ആ ഉൽക്ക ഒരു 30 സെക്കൻഡ് കഴിഞ്ഞാണ് ഇടിച്ചതെങ്കിൽ ദിനോസറുകൾ ഇപ്പോഴും ഇവിടെ ഉണ്ടാകുമായിയുന്നു

Anoop Nair ജിബിൻ: മാഷേ, ഇന്നലെ പത്രത്തിൽ ഞാൻ ഈ ആസ്റ്ററോയ്ഡുകളെ കുറിച്ചു വായിച്ചു. പക്ഷെ എനിക്കൊന്നും മനസിലായില്ല. അതെന്താ സംഭവം?മാഷ്: പറയാമല്ലോ. നമ്മുടെ ഗ്രഹങ്ങളെക്കാൾ വലിപ്പം കുറഞ്ഞ ചില ചെറിയ വസ്തുക്കൾ നമ്മുടെ സൗരയൂഥത്തിൽ ഉണ്ട്. അവയാണ് ആസ്റ്ററോയ്‌ഡുകൾ. മലയാളത്തിൽ ഛിന്നഗ്രഹം എന്നൊക്കെയാണ് വിളിക്കുക. ചെറിയ കല്ലിന്റെ വലുപ്പം തുടങ്ങി ആയിരം കിലോമീറ്റർ വരെ വലുപ്പം ഉണ്ടാകാം. മിക്കതും ഗോളാകൃതി അല്ല. പ്രത്യേകിച്ചു രൂപമില്ലാത്ത പാറക്കല്ലുകൾ പോലെയാണ് ഉണ്ടാവുക. ജിബിൻ: കൊള്ളാലോ. ഇവയൊക്കെ ഇവിടെ നിന്നാണ് ഈ വരുന്നത്? മറ്റു ഗാലക്സികളിൽ നിന്നാണോ? മാഷ്: അല്ലല്ലോ. ഇതൊക്കെ നമ്മുടെ സൗരയൂഥത്തിൽ തന്നെയുള്ളതാണ്. നമ്മുടെ ചൊവ്വക്കും വ്യാഴത്തിനും ഇടയിൽ ആസ്റ്ററോയ്ഡ് ബെൽറ്റ് എന്നും പറഞ്ഞു ഒരു ഏരിയ ഉണ്ട്. ഇവിടെ ആണ് ഇവരുടെ വിഹാര കേന്ദ്രം. കുറെയേറെ ഉണ്ട് അവിടെ. പിന്നെ അപൂർവ്വം ചിലത് അവിടെ അല്ലാതെ മറ്റു ഭാഗങ്ങളിലും കാണാം. ജിബിൻ: മനസിലായി. ഈ ആസ്റ്ററോയ്‌ഡുകൾ എങ്ങനെയാണ് അപ്പോൾ ഉണ്ടാകുന്നത്? മാഷ്: നമ്മുടെ സൗരയൂഥം ഒക്കെ ഉണ്ടായ സമയം ഇല്ലേ, ആ സമയത്തു തന്നെ ഇവയും ഉണ്ടായി എന്നാണ് നിരീക്ഷണങ്ങൾ കാണിക്കുന്നത്. പൊട്ടിത്തെറി പോലെയുള്ള ഏതോ സംഭവത്തിൽ കുറെ വാതകദ്രവ്യം നമ്മുടെ ഗ്രഹങ്ങൾ ആയും, വേറെ ചിലവ ഉപഗ്രഹങ്ങൾ ആയുമൊക്കെ മാറി. ഇതിലൊന്നും പെടാതെ ഇരുന്ന ദ്രവ്യം ആണ് ഈ ആസ്റ്ററോയ്‌ഡുകൾ ആയത് എന്നാണ് ഇപ്പോഴത്തെ അറിവ്. ശെരിക്കും പറഞ്ഞാൽ സൗരയൂഥം ഉണ്ടായി കഴിഞ്ഞുള്ള പൊട്ടും പൊടിയും ആണ് ഇവ. ജിബിൻ: പുതിയ അറിവാണ്. അല്ല, ഇതു