ലോകത്തിലെ ഏറ്റവും വിചിത്രമായ ചില മരണങ്ങൾ ഏതെല്ലാം ?⭐ ????എത്ര ധൈര്യശാലികൾ ആയിരുന്നാലും മരണത്തെ എല്ലാവർക്കും പേടി തന്നെയാണ് . ആർക്കും ബുദ്ധിമുട്ടില്ലാതെയും, സന്തോഷത്തോടെയും മരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ അങ്ങനെ ഭാഗ്യം കിട്ടാതെ മരിക്കാൻ യോഗമുണ്ടായ ചിലരുണ്ട്.ഏതാനും ചിലത് നോക്കാം. ✨ജീവിച്ചിരുന്ന കാലത്തും, മരിച്ചതിന് ശേഷവും വിവാദങ്ങൾ വിട്ടൊഴിയാത്ത റഷ്യൻ യോഗിയാണ് ഗ്രിഗറി റസ്പുട്ടിൻ. ഒരാൾക്ക് മരിക്കാവുന്നതിൽ വെച്ച് ഏറ്റവും പൈശാചികമായ രീതിയിലാണ് റാസ്പുട്ടിൻ കൊല്ലപ്പെടുന്നത്. റാസ്‌പുട്ടിന് ആദ്യം വിഷം കൊടുത്തു.പിന്നീട് നാല് തവണ വെടിവെച്ചു.പിന്നെ ഇടവും, വലവും തല്ലി ഒരു പരുവമാക്കി. അതും പോരാഞ്ഞ് തണുത്ത് മരവിച്ച നദിയിലേക്കെടുത്ത് ഒരൊറ്റ ഏറായിരുന്നു.റഷ്യൻ രാജകുടുംബമായ ‘സാറു’കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന റസ്പുട്ടിൻ അധികാരത്തിലും ഇടപെട്ടിരുന്നു. ഇത് സഹിക്ക വയ്യാതെ വന്ന ഏതാനും പ്രഭുക്കന്മാരാണ് റസ്പുട്ടിനെ വകവരുത്തിയത്. ✨ചിരിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പൊതുവേ പറയാറുളളത്. എന്നാൽ അതും കൂടുതലായാൽ അപകടമാണെന്നാണ് ഇംഗ്ളണ്ടിലെ അലക്സ് മിച്ചലിന്റെ സംഭവം തെളിയിക്കുന്നത്. 1975ൽ ‘ദ ഗുഡീസ്’ എന്ന പേരിലുള്ള ഒരു ടെലിവിഷൻ പരിപാടി ആസ്വദിക്കുകയായിരുന്നു മിച്ചൽ. പരിപാടിയിലെ തമാശകൾ ഏറി വന്നപ്പോൾ മിച്ചലിന് തന്റെ ചിരി അടക്കാനായില്ല. തുടർന്ന് മിച്ചൽ 25 മിനിറ്റോളം നിർത്താതെ പൊട്ടിച്ചിരിച്ചു. ഇങ്ങനെ നിർത്താതെ ചിരി തുടർന്നപ്പോൾ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെയാണ് മിച്ചൽ മരണമടയുന്നത്. ✨1978ൽ പട്ടിണി കിടന്നാണ് കർട്ട് ഗോഡൽ മരിക്കുന്നത്. സഹതപിക്കാൻ വരട്ടെ. ആശുപത്രിയിൽ ഗുരുതര രോഗവുമായി ചികിത്സയിലായിരുന്ന തന്റെ ഭാര്യ വീട്ടിൽ വന്ന് ഭക്ഷണം പാകം ചെയ്ത് തന്നാൽ മാത്രമേ താൻ ഭക്ഷണം കഴിക്കൂ എന്ന വാശിയാണ് കർട്ടിന്റെ മരണത്തിനു കാരണമായത്. ഭാര്യ ആശുപത്രിയിലായത് മുതൽ ഒന്നും കഴിക്കാതെ വീട്ടിൽ തന്നെ കുത്തിയിരിക്കുകയായിരുന്നു കർട്ട്. ഇദ്ദേഹത്തിന് മാനസിക രോഗമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ✨ഒൻപത് മണിക്കൂർ തുടർച്ചായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കും എന്ന് സെർഗൈ തുഗനോവ് എന്ന റഷ്യക്കാരൻ രണ്ട് സ്ത്രീകളുമായി ബെറ്റ് വച്ചു. ബെറ്റിൽ വിജയിച്ച തുഗനേവ് 4300 ഡോളറാണ് സ്ത്രീകളിൽ നിന്നും വാങ്ങിയത്. എന്നാൽ പണം വാങ്ങി ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ തുഗനേവ് ഹൃദയാഘാതം വന്ന് മരിച്ചു. തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായി തുഗനേവ് ലൈംഗിക ഉത്തേജക മരുന്നായ “വയാഗ്ര’യുടെ ഒരു കുപ്പി ഗുളികളാണ് വിഴുങ്ങിയത്. ✨സ്വീഡനിൽ ഒരു പഴമൊഴിയുണ്ട്. താടി വളർത്തുന്നത് ഒരിക്കലും ജ്ഞാനത്തിന്റെ ലക്ഷണമല്ല എന്ന്. ഇനി പറയുന്നത് കേൾക്കുമ്പോൾ അത് ശരിയാണെന്ന് ബോധ്യമാകും. പതിനാറാം നൂറ്റാണ്ടിൽ ഏറെ പ്രശസ്തനായിരുന്നു ഹാൻസ് സ്റ്റെയിനിഗർ എന്ന ഓസ്ട്രിയക്കാരൻ. തന്റെ 4.5 അടി നീളമുള്ള താടിയുടെ പേരിലാണ് അദ്ദഹം പ്രശസ്തി നേടുന്നത്. ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ ഒരു തീപിടുത്തമുണ്ടായി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സ്റ്റെയിനിഗർ തന്റെ താടിയിൽ ചവിട്ടി കഴുത്തൊടിഞ്ഞ് മരിക്കുകയായിരുന്നു. ✨മരണപ്പെടാനുള്ള ഏറ്റവും മോശം മാർഗ്ഗം എന്താണ്. അതെന്തുതന്നെ ആയാലും ഇത് അൽപ്പം കടുപ്പം തന്നെയാണ്. അലക്‌സാൻഡ്രിയയിലെ ഒരു ക്രിസ്ത്യൻ പള്ളിയിലെ വൈദികനായ ഏരിയസ് വൈകുന്നേരം ഒന്ന് നടക്കാൻ ഇറങ്ങിയതാണ്. പെട്ടെന്ന് അദ്ദേഹത്തിന് ഒരു വയറുവേദന അനുഭവപ്പെട്ടു. വയറുവേദന പിന്നീട് വയറിളക്കമായി. ദഹനക്കേടാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വയറ്റിൽ നിന്നും രക്തസ്രാവം ഉണ്ടായി അവസാനം മലദ്വാരത്തിലൂടെ വൻകുടൽ വരെ പുറത്ത് വന്നാണ് ഏരിയസ് മരിച്ചത്. ഏരിയസ് വിഷം കഴിച്ചിരുന്നു എന്നും പറയപ്പെടുന്നു. ✨എട്ടാം നൂറ്റാണ്ടിലെ ചൈനീസ് കവി ആയിരുന്ന ലീ ബായ് ഏറ്റവും കാൽപ്പനികമായ ഒരു മാർഗ്ഗത്തിലൂടെയാണ് മരണത്തെ പുൽകുന്നത്. ഒരിക്കൽ ലീ രാത്രിയിൽ തന്റെ വഞ്ചിയിൽ യാങ്സെ നദിയിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ആകാശത്തെ പൂർണ്ണചന്ദ്രന്റെ പ്രതിബിംബം നദിയിൽ വീണു കിടക്കുന്നത് ലീ കാണുന്നത്. ഉടൻ തന്നെ അതിനെ ചുംബിക്കാൻ ലീക്ക് ഉൾപ്രേരണയുണ്ടായി. വഞ്ചിയിൽ നിന്നും നദിയിലേക്ക് വീണ ലീ മുങ്ങിമരിക്കുകയായിരുന്നു. സൗന്ദര്യത്തോടൊപ്പം, ലഹരിയേയും പ്രണയിച്ച ലീ മരണസമയത്ത് നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. ✨ഇംഗ്ലണ്ടിലെ രാജാവായ എഡ്‌വേഡ് രണ്ടാമൻ കൊല്ലപ്പെടുന്നത് ഗുദത്തിലേക്ക് തള്ളിക്കയറ്റപ്പെട്ട ചുട്ടുപഴുത്ത ലോഹ ദണ്ഡിനാലാണ്. കൊല്ലപ്പെടുന്നതിന് മുൻപ് എഡ്വേർഡിന് തന്റെ രാജ്യവും, രാജപദവിയും നഷ്ടമായിരുന്നു. മാത്രമല്ല ഏറെ നാൾ തടവിൽ കഴിഞ്ഞതിന് ശേഷമാണ് നിർഭാഗ്യകരമായ മരണം എഡ്വേർഡിനെ തേടി എത്തുന്നത്. വേറാരുമല്ല, എഡ്വേർഡിന്റെ റാണിയായ ഇസബെല്ലയും, ജാരൻ റോജർ മോർട്ടിമറും ചേർന്നാണ് എഡ്വേർഡിനെ കൊന്നത്. ✨അമേരിക്കൻ വിപ്ലവകാരിയായിരുന്ന ജെയിംസ് ഓട്ടിസ് ജൂനിയർ തന്റെ സുഹൃത്തുക്കളോട് എപ്പോഴും പറയാറുണ്ടായിരുന്നു, സമയമാകുമ്പോൾ മിന്നലേറ്റ് മരിക്കാനാണ് തന്റെ ആഗ്രഹമെന്ന്. എന്നാൽ തന്റെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സഫലമാകുമെന്ന് ഒരുപക്ഷെ ജെയിംസ് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. 1783ൽ തന്റെ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനായി എത്തിയപ്പോൾ മിന്നലേറ്റാണ് ജെയിംസ് കൊല്ലപ്പെടുന്നത്. വീടിന്റെ ചിമ്മിനിയിൽ മിന്നലടിച്ചപ്പോൾ പുറത്ത് നിൽക്കുകയായിരുന്ന ജെയിംസിനെ അത് ബാധിക്കുകയിരുന്നു. ✨പട്ടിണി കിടന്ന് മരിക്കുന്നതിനേക്കാൾ വലിയ ദുരന്തമില്ലെന്നാണ് പറയുന്നത്. സ്വീഡന്റെ രാജാവായിരുന്ന അഡോൾഫ് ഫെഡ്രറിക്ക് അക്കാര്യത്തിൽ ഭാഗ്യവാനാണ്. സ്മോക്ഡ് ഹെറിങ്, കാവിയർ, ഷാമ്പെയിൻ , 14 തരം ഡിസ്സേർട്ട് എന്നിവയാണ് ഈ രാജാവ് മരിക്കുന്നതിന് മുൻപ് അകത്താക്കിയത്. ഭക്ഷണം ദഹിക്കാതെ വന്നാണ് അഡോൾഫ് ഫെഡ്രറിക്ക് മരണപ്പെടുന്നത്. ഇപ്പോഴും ‘തിന്ന് മരിച്ച രാജാവ്’എന്നാണ് അഡോൾഫ് സ്വീഡനിൽ അറിയപ്പെടുന്നത്. ✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി✨
ലോകത്തിലെ ഏറ്റവും വിചിത്രമായ ചില മരണങ്ങൾ ഏതെല്ലാം ?
20K
Like
Comment
Share