സമുദ്രത്തിനടിയിൽ കൂടി എങ്ങനെയാണ് കേബിൾ ഇടുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നത്?

Adesh Prathap സമുദ്രത്തിനടിയിൽ കൂടി എങ്ങനെയാണ് കേബിൾ ഇടുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നത്? സമുദ്രത്തിനടിയിൽ 25 മുതൽ 30 കി.മീ. വരെ അകലത്തിലാണ് കേബിൾലൈനുകൾ ക്രമപ്പെടുത്തുന്നത്. അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് ലൈനുകൾക്ക് തമ്മിൽ ഇത്രയും അകലം. വൈദ്യുത യന്ത്രങ്ങളും യാന്ത്രികോപകരണങ്ങളും സാമഗ്രികളും അടക്കം ചെയ്തിട്ടുള്ള ഒരു കപ്പലിന്റെ സഹായത്തോടെയാണ് കേബിളുകൾ നിരത്തുന്നത്. കപ്പലിൽ ഉയർന്ന് മുന്നോട്ട് ഉന്തിനില്ക്കുന്ന കഴയും അതിൻമേൽ കേബിൾ ചുറ്റിയിട്ടുള്ള ചക്രങ്ങളും ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഒരു ചക്രത്തിൽ നിന്നാണ് കേബിൾ ആവശ്യാനുസരണം പുറമേക്ക് അഴിഞ്ഞഴിഞ്ഞുപോകുന്നത്. ഇവയ്ക്ക് പുറമേ കേബിൾ നിക്ഷേപിക്കുന്നതിനുള്ള കേബിൾ എഞ്ചിനുകളും അവയെ പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതമോട്ടോറുകളും കേബിളിന്റെ വലിവ് നിർണയിക്കുന്നതിനുള്ള ഡൈനാമോമീറ്ററുകളും കപ്പലിൽ ഉണ്ടായിരിക്കും. നീളംകൂടിയ കേബിൾലൈനുകളിൽ ഉണ്ടാകുന്ന വൈദ്യുതസംജ്ഞ(electrical signal)കളുടെ മൂല്യക്ഷയനിവൃത്തിക്കായി പ്രവർധകങ്ങൾ (amplifiers) അടക്കം ചെയ്തിട്ടുള്ള ആവർത്തിനി (repeater), ലൈനിനോട് ചേർത്ത് ക്രമപ്പെടുത്തിയിരിക്കും. ഇവ ജലം പ്രവേശിക്കാത്ത കൂടുകളിൽ അടക്കം ചെയ്ത് കേബിളുകളുടെ അഗ്രങ്ങളിൽ സംയോജിപ്പിക്കുന്നു. ലൈനുകളിൽ സംഭവിക്കാറുള്ള ഭൂദോഷം (earth fault) ഏതുസ്ഥാനത്താണെന്ന് കരയിലിരുന്നു നിർണയിക്കുന്നതിന് ഒരു വൈദ്യുതമാപന ഉപകരണമായ ബ്രിഡ്ജ് ഉപയോഗിക്കുന്നു. സ്ഥാനം നിർണയിച്ചുകഴിഞ്ഞാൽ അറ്റകുറ്റപ്പണിക്കായി ആ സ്ഥാനത്തേക്ക് കപ്പൽ നീങ്ങുന്നു. നിശ്ചിത സ്ഥാനത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ച് സമുദ്രാന്തർഭാഗത്തുനിന്ന് കേബിൾ പൊക്കി എടുത്താണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.

7.3K Like Comment Share