ഒരു ആമ എത്രമാത്രം വലിപ്പം വയ്ക്കുമെന്ന് നിങ്ങള്‍ക്കു ഊഹിക്കാന്‍ സാധിക്കും ?

Ashish Jose Ambat

ഒരു ആമ എത്രമാത്രം വലിപ്പം വയ്ക്കുമെന്ന് നിങ്ങള്‍ക്കു ഊഹിക്കാന്‍ സാധിക്കും ? ഒരു ശരാശരി മനുഷ്യനെക്കാളും രണ്ടു അടിയോളം നീളം കൂടുതലുള്ള, ഒരു കാറിന്റെ അത്രയും വലിപ്പമുള്ള ആമകളുടെ ശേഷിപ്പുകള്‍ വെനസ്വേലയില്‍ നിന്നും കണ്ടെതിട്ടുണ്ട്, Stupendemys geographicus എന്ന ശാസ്ത്രീയ നാമം നല്‍കിയിട്ടുള്ള ഇവയുടെ ഫോസിലുകള്‍ ആദ്യമായി ശാസ്ത്രലോകത്തിനു ലഭിക്കുന്നത് വടക്കുപടിഞ്ഞാറന്‍ വെനസ്വേലയില്‍ നിന്നും 1976യിലാണ്. ആമസോണ്‍ നദി രൂപപ്പെട്ടുന്നതിനു മുന്‍പ് ദക്ഷിണാഅമേരിക്കന്‍ ഭൂപ്രദേശങ്ങളില്‍ വാണിരുന്ന ഇവയുടെ ഫോസിലുകള്‍ കൊളോബിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്, ഒരു കോടിയിലേറെ പഴക്കമുള്ള ഫോസിലുകളാണ് ലഭിച്ചതില്‍ പലതും. ജലത്തില്‍ ജീവിക്കുന്ന കടലാമ അല്ലാത്ത ഒരിനം ആയ ഇവയുടെ പുറന്തോടിന് രണ്ടര മീറ്ററോളം വലിപ്പമുണ്ടായിരുന്നു, ആയിരത്തിലേറെ കീലോ ഭാരവും. മീയോസിന് ഭൌമകാലഘട്ടത്തിലാണ് ഇവ ജീവിച്ചത്. ഇന്ന് ജീവിച്ചിരിക്കുന്ന ഇവയുടെ ഏറ്റവും അടുത്ത ബന്ധുവായ വമ്പന്‍ തലയന്‍ ആമസോണ്‍ നദി ആമയുടെ (Peltocephalus dumerilianus) നൂറ് ഇരട്ടിലേറെ വലിപ്പം ആയിരുന്നു ഇവയ്ക്കു.

S.ജീയോഗ്രാഫിക്സ് ആമകളില്‍ ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍തിരിച്ചു നിര്‍ത്തുന്ന ഒരു പ്രത്യേക അടയാളം ആണുങ്ങളുടെ പുറന്തോടിലുള്ള കൊമ്പുകളായിരുന്നു. പുറന്തോടിനു മുകളില്‍ ഉദരത്തോടു ചരിഞ്ഞു കിടക്കുന്ന കൊമ്പുകളായിരുന്നു ഇവയ്ക്കുണ്ടായിരുന്നത്, കെരാറ്റീന്‍ പാളി കൊണ്ട് കവചം ചെയ്ത ശക്തിയായ എല്ലുകള്‍ കൊണ്ടായിരുന്നു ഈ കൊമ്പുകള്‍ . ഇത് സ്ഥലത്തിനും, ഭക്ഷണത്തിനും, ഇണയ്ക്കും വേണ്ടി ആണ്‍ ആമകള്‍ക്കു പരസ്പരം ആക്രമിക്കാന്‍ വേണ്ടിയുള്ള അവയവമെന്നാണ് അനുമാനിക്കുന്നത്, ലഭിച്ച ഫോസിലുകളില്‍ ഒന്നില്‍ ഇങ്ങനെ ക്ഷതമേറ്റ ആണ്‍ Image result for big tortoiseആമയുടെ ആയിരുന്നു. ഭീമന്‍ മുതലകളോട് മത്സരിച്ചു പുഴകളുടെ അടിത്തട്ടില്‍ ആയിരുന്നു ഈ ആമകള്‍ അധികവും ഇരതേടി ഇരുന്നത്, മീനുകള്‍ പോലെയുള്ള ചെറിയ ജലജന്തുകളെ അവ ഇരതേടി പിടിച്ചു തിന്നിരുന്നു, അത് കിട്ടാത്തപ്പോള്‍ കരയിലുള്ള ഫലങ്ങളും വിത്തുകളും കഴിക്കാനും ഇവയ്ക്കു മടി ഇല്ലായിരുന്നു. ചിലതരം ഭീമന്‍ മുതലകള്‍ (Purussaurus) ആമകളെ ആക്രമിച്ചിരുന്നു, ലഭിച്ച ഒരു S.ജീയോഗ്രാഫിക്സ് ആമയുടെ പുറന്തോടില്‍ ഈ ഭീമന്‍ മുതലയുടെ ഒരു പല്ല് അടര്‍ന്നു ഇരിപ്പുണ്ടായിരുന്നു. മീയോസിന് ഭൌമ കാലഘട്ടത്തില്‍ ദക്ഷിണാഅമേരിക്കയില്‍ വന്ന മാറ്റങ്ങളുടെ ഫലമായി ഈ ഭീമന്‍ ആമകള്‍ക്ക് വസിക്കാന്‍ യോജ്യമായ ആവാസവ്യവസ്ഥകള്‍ പലതും അപ്രതീക്ഷമായതു അവയുടെ വംശനാശത്തിലോട് നയിച്ചുവെങ്കിലും P. ഡുമെറില്യന്‍സ് പോലെയുള്ള പല ആമസോണ്‍ നദി ആമകളും അവയുടെ ബന്ധുകളായി ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്, വലിപ്പം അത്ര ഒന്നുമില്ലായെങ്കിലും!

- Ashish Jose Ambat

Ref: E-A. Cadena, T. M. Scheyer, J. D. Carrillo-Briceño, R. Sánchez, O. A Aguilera-Socorro, A. Vanegas, M. Pardo, D. M. Hansen, M. R. Sánchez-Villagra. The anatomy, paleobiology and evolutionary relationships of the largest side-necked extinct turtle. Science Advances, 2020 DOI: 10.1126/sciadv.aay4593

40K Like Comment Share