുകുത്തി. ആദ്യമായി ഒരു ശാസ്ത്രജ്ഞൻ ചന്ദ്രനിൽ പോയത് അപ്പോളോ^17 ദൗത്യത്തിലായിരുന്നു.ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു അപ്പോളോ17. ഈ ദൗത്യത്തോടെ ആറുതവണ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന ബഹുമതിയും അമേരിക്ക കരസ്ഥമാക്കി. സാറ്റേൺ–5 റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 1972 ഡിസംബർ ഏഴിന് അന്താരാഷ്ട്ര സമയം 5.33ന് ചന്ദ്രനിലെ ടോറസ് ലിേട്രാവ് എന്ന സ്ഥലത്ത് പേടകം ഇറങ്ങി. മൂന്ന് ഭൗമദിനങ്ങളും മൂന്ന് മണിക്കൂറുമാണ് രണ്ട് യാത്രികർ ചന്ദ്രോപരിതലത്തിൽ ചെലവഴിച്ച് വിവിധ പരീക്ഷണങ്ങൾ നടത്തിയത്. യൂജിൻ സെർനനും ഹാരിസൺ ഷ്മിത്തും ചേന്ദ്രാപരിതലത്തിലിറങ്ങി വിവിധ പരീക്ഷണങ്ങൾ നടത്തിയപ്പോൾ റൊണാൾഡ് ഇവാൻസ് ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തന്നെ തുടർന്നു. സെർനനും ഷ്മിത്തും ചാന്ദ്രജീപ്പിൽ യാത്രചെയ്തു. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ ധൂളിയിൽ അവരുടെ കാലുകൾ 25 സെ.മീറ്ററോളം താഴ്ന്നുപോയിരുന്നു. അവിടെ കണ്ടെത്തിയ ഇളം ചുവപ്പുനിറമുള്ള പാറകളിൽ പിന്നീട് ജലസാന്നിധ്യം സ്ഥിരീകരിച്ചു. ചന്ദ്രനിൽ വെച്ച് ഏറ്റവും വിജയകരമായ പരീക്ഷണങ്ങൾ നടത്തുകയും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തത് യൂജിൻ സെർനൻ കമാൻഡറായുള്ള ഈ ദൗത്യമാണ്. ആദ്യ ചാന്ദ്രയാത്രയുടെ പ്രശസ്തി പിന്നീടുള്ള യാത്രകൾക്ക് കിട്ടാത്തത് സ്വാഭാവികമാണ്. എന്നാൽ ശാസ്ത്രലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്നത് അവസാനത്തെ ചാന്ദ്രയാത്രയാണ്. ഈ ദൗത്യത്തോടെ അപ്പോളോ പദ്ധതിക്ക് വിരാമമായി.

23K Like Comment Share