ഒരു മെസ്സേജ് ! അഞ്ച് അറിവുകൾ ! അറിവ് തേടുന്ന പാവം പ്രവാസി 👉അഗ്നിപർവ്വതങ്ങളുടെ നാടായ ഐസ് ലാൻഡിലെ ബ്ലൂ ലഗൂൺ വളരെ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ ഈ തടാകത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു ജിയോ തെർമൽ പവർ സ്റ്റേഷനിൽ നിന്ന് പുറത്ത് വിടുന്ന വെള്ളമാണ് ഇവിടെ ശേഖരിക്കുന്നത്. ടർബെയ്‌നിലൂടെ കടന്ന് പോയ ശേഷം ഊർജ ഉത്പാദനത്തിന് പുനരുപയോഗിക്കാൻ സാധിക്കാത്തതിനാൽ ജലം കുളത്തിലേക്ക് തുറന്ന് വിടുകയാണ് ചെയ്യുന്നത്. നിരവധി ധാതുസമ്പുഷ്ടമായ ഈ വെള്ളം പല ത്വക്ക് രോഗങ്ങൾ മാറ്റുന്നതിനും സഹായിക്കുന്നു. 👉ഒരു വൃക്ഷം വളരുന്ന അവസരത്തിൽ കാമ്പിയം (cambium) എന്ന കലകൾ (tissues) തുടർച്ചയായി വിഭജിക്കുന്നു. കാമ്പിയം രണ്ടിനമുണ്ട്. വൃക്ഷത്തിന്റെ അന്തർ ഭാഗത്ത് സൈലവും (xylem) , പുറംഭാഗത്ത് ഫ്ളോയവും (phloem) ഉണ്ടാക്കുന്ന വാസ്കുലർ കാമ്പിയം (vascular cambium) ആണ് ഒന്ന്. മരത്തൊലിയെ ഉണ്ടാക്കുന്ന കോർക്ക് കാമ്പിയം (cork cambium) എന്ന മറ്റൊരിനവും ഉണ്ട്. വാസ്കുലർ കാമ്പിയം ഉണ്ടാക്കുന്ന സൈലവും വൃക്ഷത്തിൽ ആദ്യമേ ഉണ്ടായിരുന്ന സൈലവും ചേർന്ന് വൃക്ഷത്തിന്റെ മദ്ധ്യഭാഗം കട്ടിയുള്ളതാകുന്നു ലിഗ്നിൻ (lignin)എന്ന പദാർത്ഥമാണ് ഇതിന് കാഠിന്യം നൽകുന്നത്. ഈ ഭാഗത്തെ കാതൽ എന്നും കട്ടി കുറഞ്ഞ പുറംഭാഗത്തെ ‘വെള്ള’ എന്നും വിളിക്കുന്നു. 👉അഗ്നിയും , ചാരവും , പാറയും മറ്റും പുറംതള്ളുന്ന പർവ്വതങ്ങളെ ആംഗലേയത്തിൽ വോൾക്കാനോ എന്ന് പറയുന്നു. ഗ്രീക്ക് പുരാണത്തിലെ അഗ്നിദേവനായ വോൾകന്റെ പേരിൽ അറിയപ്പെടുന്ന ഇറ്റലിയിലെ സിസിലിക്കടുത്തുളള വോൾകാനിക് ദീപിൽ നിന്നുമാണ് അഗ്നിപർവ്വതങ്ങൾക്ക് വോൾക്കാനോ എന്നു പേരുവന്നത് .
👉വിഷമിച്ചിരിക്കുന്ന ഒരു സാഹചര്യത്തെ ധ്വനിപ്പിക്കാനാണ് സെഡ് എന്ന പദം ഉപയോഗിക്കുന്നത്. കടുത്ത വിഷമം എന്ന് അർഥം.കുറച്ചുകാലം മുമ്പുവരെ മൂഡ് ഓഫ്, മൂഡൗട്ട്, ടെൻഷൻ, ടെൻസ്ഡ് എന്നൊക്കെ ഉപയോഗിച്ചിരുന്നു. ഇപ്പോൾ പുതിയ കുട്ടികൾ മാനസിക വിഷമം ഉണ്ടെന്ന് പ്രകടിപ്പിക്കാൻ ‘അവനാകെ സെഡായി’ എന്നൊക്കെ പറയാറുണ്ട്.
👉ബുൾബുൾ വർഗത്തിൽപ്പെടുന്ന Yellow Throated Bulbul പക്ഷി ഗോവയുടെ സംസ്ഥാനപക്ഷിയാണ്. ഈ പക്ഷിയുടെ മലയാളനാമം മണികണ്ഠൻ പക്ഷി എന്നാണ്. Flame Throated Bulbul എന്ന പേരിലും ഇത് അറിയപ്പെടുന്നു. ജലാംശമുള്ള/ നനവുള്ള കാട്ടരുവികളുടെ ഓരത്തുള്ള പൊന്തക്കാടുകൾ ആണ് ഇവയുടെ വാസസ്ഥലം. പശ്ചിമ ഘട്ടത്തിൽ കാണാൻ സാധിക്കുന്ന അപൂർവ പക്ഷിയിനം കൂടിയാണ് ഇവ. അടക്കിപ്പിടിച്ചുള്ള ‘പ്രിറിറ്റ്’ എന്ന ഇവയുടെ ശബ്ദം പ്രശസ്തമാണ്.
***
ഐസ് ലാൻഡിലെ ബ്ലൂ ലഗൂണിൽ കുളിച്ചാൽ ചർമ്മ രോഗങ്ങൾ മാറുമെന്ന് പറയുന്നത് എന്തുകൊണ്ട് ?

15K
Like
Comment
Share