വിമാന യാത്ര ചെയ്യുമ്പോൾ കൊപ്ര കൊണ്ടു പോകാൻ പറ്റില്ല എന്നാണ് നിയമം . ബാഗേജില്‍ കൊണ്ടു പോകാൻ പാടില്ലാത്ത നിരോധിത വസ്തുക്കളുടെ കൂട്ടത്തിൽ നമ്മുടെ കൊപ്രയും ഉണ്ട്.സിഗററ്റ് ലൈറ്റര്‍, തീപ്പെട്ടി, പടക്കം തുടങ്ങി തീപിടിത്തത്തിന് ഏറെ സാധ്യതയുള്ള വസ്തുക്കളുടെ ഗണത്തിലുള്ളതാണ് കൊപ്ര . അന്താരാഷ്ട്ര വ്യോമയാത്ര അസോസിയേഷന്‍ (അയാട്ട) അപകടകരമായ വസ്തുക്കളുടെ നിയന്ത്രണങ്ങള്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ സ്വയം ചൂടാവാനുള്ള പ്രവണതയുള്ള വസ്തുക്കളുടെ ക്ലാസ് 4.2 ഗണത്തിലാണ് കൊപ്രയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.30 മുതല്‍ 40 ശതമാനം വരെയാണ് കൊപ്രയിലടങ്ങിയ വെളിച്ചെണ്ണയുടെ തോത്. ഇത്തരം വസ്തുക്കള്‍ ചെക് ഇന്‍ ലഗേജിലോ , കൈവശമുള്ള ബാഗിലോ സൂക്ഷിക്കാന്‍ പാടില്ല. എന്നാല്‍, കൊപ്ര പോലുള്ളവ നിശ്ചിത അളവില്‍ മതിയായ പാക്കിങ്ങോടെ കാര്‍ഗോയില്‍ അയക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, ചെറിയ കഷണങ്ങളാക്കിയ തേങ്ങ ചെക് ഇന്‍ ബാഗേജില്‍ ഉള്‍പ്പെടുത്താം. പല യാത്രക്കാര്‍ക്കും ഇക്കാര്യം അറിയാതെ മുമ്പും വിമാനയാത്രയില്‍ പ്രയാസം നേരിട്ടിട്ടുണ്ട്. (അറിവിന് കടപ്പാട്)
വിമാന യാത്ര ചെയ്യുമ്പോൾ കൊപ്ര കൊണ്ടു പോകാൻ പറ്റില്ല എന്നാണ് നിയമം ? കാരണമെന്തെന്ന് അറിയുമോ ?
15K
Like
Comment
Share