കുറെ എണ്ണം ഉണ്ടോ സൗരയൂഥത്തിൽ? മാഷ്: ഇഷ്ടം പോലെ. ആ ആദ്യം പറഞ്ഞ ബെൽറ്റിൽ ഏകദേശം 82 ലക്ഷം ആസ്റ്ററോയ്‌ഡുകൾ ഉണ്ട്. ജിബിൻ: വലുതൊക്കെ ഉണ്ടോ? മാഷ്: ഉണ്ട്. ആ ബെൽറ്റിലെ ഏറ്റവും വലുതെന്ന് പറഞ്ഞാൽ നമ്മുടെ ചന്ദ്രൻ ഇല്ലേ, അതിന്റെ നാലിലൊന്ന് വലുപ്പം വരും. ഏകദേശം ആയിരം കിലോമീറ്റർ. അതിന്റെ കാര്യം പറഞ്ഞാൽ രസമാണ്. ജിബിൻ: അതെന്താ, പറയൂ മാഷേ, കേൾക്കട്ടെ. മാഷ്: ഇതു ശരിക്കും ഭൂമിയിൽ നിന്നും നോക്കിയാൽ കാണാൻ പറ്റുന്ന വലുപ്പം ആണ്. പണ്ടുള്ളവർ അതു കാരണം ഇത് ഗ്രഹം ആണെന്ന് കരുതി അവയുടെ കൂടെ കൂട്ടി. കുറെ വർഷങ്ങൾക്ക് ശേഷം ആണ് അറിയുന്നത് ഇതു ഗ്രഹമല്ല. അപ്പോൾ ഇതിനെ ആസ്റ്ററോയ്ഡ് ആക്കി. അങ്ങനെ കുറെ കാലം നടന്നു. പിന്നെ കുറെ വർഷം കഴിഞ്ഞപ്പോൾ ഇതിനെ പിടിച്ചു വീണ്ടും കുള്ളൻ ഗ്രഹം എന്ന ലേബലിൽ ആക്കി. അതായത് ഡ്വാർഫ് പ്ലാനറ്റ് എന്നു ഇംഗ്ലീഷിൽ പറയും.അതായത് ഏറ്റവും ആദ്യം ഉള്ളവർ പറഞ്ഞതായിരുന്നു കൂടുതൽ ശരി. ജിബിൻ: ഹഹ. അതു കൊള്ളാം. മാഷ്: ശാസ്ത്രം ചിലപ്പോൾ അങ്ങനെയൊക്കെയാണ്. ജിബിൻ: ഇവൻ ആള് കൊള്ളാം. ഇവന് പ്രത്യേകിച്ചു പേര് വല്ലതുമുണ്ടോ? മാഷ്: ഉണ്ടല്ലോ. സിറിസ്.(Ceres) ജിബിൻ: ഈ ആസ്റ്ററോയ്‌ഡുകളുടെ വേഗത എങ്ങനെയാണ്? മാഷ്: സൗരയൂഥത്തിന് പുറത്തുള്ളവ ആണെങ്കിൽ അത് വലുപ്പം അനുസരിച്ചിരിക്കും മാസ്സ് കൂടുതൽ ഉള്ളവക്ക് വേഗത കൂടുതൽ അല്ലാത്തവക്കു ആനുപാതികമായി കുറഞ്ഞും ഇരിക്കും. ശരാശരി നോക്കിയാൽ മണിക്കൂറിൽ ഒരു ആയിരം കിലോമീറ്റർ എന്നു പറയാം.