പരുന്തു സഞ്ചരിച്ച വഴികൾ !

Baijuraj Sasthralokam പരുന്തു സഞ്ചരിച്ച വഴികൾ ! . 2019 ഇൽ സൗദി അറേബ്യയിലെ ജിസാൻ മേഖലയിൽ നിന്നുള്ള ’ ഫഹദ് ഖാഷ് ’ എന്ന യുവാവ് തന്റെ നടത്തത്തിനിടെ ചതുപ്പിൽ നിന്ന് അപ്രതീക്ഷിതമായി ഒരു ചത്ത പരുന്തിനെ കണ്ടെത്തി. അതിന്റെ പുറത്തു ഒരു ട്രാക്കിങ് ഡിവൈസും, അതിൽ ഒരു ഇമെയിൽ ID യും ഉണ്ടായിരുന്നു ! കൂടുതൽ അന്വേഷിച്ചപ്പോൾ GPS ഘടിപ്പിച്ച ആ പരുന്തിനെ പഴയ റഷ്യയുടെ ഭാഗമായിരുന്ന കസാക്കിസ്ഥാനിൽ നിന്ന് വിട്ടതെന്ന് മനസിലായി. പരുന്തുകളിൽ GPS ഘടിപ്പിച്ചുള്ള പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്.ശാസ്ത്രജ്ഞർ 20 പരുന്തുകളുടെ പുറത്തു ജിപിഎസ് ഘടിപ്പിച്ച്, അവരുടെ ദീർഘയാത്രകളിൽ സന്ദർശിച്ച ഓരോ സ്ഥലവും രേഖപ്പെടുത്തുന്ന ഒരു പരീക്ഷണം നടത്തുകയായിരുന്നു. കസാക്കിസ്ഥാനിൽ നിന്ന് യാത്ര തുടങ്ങിയ ഈ പക്ഷികൾ പല രാജ്യങ്ങൾക്കു മുകളിലൂടെയും പറന്നിട്ടുണ്ട്. പക്ഷേ, രസകരമെന്നു പറയട്ടെ, സാധാരണ ദേശാടന പക്ഷികളെപ്പോലെ ഇവ കടലിനു മുകളിലൂടെ ഒരിക്കലും ഇവ പറന്നില്ല. കാസ്പിയൻ കടലിനു (തടാകം) മുകളിലൂടെയോ, ഇറാനില്നിന്നു UAE യിലൊക്കോ ഒന്നും അവ വെള്ളത്തിന് മുകളിലൂടെ പറന്നില്ല. ഒരുപക്ഷെ അവ പറക്കുന്ന ഉയരത്തിൽനിന്നു മറുകര കാണാഞ്ഞിട്ടാവും എന്ന് കരുതുന്നു. . * ഒരു വർഷത്തിനുള്ളിൽ ഇ പരുന്തുകൾ സന്ദർശിച്ച എല്ലാ സ്ഥലങ്ങളും ഈ മാപ്പിൽ കാണിക്കുന്നു.ഓരോ പരുന്തും ഏതാണ്ട് 10,000 കിലോമീറ്റർ വീതം ഒരു വർഷംകൊണ്ട് സഞ്ചരിച്ചിട്ടുണ്ട് ! ഈ മാപ്പിന് ഓൺലൈനിൽ വളരെയധികം ജനശ്രദ്ധ ലഭിച്ചു. . “ബ്രിട്ടീഷ് ബേർഡ്സ്” എന്ന ഗവേഷക സംഘം മുമ്പ് 16 കഴുകന്മാരെ ഇതുപോലെ ട്രാക്ക് ചെയ്തിരുന്നു. ട്രാക്കുചെയ്‌ത എല്ലാ കഴുകന്മാരിലും ഏറ്റവും ദൈർഘ്യമേറിയ പ്രതിദിന പറക്കൽ ദൂരം ഏകദേശം 355 കിലോമീറ്ററാണെന്ന് കണ്ടെത്തി.

6.5K Like Comment Share