അടുത്ത പ്രാവശ്യം വിമാനം കയറാൻ പോകുമ്പോൾ ഇതൊക്കെ ഒന്ന് ഓർത്തോളൂ...

വിമാനങ്ങളും അവയുടെ വേഗവും, ചില അറിവുകളും. Anoop Nair വിമാനങ്ങളുടെ വേഗത്തെ നേരിട്ടു സ്വാധീനിക്കുന്നത് എന്തൊക്കെയാണെന്ന് ആദ്യം ഒന്ന് നോക്കാം. മൂന്നെണ്ണമാണ് പ്രധാനമായുള്ളത്. ഉയരം. ഉയരം കൂടുംതോറും അന്തരീക്ഷത്തിലെ സമ്മർദം കുറഞ്ഞുവരും. ഇതോടെ വിമാനങ്ങൾക്ക് കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനാവും. കാറ്റിന്റെ ദിശയും വേഗവുമാണ് രണ്ടാമത്തേത്. കാറ്റ് അനുകൂലമെങ്കിൽ കൂടുതൽ വേഗം കൂടും, പ്രതികൂലമെങ്കിൽ കുറയും. എൻജിനുകളുടെ ടോട്ടൽ ത്രസ്റ്റ്.നമ്മൾ സാധാരണ വാഹനങ്ങൾ മണിക്കൂറിൽ എത്രവേഗത്തിൽ പോവുന്നുവെന്നാണ് പറയാറ്. എന്നാൽ വിമാനത്തിന്റെ വേഗം പല രീതിയിൽ പല ഉപകരണങ്ങളുപയോഗിച്ചാണ് കണക്കാക്കുന്നത്. മാത്രമല്ല നോട്ടിക്കൽ മൈൽ അഥവാ നോട്സ് എന്ന യൂണിറ്റിൽ ആണ് ആകാശവേഗം അളക്കുന്നത്. ഇത് kmph യൂണിറ്റിന്റെ പകുതിയോളം വരും. 1000 kmph നോട്സിൽ പറഞ്ഞാൽ 500 knots. ഇൻഡിക്കേറ്റഡ് എയർ സ്പീഡ്(IAS) - പൈലറ്റിന്റെ എയർസ്പീഡ് ഇൻഡിക്കേറ്ററിൽ ഇത് തെളിയും. അന്തരീക്ഷത്തിൽ ഉയർന്ന ഭാഗത്തെത്തുമ്പോൾ IAS ന്റെ കൃത്യത കുറയുന്നു. വായുവിന്റെ സമ്മർദം കുറയുന്നതു മൂലമാണിത്.ട്രൂ എയർസ്പീഡ്(TAS) - ചുറ്റുമുള്ള വായുവിനെ അപേക്ഷിച്ച് വിമാനത്തിനുള്ള വേഗത്തെയാണ് ട്രൂ എയർസ്പീഡ് എന്ന് പറയുക. ഉദാഹരണമായി 100 കിമി വേഗതയിൽ കാറ്റടിക്കുന്ന ദിശയിൽ 500 കിമി വേഗതയിൽ പോയാലും ട്രൂ എയർ സ്പീഡ് 400 കിമി ആയിരിക്കും. അതെ സമയം എതിർ വശത്തേക്കാണ് പോകുന്നതെങ്കിൽ 600 കിമി സ്പീഡ് ഉണ്ടെന്നു പറയും. ഗ്രൗണ്ട്‌ സ്പീഡ്(GS) - ഭൂമിയിലെ ഒരു സ്ഥലത്തിൽ നിന്നും മറ്റൊരു സ്ഥലത്തിലേക്കുള്ള വേഗത്തെയാണ് ഗ്രൗണ്ട് സ്പീഡ് വഴി അളക്കുന്നത്. കാറ്റിന്റെ വേഗത്തിന് അനുസരിച്ച് ഗ്രൗണ്ട് സ്പീഡിൽ തിരുത്തലുകൾ വരുത്താറുണ്ട്. കാലിബറേറ്റഡ് എയർ സ്പീഡ്(CAS) - വിമാനത്തിന്റെ വേഗം കണക്കുകൂട്ടുന്നതിൽ എന്തെങ്കിലും പാളിച്ചകളുണ്ടായാൽ അതു തിരുത്താൻ കാലിബറേറ്റഡ് എയർസ്പീഡ് സഹായിക്കുന്നു. കുറഞ്ഞ വേഗത്തിലാണ് CAS കൂടുതൽ ഉപകാരപ്രദം. ഇനി വിമാനങ്ങളുടെ പരമാവധി വേഗം എത്രയൊക്കെയാണെന്നു നോക്കാം.