സൗരയൂഥത്തിൽ ഉള്ളവ വേഗത കൂടുതൽ ഉള്ളവ ആണ്. സൂര്യനോട് അടുത്ത് കിടക്കുന്നവക്ക് വേഗം കൂടുതൽ എന്നാണ് ഇവിടുത്തെ നിയമം. വലുപ്പം അനുസരിച്ചുള്ള. കാരണം അറിയാമല്ലോ. ജിബിൻ: അറിയാം. സൂര്യന്റെ ഗ്രാവിറ്റി. മാഷ്: കൊള്ളാമല്ലോ. ജിബിൻ ക്ലാസ്സിൽ ശ്രദ്ധിക്കുന്നുണ്ട് അപ്പോൾ. ഭൂമിയുടെ അടുത്തു കൂടി കടന്നു പോകുന്ന സമയത്തു ഇവക്ക് അമ്പതിനായിരം kmph വരെ വേഗത ഉണ്ടാകും. ജിബിൻ: ഈ ആസ്റ്ററോയ്‌ഡുകൾ ഭൂമിയിൽ ഇടിക്കുമോ? മാഷ്: തീർച്ചയായും. ഇടിക്കാറുണ്ട്. പക്ഷെ ചെറുതൊക്കെ അന്തരീക്ഷത്തിൽ വെച്ചു തന്നെ കത്തിപോകും. അതാണ് ഭാഗ്യം. വലുതൊന്നും ഇവിടെ അടുത്തൊന്നും വന്നു വീണിട്ടുമില്ല. ഭൂമിയിലെ അന്തരീക്ഷത്തിലേക്ക് ഇവ അതി വേഗതയിൽ ആണ് പ്രവേശിക്കുക. അറുപതിനായിരം kmph ഒക്കെ. ജിബിൻ: എന്റമ്മോ. മാഷ്: ഇതു ഭൂമിയിലേക്ക് പതിക്കുമ്പോൾ ഗ്രാവിറ്റി കാരണം പതിന്മടങ്ങ് കൂടും. ഏകദേശം മൂന്നര ലക്ഷം kpmh. ജിബിൻ: ഭയങ്കരം. മാഷ്: അതു കൊണ്ടാണ് പണ്ട് അതിലൊരെണ്ണം വീണപ്പോൾ ഭൂമിയിലെ ഒട്ടു മിക്ക ജീവജാലങ്ങളും നശിച്ചു പോയത്. ജിബിൻ:ദിനോസർ ഒക്കെ? മാഷ്: അതേ.അതു തന്നെ. ജിബിൻ: ഈ ചെറിയ ആസ്റ്ററോയ്‌ഡുകൾ ഭൂമിയിൽ വീഴുമോ? മാഷ്: വീഴും. കുറെയൊക്കെ കത്തിപോയാലും കുറച്ചെണ്ണം നിലത് എത്തും. ദിവസത്തിൽ ശരാശരി 17 എണ്ണം ഇവിടെ അന്തരീക്ഷത്തിലൂടെ നിലത്ത് പതിക്കുന്നു എന്നാണ് കണക്ക്. വളരെ ചെറുതായത് കൊണ്ടു ആരുടെയും കണ്ണിൽ പെടാറില്ല എന്നതാണ് സത്യം. ജിബിൻ: ശ്ശെടാ. ഇനി ശ്രദ്ധിക്കണം. മാഷ്: തലയിൽ വീഴാതെ നോക്കിക്കോ, ഹിഹി. അതു പോലെ മനുഷ്യർ ഉണ്ടായ ശേഷം ഭൂമിയിൽ വീണ ഉൽക്കകളിൽ ഏറ്റവും വലുത് ആഫ്രിക്കയിൽ വീണ ഹോബ (Hoba) എന്നു പേരുള്ള ഒരെണ്ണം ആണ്. മൂന്നു മീറ്റർ വലിപ്പവും അറുപതിനായിരം കിലോ ഭാരവും ഉണ്ടായിരുന്നു. ജിബിൻ: അപ്പോൾ ഈ ദിനോസർ ഒക്കെ മരിച്ച ആ ഉൽക്കയോ? മാഷ്: അതു ഭീകരൻ. 10 കിലോമീറ്റര് വലുപ്പം, ഇടിച്ച വേഗത ഏകദേശം ഒരു ലക്ഷം kmph. ജിബിൻ: ഒന്നൊന്നര ഇടി ആയിരുന്നല്ലേ. മാഷ്: അതേ. ഇടിയുടെ ശക്തിയിൽ അല്ല പക്ഷെ ദിനോസറുകൾ മരിച്ചത്.