Baiju Raj (ശാസ്ത്രലോകം) ന്റെ വിജ്ഞാനപ്രദമായ കുറിപ്പ് എക്സ്പയറി ഡേറ്റ് കഴിഞ്ഞാൽ വിഷം അല്ലെങ്കിൽ ഒരു കീടനാശിനി കൂടുതൽ വിഷം ആവുമോ അതോ അതിലെ വിഷത്തിന്റെ ശക്തി കുറയുമോ ?ആഹാരസാധനങ്ങൾ എക്സ്പയറി ഡേറ്റ് കഴിഞ്ഞാൽ പൊതുവെ കഴിക്കാൻ കൊള്ളാതാവും.. അല്ലെങ്കിൽ വിഷാശം അതിൽ വരുവാൻ തുടങ്ങും എന്ന് പറയാം.പഴകിയ ആഹാരം കഴിച്ചാൽ വയറു വേദനയോ, വയറിളക്കമോ വരാം. കല്യാണവീടുകളിൽ പായസത്തിനു തേങ്ങാപാൽ എടുത്തു ബാക്കി വന്ന പഴകിയ പീര കഴിച്ചു പശുവും, ആടും മറ്റും മരിച്ചിട്ടുള്ളത് പലരും കേട്ടിരിക്കും. അങ്ങനെയെങ്കിൽ.. വിഷം പഴകിയാൽ കൂടുതൽ വിഷം ആവുമോ ?? മിക്ക കീടനാശിനികളും കളനാശിനികളും പോലുള്ള പല ജൈവ വിഷങ്ങളും പഴക്കം കൂടുന്നതനുസരിച്ചു രാസമാറ്റം സംഭവിച്ചു ഒടുവിൽ അവയുടെ വിഷാംശം കുറയുകയാണ് ചെയ്യുന്നത്. തുടർന്ന് അവ കീടനാശിനി ആയി ഉപയോഗിക്കണം എങ്കിൽ കൂടുതൽ അളവിൽ പ്രയോഗിക്കണം. അല്ലെങ്കിൽ ഉദ്ദേശിച്ച ഭലം കാണില്ല.എന്നാൽ പൂർണമായി ഉപയോഗശൂന്യം അല്ലെങ്കിൽ വിഷാംശം ഇല്ലാതാവാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരും. ചില ജൈവ വിഷങ്ങൾക്ക് നേരെ വിപരീതമായ പഴകൽപ്രക്രിയ ആണ് ഉള്ളത്. പഴകുംതോറും മറ്റെല്ലാത്തിനേയും പോലെ അവയും വിഘടിക്കുന്നു, പക്ഷേ അവ കൂടുതൽ വിഷ പദാർത്ഥങ്ങളായാണു വിഘടിക്കുന്നത്. ഉദാഹരണത്തിന് ചില കളനാശിനികൾ ക്രമേണ ക്ഷയിക്കുകയും ഡയോക്സൈൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.ചില കീടനാശിനികൾ വെള്ളത്തിൽ എത്തുമ്പോൾ തകരുകയും വളരെ ശക്തിയേറിയ അസ്ഥിരമായ നാഡി വാതകം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ആർസെനിക് അല്ലെങ്കിൽ മെർക്കുറി സംയുക്തങ്ങൾ പോലുള്ള അജൈവ വിഷങ്ങൾ വിഘടിക്കില്ല. എന്നാലും അവയ്ക്കും എക്സ്പയറി ഡേറ്റ് ഉണ്ട്.. കാരണം അവ വായുവിൽ നിന്നുള്ള ഈർപ്പം ആഗിരണം ചെയ്യുകയും രാസപരമായി മാറുകയും ചെയ്യുന്നു. അതിനാൽ.. മണിക്കൂറിനുള്ളിൽ ജീവികളെ കൊല്ലുന്നതിനുപകരം ദിവസങ്ങളോ മാസങ്ങളോ എടുത്തേക്കാം. പൊതുവായി പറഞ്ഞാൽ വിഷം പഴകിയാൽ അതിലെ വിഷത്തിന്റെ ശക്തി കുറയും.. എന്നാലും വിഷം എല്ലായ്പ്പോഴും വിഷമാണ്.
എക്സ്പയറി ഡേറ്റ് കഴിഞ്ഞാൽ വിഷം അല്ലെങ്കിൽ ഒരു കീടനാശിനി കൂടുതൽ വിഷം ആവുമോ ?

16K
Like
Comment
Share