ആകാശത്ത് വിമാനങ്ങൾക്കും സഞ്ചരിക്കാവുന്ന നിയമപരമായ പരമാവധി വേഗമുണ്ട്. ഇത് ഭൗമമേഖലക്കും വിമാനത്തിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നു.അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പോവുമ്പോൾ വിമാനങ്ങൾക്കുള്ള പരമാവധി വേഗം എത്രയെന്നു നോക്കാം. ബോയിങ് 747, ബോയിങ് 737 - 1000 kmph എയർബസ് A380 - 1,200 kmph പല സമയം പല വേഗം വിമാനയാത്രയുടെ ടേക്ക്ഓഫ് മുതൽ ലാൻഡിങ് വരെയുള്ള സമയങ്ങളിൽ പലപ്പോഴും പല വേഗത്തിലാണ് വിമാനം സഞ്ചരിക്കുന്നത്. സുരക്ഷിതമായ യാത്രക്ക് ഈ വേഗനിയന്ത്രണം നിർണായകവുമാണ്.ടേക്ക് ഓഫ് - ടേക്ക് ഓഫിന്റെ സമയത്ത് ശരാശരി കൊമേഴ്‌സ്യൽ വിമാനങ്ങളുടെ വേഗം 300 kmph ആണ് . പറക്കുമ്പോൾ - ആകാശത്ത് കൊമേഴ്‌സ്യൽ വിമാനങ്ങളുടെ ശരാശരി വേഗം 950 kmph വരെ വരും ലാൻഡിങ് - വിമാനത്തിന്റെ ഭാരവുമായി നേരിട്ട് ബന്ധമുണ്ട് ഇറങ്ങുന്ന സമയത്തെ വിമാനത്തിന്റെ വേഗത്തിന്. പൊതുവിൽ കൊമേഴ്‌സ്യൽ വിമാനങ്ങൾക്ക് ഇറങ്ങുമ്പോൾ 250 kmph ആണ് വേഗമുണ്ടാവുക. പ്രൈവറ്റ് ജെറ്റും സിംഗിൾ എൻജിനും - പ്രൈവറ്റ് ജെറ്റ് വിമാനങ്ങൾ 650 kmph നും 1100 kmph നും ഇടയിലാണ് സഞ്ചരിക്കുക. പൊതുവിൽ പ്രൈവറ്റ് വിമാനങ്ങൾക്ക് വലിപ്പം കുറവാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ ഇന്ധനം മാത്രമാണ് ഉൾക്കൊള്ളുക. യാത്രാ വിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ദൂരത്തിലേക്കു മാത്രമേ പ്രൈവറ്റ് ജെറ്റുകൾ ഉപയോഗിക്കാറുള്ളൂ. കൊമേഴ്‌സ്യൽ വിമാനങ്ങളിൽ ഏറ്റവും കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുന്നവയാണ് സിംഗിൾ എൻജിൻ വിമാനങ്ങൾ. 220 kmph മാത്രമാണ് സിംഗിൾ എൻജിൻ വിമാനങ്ങളുടെ വേഗം. അതേസമയം കൂടുതൽ ആധുനികമായവ 500 kmph ഓളം വേഗത്തിലും സഞ്ചരിക്കുന്നു. കൊമേഴ്‌സ്യൽ വിമാനങ്ങളുടെ വേഗത്തെ നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ട്. വിമാനങ്ങളുടെ വലിപ്പവും ഭാരവും സഞ്ചരിക്കുന്ന ദൂരവും ഏതു മോഡലാണെന്നതുമെല്ലാം ഇതിൽ പെടും. രണ്ടു മോഡലുകളിലുള്ള വിമാനങ്ങൾ തമ്മിൽ പോലും വേഗത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. അടുത്ത പ്രാവശ്യം വിമാനം കയറാൻ പോകുമ്പോൾ ഇതൊക്കെ ഒന്ന് ഓർത്തോളൂ.

18K Like Comment Share