ഗർഭാശയത്തിൽ വച്ചുതന്നെ സഹോദരങ്ങളെ കൊന്നുതിന്നുന്ന ജീവി !! Baijuraj Sasthralokam . അങ്ങനെയും ഒരു ജീവിയുണ്ട്. സ്രാവ്. എല്ലാ സ്രാവും അല്ല.. Sand tiger shark.. മണൽ കടുവ സ്രാവുകൾ ! പെൺ Sand tiger sharkകൾക്ക് രണ്ട് ഗർഭപാത്രങ്ങളാണുള്ളത്, മിക്കപ്പോഴും ഓരോ ഗർഭപാത്രത്തിലും ആറോ ഏഴോ ഭ്രൂണങ്ങളെ ഒരേസമയം ഗർഭം ധരിക്കുന്നു, പലപ്പോഴും ഒന്നിൽ കൂടുതൽ അച്ഛന്മാരിൽനിന്നു. പക്ഷേ അവ രണ്ട് സ്രാവുകുട്ടികളെ മാത്രമേ പ്രസവിക്കുന്നുള്ളൂ. ഒരു ഗർഭപാത്രത്തിൽനിന്നു ഒരു കുഞ്ഞു വീതം. അപ്പോൾ മറ്റു കുട്ടികളൊക്കെ എവിടെപ്പോയി ?? ഇതിനു കാരണം ഗവേഷകർ തിരഞ്ഞപ്പോഴാണ് അത്ഭുതകരമായ ഈ കാര്യം കണ്ടെത്തിയത്. സ്രാവിന്റെ വയറ്റിലെ ഭ്രൂണം കണ്ണും പല്ലും വികസിപ്പിച്ചയുടനെ, ഗർഭപാത്രത്തിലെ സഹോദരങ്ങളെ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു ! . തങ്ങളുടെ കണ്ടെത്തലുകൾ വിശദീകരിച്ച ഗവേഷകർ, ഗർഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളിൽ മണൽ കടുവ സ്രാവുകളിൽ കാണപ്പെടുന്ന സ്രാവ് ഭ്രൂണങ്ങളെ വിശകലനം ചെയ്യുകയും പിന്നീട് ഗർഭകാലത്ത് ശേഷിക്കുന്ന സ്രാവ് ഭ്രൂണങ്ങളെ കൂടുതൽ കണ്ടെത്തുകയും ചെയ്തു. പക്ഷെ അവയ്ക്കു ഒരു പിതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ! . ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നത് ഈ ഭ്രൂണങ്ങളിൽ കാണപ്പെടുന്ന ‘നരഭോജനം’ പുരുഷന്മാർ അവരുടെ പിതൃത്വം ഉറപ്പാക്കാൻ ശ്രമിക്കുന്ന ഒരു മത്സര തന്ത്രമാണെന്നാണ് !ഈ സ്രാവുകൾക്ക് പരസ്പരം ഭക്ഷണം ആക്കുന്നതിൽ യാതൊരു സങ്കോചവും അവർക്കില്ല. ‘അവർ വേട്ടയാടുന്നു, കൂടപ്പിറപ്പിനെ തിന്നുന്നു.. അവ വെറും ഭക്ഷണം മാത്രമാണ്. * പൂർണ്ണമായി വളർന്ന കടുവ സ്രാവുകൾക്ക് ഏകദേശം 2.5 മീറ്റർ നീളമുണ്ട്, അമ്മമാർ സാധാരണയായി രണ്ട് ഗർഭ പാത്രത്തിൽനിന്നു രണ്ട് കുഞ്ഞ് സ്രാവുകളെ പ്രസവിക്കുന്നു, ഓരോന്നിനും ഏകദേശം 1 മീറ്റർ നീളമുണ്ടാവും !. അമ്മയുടെ പകുതിയുടെ അടുത്ത് വലിപ്പം ! അങ്ങനെ നോക്കുമ്പോൾ ആ തന്ത്രം മണൽ കടുവ സ്രാവുകൾക്ക് മറ്റ് സ്രാവുകളെ അപേക്ഷിച്ച് വളരെ വലിയ കുഞ്ഞുങ്ങളെ ജനിക്കാൻ കാരണം ആവുന്നു.ഇത് കൊച്ചുകുട്ടികളെ മറ്റ് വേട്ടക്കാരിൽ നിന്ന് താരതമ്യേന സുരക്ഷിതരാക്കുന്നു !ഇവിടെ സ്രവവുംകുട്ടികളുടെ എണ്ണം കുറഞ്ഞു. പക്ഷെ അവ ജീവിക്കുവാനുള്ള ചാൻസ് കൂടി !
ഗർഭാശയത്തിൽ വച്ചുതന്നെ സഹോദരങ്ങളെ കൊന്നുതിന്നുന്ന ജീവി !!

1.6K
Like
Comment
Share