വായുവിൽ നിൽക്കുന്ന കപ്പൽ ! ബൈജു രാജ് ശാസ്ത്രലോകം . കഴിഞ്ഞ വർഷം ഇംഗ്ലണ്ടിന്റെ തീരത്ത്നിന്നു ഒരാൾ പകർത്തിയ ചിത്രമാണിത്.Gillan’s hamlet -ൽ നിന്ന് കടലിലേക്ക് നോക്കിയപ്പോൾ താൻ അമ്പരന്നുപോയി എന്ന് ഫോട്ടോ പകർത്തിയ ഡേവിഡ് മോറിസ് പറഞ്ഞു. അദ്ദേഹം ചിത്രവും പകർത്തി. . വളരെ തണുത്ത അന്തരീക്ഷമുള്ള ആർട്ടിക് പ്രദേശത്ത് ഈ മിഥ്യാധാരണ സാധാരണമാണെങ്കിലും ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഇത് വളരെ അപൂർവമായി മാത്രമേ കാണപ്പെടുകയുള്ളൂ. Fata Morgana എന്നാണ് ഈ മിഥ്യാധാരണയെ പറയുന്നത്. . “താപനില വിപരീതം എന്നറിയപ്പെടുന്ന കാലാവസ്ഥ കാരണമാണ് Fata Morgana എന്ന പ്രതിഭാസം സംഭവിക്കുന്നത്.കടലിനോട് ചേർന്ന് തണുത്ത വായുവും, അതിനു മുകളിലായി ചൂടുള്ള വായുവും ഉള്ളിടത്താണ് ഈ മിഥ്യാധാരണ കാണപ്പെടുന്നത്. . ചൂടുപിടിച്ച മുകളിലെ വായുവിന്റെ നിര.. നിലത്തോ തീരത്തോ നിൽക്കുന്ന ഒരാളുടെ കണ്ണുകളിലേക്ക് ദൂരെയുള്ള, ഭൂമിയുടെ വക്രതയിൽ, നമുക്ക് നേരിട്ട് കാണാൻ സാധിക്കാത്ത ഭാഗത്തെ വസ്തുക്കളുടെ പ്രകാശം വളച്ചു എത്തിക്കുന്നു. ( ചിത്രം ).അപവർത്തനം എന്ന് നമുക്ക് എളുപ്പത്തിൽ പറയാം.അങ്ങനെ.. നമുക്ക് നേരിട്ടു കാണാൻ വയ്യാത്ത ദൂരെയുള്ള വസ്തുക്കൾ കടലിനു വളരെ മുകളിലായി മിഥ്യാ രൂപത്തിൽ കാണപ്പെടുന്നു. **
വായുവിൽ നിൽക്കുന്ന കപ്പൽ, ഇതൊരു യഥാർത്ഥ ഫോട്ടോയാണ്, എന്താണ് പ്രതിഭാസം ?

29K
Like
Comment
Share