അതിനു ശേഷം ഉണ്ടായ സംഭവ വികാസങ്ങൾ കാരണം ആയിരുന്നു. വളരെ കൗതുകകരമായ കാര്യം, ആ ഉൽക്ക ഒരു 30 സെക്കൻഡ് കഴിഞ്ഞാണ് ഇടിച്ചതെങ്കിൽ ദിനോസറുകൾ ഇപ്പോഴും ഇവിടെ ഉണ്ടാകുമായിയുന്നു. ജിബിൻ: അതെന്തു മറിമായം? മാഷ്‌: വിശ്വാസം വരുന്നില്ല അല്ലെ? ആ ഉൽക്ക വീണ സ്ഥലത്തിന്റെ (ഇപ്പോഴത്തെ മെക്സിക്കോ) മണ്ണിന്റെ പ്രത്യേകത കൊണ്ടാണ് പൊടിപടലങ്ങൾ ഉണ്ടായി സൂര്യൻ ഇല്ലാത്ത ഇരുട്ട് മൂടിയ നിരവധി ദിവസങ്ങൾ ഭൂമിയിൽ ഉണ്ടായത്. കൂടാതെ കൊടും തണുപ്പും. അതാണ് അവയെ കൊന്നത്. ജിബിൻ: ഓഹോ.അങ്ങനെ ഒക്കെ ആണല്ലേ. മാഷ്: ദാ ആ സ്ഥലത്തിന്റെ ഫോട്ടോ, കണ്ടോളൂ. ജിബിൻ: ഇതൊരു മരുഭൂമി ആണല്ലോ. ഇവിടെ ആണല്ലേ ഇടിച്ചത്. മാഷ്: അതേ. ജിബിൻ: എന്താല്ലേ. മാഷ്: നമ്മൾ ഉള്ളപ്പോഴാണ് ഇടിച്ചതെങ്കിൽ നമ്മളും തീർന്നേനെ. ജിബിൻ: അല്ല മാഷേ, ഇതു പോലൊരെണ്ണം ഇനിയും വന്നു കൂടെ? മാഷ്: അവിടെയാണ് നമ്മുടെ ഭാഗ്യം. ഒന്നാമത് ആ ആസ്റ്ററോയ്ഡ് ബെൽറ്റിൽ ഒട്ടു മുക്കാലും ചെറിയവ ആണ്. വലുത് വളരെ അപൂർവ്വം. കണക്ക് കൂട്ടിയാൽ ഓരോ നൂറു മില്യൻ വർഷം കൂടുമ്പോൾ ആണ് ഭീമൻ വലുതൊരെണ്ണം ഭൂമിയിൽ സാധ്യത. അതു കൊണ്ടു ടെൻഷൻ അടിക്കാനില്ല. മാത്രമല്ല, വന്നാലും അധികം വലുതല്ലെങ്കിൽ അതിനെ വഴി തിരിച്ചു വിടാനുള്ള പരീക്ഷണം ഒക്കെയാണ് ഇപ്പോൾ നടക്കുന്നത്. ഭാവിയിൽ വലുത് വന്നാലും രക്ഷപ്പെടാൻ ശാസ്‌ത്രം സാങ്കേതിക വിദ്യ കണ്ടെത്തും എന്നു പ്രതീക്ഷിക്കാം. ഇടത്തരം, നൂറു മീറ്റർ വലുപ്പമുള്ളതൊക്കെ ഓരോ ആയിരം വർഷത്തിലും വരും എന്ന് പറയുന്നുണ്ട്. ജിബിൻ: അപ്പോൾ ശെരി മാഷേ. ഞാൻ പോകുവാ. നാളെ ക്ലാസ്സിൽ കാണാം കേട്ടോ. മാഷ്: ബൈ.

27K Like Comment Share