യൂറി എ. ഗഗാറിൻ ബഹിരാകാശത്തെത്തിയ ആദ്യത്തെ മനുഷ്യനായതിന്റെ മൂന്നാഴ്ചക്ക് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്‌സും ഒരു മനുഷ്യനെ ബഹിരാകാശത്തേക്കയച്ചു

Basheer Pengattiri 1961 ഏപ്രിൽ 12-ന് വോസ്റ്റോക്ക് 1 ബഹിരാകാശ പേടകത്തിൽ ബഹിരാകാശയാത്രികനായ യൂറി എ. ഗഗാറിൻ ബഹിരാകാശത്തെത്തിയ ആദ്യത്തെ മനുഷ്യനായി. ഏകദേശം മൂന്നാഴ്ചക്ക് ശേഷം 1961 മെയ് 5-ന് യുണൈറ്റഡ് സ്റ്റേറ്റ്‌സും ഒരു മനുഷ്യനെ ബഹിരാകാശത്തേക്കയച്ചു. മെർക്കുറി-റെഡ്‌സ്റ്റോൺ 3, അല്ലെങ്കിൽ ഫ്രീഡം 7 വാഹനത്തിന്റെ മൂന്നാമത്തെ പറക്കൽ ദൗത്യമായിരുന്നു അത്. ഒരു ബഹിരാകാശയാത്രികനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയിലെ ബഹിരാകാശയാത്രികനായി അങ്ങനെ അലൻ ബാർട്ട്ലറ്റ് ഷെപ്പേർഡ് ജൂനിയർ. വിക്ഷേപണത്തിന്റെയും അന്തരീക്ഷ പുനഃപ്രവേശനത്തിന്റെയും ഉയർന്ന ജി-ഫോഴ്‌സുകളെ ചെറുക്കാനുള്ള തന്റെ കഴിവ് പ്രകടിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയുള്ള 15 മിനിറ്റ് സബ്ഓർബിറ്റൽ ഫ്ലൈറ്റ് ആയിരുന്നു ഷെപ്പേർഡിന്റെ ദൗത്യം . ഷെപ്പേർഡ് 115 മൈൽ ഉയരത്തിൽ എത്തുകയും 302 മൈൽ താഴേക്ക് യാത്ര ചെയ്യുകയും ചെയ്തു. പറക്കുന്നതിനിടയിൽ, ഷെപ്പേർഡ് ഭൂമിയെ നിരീക്ഷിക്കുകയും കാപ്‌സ്യൂളിന്റെ ആറ്റിറ്റ്യൂഡ് കൺട്രോൾ സംവിധാനം പരീക്ഷിക്കുകയും ചെയ്തു, റീ-എൻട്രിക്ക് വേണ്ടി കാപ്‌സ്യൂളിന്റെ ഹീറ്റ് ഷീൽഡിനെ ഭൂമിയുടെ അന്തരീക്ഷത്തിന് അഭിമുഖമായി തിരിച്ചു. ഭ്രമണപഥത്തിൽ നിന്ന് പിന്നീടുള്ള ദൗത്യങ്ങളിലേക്ക് മടങ്ങുന്ന റിട്രോറോക്കറ്റുകളും അദ്ദേഹം പരീക്ഷിക്കുകയുണ്ടായി. വോസ്റ്റോക്ക് 1 -ൽ ബഹിരാകാശത്ത് ആ ദ്യമായി ഒരു ഭ്രമണപഥം പൂർത്തിയാക്കിയ യൂറി ഗഗാറിൻ എന്ന മനുഷ്യനെ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചത് മൂന്നാഴ്ച മുമ്പായിരുന്നു എന്ന വസ്തുത അമേരിക്കയുടെ അഭിമാനം കെടുത്തിയെങ്കിലും ഈ ദൗത്യം ഒരു സാങ്കേതിക വിജയമായിരുന്നു. റീ-എൻട്രിക്ക് ശേഷം, ക്യാപ്‌സ്യൂൾ പാരച്യൂട്ട് ഉപയോഗിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ ലാൻഡ് ചെയ്തു . ഷെപ്പേർഡിനെയും ക്യാപ്‌സ്യൂളിനേയും ഹെലികോപ്റ്ററിൽ എടുത്ത് യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ USS Lake Champlain നിലെക്ക് കൊണ്ടുവന്നു.പിന്നീട് തന്റെ നാൽപത്തിനാലാം വയസിൽ, ചന്ദ്രനിലേക്കുള്ള മൂന്നാമത്തെ ദൗത്യമായിരുന്ന അപ്പോളോ 14 ന്റെ കമാന്ററായി ചന്ദ്രോപരിതലത്തിലെത്തി ചന്ദ്രനിൽ നടന്ന അഞ്ചാമത്തെ വ്യക്തിയുമായി അലൻ ഷെപ്പേഡ്. വിശിഷ്ട സേവനത്തിനും അസാധാരണ നേട്ടങ്ങൾക്കുമായി നാസയുടെ സ്വർണ്ണമെഡൽ അടക്കം നിരവധി അവാർഡുകൾ ഷെപേർഡിന് ലഭിച്ചു. ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം യുഎസ് സംസ്ഥാനം- ന്യൂ ഹാംഷെയറിന്റെ തലസ്ഥാനമായ കോൺകോർഡ് നഗരത്തിലുള്ള പ്ലാനറ്റോറിയത്തിലെ ഒരു പുതിയ വിഭാഗത്തിന് അലൻ ബാർട്ട്ലറ്റ് ഷെപ്പേർഡിന്റെ പേരു നല്‍കി. അമേരിക്കൻ കമ്പനിയായ ബ്ലൂ ഒറിജിൻ അവരുടെ ബഹിരാകാശ വിനോദസഞ്ചാരത്തിനായി വികസിപ്പിച്ച സബ് ഓർബിറ്റൽ ഷിപ്പിനും ഷപ്പേർഡ് എന്ന പേരാണ് നല്കിയിരിക്കുന്നത്.

21K Like Comment Share