വിമാനത്തിന്റെ ഇന്ധന ടാങ്ക് എന്തിനാണ് ചിറകുകളിൽ വെച്ചിരിക്കുന്നത് ?

വിമാനത്തിന്റെ ഇന്ധന ടാങ്ക് എന്തിനാണ് ടാങ്ക് ചിറകുകളിൽ വെച്ചിരിക്കുന്നത് ? അറിവ് തേടുന്ന പാവം പ്രവാസി വിമാനങ്ങളിൽ ഇന്ധനം ശേഖരിച്ചു വെച്ചിരിക്കുന്ന ടാങ്കുകൾ രണ്ട് വശങ്ങളിലും ഉള്ള ചിറകുകളിലാണ്. വിമാനത്തിന്റെ ചിറകുകളെ വിങ്സ് (Wings) എന്നും ബോഡിയെ ഫ്യൂസിലേജ് (Fuselage) എന്നുമാണ് പറയാറുള്ളത്. ഇതിൽ ഫ്യൂസിലേജിന്റെ അതായത് ബോഡിയുടെ പുറകുവശത്തും അല്ലെങ്കിൽ മുൻവശത്തുമാണ് ഇന്ധനടാങ്ക് ഉള്ളതെങ്കിൽ വിമാനം സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ധനം തീരുന്നതിനനുസരിച്ചു സെന്റർ ഗ്രാവിറ്റിയിൽ മാറ്റം വരികയും അത് വിമാനത്തിന്റെ ബാലൻസിങ്ങിനു വേണ്ടി കൂടുതൽ ഊർജ്ജം ചിലവാക്കേണ്ടി വരുകയും ചെയ്യും. അതുപോലെ യാത്രക്കാർക്കുള്ള സുരക്ഷ ഇന്ധന ടാങ്ക് വിങ്സ്ൽ ഉള്ളതാണ്. കാരണം ലാൻഡ് ചെയ്യുമ്പോൾ മറ്റും ഉണ്ടാകുന്ന അപകടങ്ങളിൽ ഇന്ധന ടാങ്ക് ഫ്യൂസിലേജ്ലാണ് ഉള്ളതെങ്കിൽ ടാങ്ക് തകർന്നു തീപിടുത്തം ഉണ്ടാവുമ്പോൾ യാത്രക്കാർക്ക് കൂടുതൽ അപകടം സംഭവിക്കുകയും രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാകുകയും ചെയ്യും.മറ്റൊരു കാരണം എൻജിൻ ചിറകുകളിൽ തന്നെയാണ് ഉള്ളത് എന്നതു കൊണ്ടുമാണ്. ചിറകുകളിൽ ഉള്ള ടാങ്കിൽ നിന്നും ഇന്ധനം തുല്യമായാണ് എൻജിനിലേക്ക് സപ്ലൈ ആകുന്നത്.അതുകൊണ്ട് ഇരു വശങ്ങളിലുമുള്ള ബാലൻസിങ്ങും ശരിയായി തന്നെ നിലനിൽക്കും..അതുപോലെ ഈ ചിറകുകളിൽ ഒരു വലിയ ടാങ്ക് അല്ല ഉണ്ടാവുക.. ഒരു ചിറകിൽ തന്നെ പാർട്ട് , പാർട്ട് ആയി നിരവധി അറകളിൽ ആണ് ഇന്ധനം ഉണ്ടാവുന്നത്. *

23K Like Comment Share