മേഘത്തിന്റെ നിഴൽ കണ്ടിട്ടുണ്ടോ ? ഉണ്ട് ! പക്ഷെ തിരിച്ചറിയുന്നില്ല കാരണമുണ്ട്

Baiju Raj ന്റെ (ശാസ്ത്രലോകം) കുറിപ്പ് മേഘത്തിന്റെ നിഴൽ കാണുന്ന ഈ ഫോട്ടോയോയ്ക്ക് ഒരു പ്രത്യക ഭംഗി തോന്നിയതുകൊണ്ട് ഷെയർ ചെയുന്നു. നമ്മുടെ നിത്യ ജീവിതത്തിൽ മേഘത്തിന്റെ നിഴൽ നാം കാണാറില്ല.സോറി… ശ്രദ്ധിക്കാറില്ല എന്ന് പറയുന്നതാവും ശരി. കേരളത്തിലെ ആളുകൾ പകൽ പുറത്തിറങ്ങിയാൽ നല്ലൊരു ശതമാനവും നിഴലിൽത്തന്നെയാണ്. പക്ഷെ അത് മേഘത്തിന്റെ നിഴൽ ആണെന് നമുക്ക് തോന്നുവാൻതക്ക കാര്യങ്ങൾ ഒന്നും അതിൽ ഉണ്ടാവാറില്ല. അതുകൊണ്ടാണ് ആരും അത് ശ്രദ്ധിക്കാത്തതു.നമ്മൾ അത് ശ്രദ്ധിക്കണം എങ്കിൽ അതി വിശാലമായി, കിലോമീറ്ററുകണക്കിനു ഭൂമി.. അതും ഒരേ നിരപ്പിൽ നമുക്ക് മുന്നിലായി കാണണം. അത് പലപ്പോഴും സാധ്യമാവാറില്ല. അല്ലെങ്കിൽ വിമാനത്തിലോ, മലമുകളിലോ പോയി താഴേക്കു നോക്കണം. . Clouds, Cloud Shadows, And Sky Colors - XP11 General discussion -  X-Plane.Org Forumഞാൻ സ്‌കൂളിൽ നടന്നു പൊയ്ക്കൊന്നിരുന്നത് നമ്മുടെ പാലാരിവട്ടം പാലം ഉള്ള ബൈപ്പാസിലൂടെ ആയിരുന്നു. അന്ന് നടുവിലുള്ള ആ റോഡ് മാത്രമേ ഉള്ളൂ.. സൈഡിലുള്ള റോഡുകൾക്കായി സ്ഥലം എടുത്തു നിരപ്പാക്കി വച്ചിട്ടേ ഉള്ളൂ. വാഹനങ്ങൾ ഒന്നും പോകാത്തതുകാരണം അതിലൂടെ കണ്ണുമടച്ചു പാട്ടും പാടി നടന്നുപോവാം.മുന്നിലായി റോഡ് അതി വിശാലമായി ദൂരേക്ക് കിലോമീറ്ററുകണക്കിനു കാണാം. അതും നല്ല വീതിയിൽ.അതുകൊണ്ടുതന്നെ മേഘം നമുക്ക് റോഡിൽ കാണാം. മുഴുവനായും കാണാൻ സാധിക്കാറില്ല. എന്നാലും ഇവിടെയും, അവിടെയുമായി റോഡിന്റെ നീളത്തിൽ രണ്ടറ്റവും കാണാം. കറുത്ത നിഴൽ റോഡിലൂടെ ഓടി പോവുന്നത് പോലെ കാണാം. നോക്കി നില്ക്കാൻ നല്ല രസമാണ്. . സൂര്യഗ്രഹണം ഉണ്ടാവുമ്പോൾ ചന്ദ്രന്റെ നിഴലും ഭൂമിയിൽ പതിക്കും. പക്ഷെ അത് മേഘത്തിന്റേതുപോലെ കൃത്യമായ അരികുകൾ ഉള്ളതായിരിക്കില്ല. കാരണം മേഘം തറ നിരപ്പിൽനിന്നു ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയാണ്. എന്നാൽ ചന്ദ്രൻ ഉള്ളത് ഏതാണ്ട് 4 ലക്ഷം കിലോമീറ്റർ അകലെ. അത് പക്ഷെ കാണണം എങ്കിൽ വിമാനത്തിൽ പത്തിരുപതു കിലോമീറ്റർ മുകളിൽനിന്നു നോക്കിയാൽ പോരാ.. പകരം നൂറു കണക്കിന് കിലോമീറ്റർ ഉയരത്തിൽ പോകണം. . * മുകളിൽ പറഞ്ഞത് ചന്ദ്രന്റെ നിഴൽ. അപ്പോൾ സൂര്യ ഗ്രഹണം കണ്ടിട്ടുള്ളവർ ചന്ദ്രന്റെ നിഴലും കണ്ടിട്ടുണ്ട്.. ആ നിഴലിൽ നിന്നിട്ടും ഉണ്ട്. * പകൽ തണലിൽ നിന്നപ്പോൾ നമ്മൾ ’ മേഘത്തിന്റെ നിഴലും ’ കണ്ടിട്ടുണ്ട്, നിന്നിട്ടും ഉണ്ട്. അപ്പോൾ രണ്ട് ചോദ്യം: 1 ) നിങ്ങൾ ഭൂമിയുടെ നിഴലിൽ കണ്ടിട്ടുണ്ടോ ? 2 ) ഭൂമിയുടെ നിഴലിൽ നിന്നിട്ടുണ്ടോ ? ചോദ്യം രണ്ടാണ്. 1- കണ്ടിട്ടുണ്ടോ, 2- നിന്നിട്ടുണ്ടോ.. May be an image of sky and text that says “#647 Solar eclipse Moon Shadow ശാസ്ത്രലോകം ബൈജുരാജ് WhatsApp Group 00971 50 6950728\)” **

42K Like Comment Share