Ajith Sudevan ???????????? കഴിഞ്ഞ കുറച്ചുകാലമായി 10 ആം ക്ലാസ് പരീക്ഷയുടെ വിജയ ശതമാനം കുതിച്ചുയരുകയാണ്. പലരും അവകാശപ്പെടുന്നത് പോലെ കുഞ്ഞുങ്ങളുടെ ബുദ്ധിശക്തി കൂടിയതോ സർക്കാരിന്റെ നയങ്ങൾ മൂലം നമ്മുടെ വിദ്യാഭ്യാസത്തിന്റെ മൊത്തത്തിൽ ഉള്ള നിലവാരം കൂടിയതോ ഒന്നും അല്ല ഇതിന് കാരണം. അത് മനസിലാക്കണം എങ്കിൽ എഞ്ചിനീയറിംഗ് അടക്കം ഉള്ള പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിലെ ഇപ്പോളത്തെ വിജയ ശതമാനവും പണ്ടത്തെ വിജയ ശതമാനവും ഒന്ന് നിരീക്ഷിച്ചാൽ മതി. അതായത് ഒര് കാലത്ത് 10 ആം ക്ലാസിന് കഷ്ടിച്ച് 50% വിജയവും പ്രീഡിഗ്രിക്ക് 40% വിജയവും ഉണ്ടായിരുന്നപ്പോൾ എഞ്ചിനീയറിംഗ് അടക്കം ഉള്ള പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ മിക്കവരും വിജയിക്കുകയും മികച്ച ജോലി കരസ്ഥമാക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ അന്നൊക്കെ എഞ്ചിനീയറിംഗ് അടക്കം ഉള്ള പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ ഒര് കുട്ടിക്ക് അഡ്മിഷൻ കിട്ടുമ്പോൾ തന്നെ പ്രസ്തുത കുട്ടിയുടെ ഭാവി ഭദ്രമായതായി കുടുബവും, സമൂഹവും കരുതുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് 10 ആം ക്ലാസിലും 12 ആം ക്ലാസിലും ഒക്കെ ഒരുമാതിരി എല്ലാവരും ജയിക്കാൻ തുടങ്ങിയതോടെ, എഞ്ചിനീയറിംഗ് അടക്കം ഉള്ള പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ വിജയ ശതമാനം പെടുന്നനെ കുറയുകയും, പ്രസ്തുത മേഖലകളിലെ പഠന നിലവാരം കുറഞ്ഞു എന്നൊരു തോന്നൽ സമൂഹത്തിൽ ഉണ്ടാകുകയും ചെയ്തു. ഇപ്പോളത്തെ എല്ലാവരും ജയിക്കുന്ന രീതികൊണ്ടുള്ള ഏക നേട്ടം നാട്ടിലെ സ്വാശ്രയ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവിശ്യത്തിന് വിദ്യാർഥികളെ കിട്ടുന്നു എന്നതും; പിന്നെ പണ്ട് വയറിംഗ്, പ്ലംബിംഗ് മുതലായ ജോലികൾ ചെയ്യാൻ 10 ആം ക്ലാസ് തോറ്റിട്ട് ഐടിസിക്ക് പോയ ആൾ വരുന്ന സ്ഥാനത്ത്, ഇപ്പോൾ എഞ്ചിനീയറിംഗ് തോറ്റിട്ട് നിൽക്കുന്നവർ വയറിംഗ്, പ്ലംബിംഗ് എന്നിവ ചെയ്യാൻ വരുന്നു എന്നതും മാത്രമാണ്. പഴയ ഐടിസികൾ പലതും ഇപ്പോൾ എഞ്ചിനീയറിംഗ് കോളേജ് ആയി മാറി എന്നതും ചുറ്റുപാടും നിരീക്ഷിച്ചാൽ മനസിലാകും. അതിനാൽ തോറ്റവർ ഒത്തിരി വിഷമിക്കേണ്ട കാരണം ഇപ്പോൾ ജയിച്ച പലരും 6 വർഷത്തിന് ശേഷം 6 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുടെ ബാധ്യതയും ആയി നിങ്ങളോടൊപ്പം പണിക്ക് വരുന്നത് ആയിരിക്കും. അപ്പോളേക്കും നിങ്ങൾ സൈറ്റ് സൂപ്പർവൈസറോ അല്ലെങ്കിൽ ഒര് നിർമ്മാണ കമ്പനിയുടെ മുതലാളിയോ ആയി കഴിഞ്ഞിരിക്കും. 16 ആം വയസിൽ പഠിത്തം കളഞ്ഞു പണിക്ക് പോയി വലിയ നിർമ്മാണ കമ്പനി സ്ഥാപിച്ച ആളാണ് Chung Ju-yung. ലോകത്തെ വലിയ നിർമ്മാണ കമ്പനി മാത്രമല്ല ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിർമ്മാണ സ്ഥാപനവും Chung Ju-yung സ്ഥാപിച്ചത് ആണ്. Chung Ju-yung സ്ഥാപിച്ച കമ്പനിയുടെ പേരാണ് Hyundai Groups. അതുകൊണ്ട് തോറ്റ് പോയവർ വേഗം പോയി എന്തേലും പണിയെടുത്തു സ്ഥാപനം തുടങ്ങുക. ഇപ്പോൾ ജയിച്ചു പോയവരെകൊണ്ട് നമ്മൾക്ക് ഭാവിയിൽ പണി എടുപ്പിക്കാം. ജയിച്ചവർ തോറ്റവരെ കളിയാക്കാൻ ഒന്നും പോകേണ്ട, ഭാവിയിൽ അവരുടെ അടുത്ത് ജോലിക്ക് അപേക്ഷയുമായി പോകാനുള്ളതാണ്..
പരീക്ഷകളുടെ വിജയശതമാനം കൂടിയത് പല തൊഴിലിന്റെയും നിലവാരത്തെ മോശമായി ബാധിച്ചു

47K
Like
Comment
Share