നേരത്തെ ഫലം തരുന്ന വിയറ്റ്നാംപ്ലാവ്

രാജേഷ് കാരാപ്പള്ളില് നേരത്തെ ഫലം തരുന്ന വിയറ്റ്നാംപ്ലാവ് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ചക്കകാലം എത്തുന്നതിനു മുമ്പ് ഫലം തരുന്ന ഒരു കുള്ളൻ’പ്ലാവിനം വിയറ്റ്നാമിൽ നിന്നെത്തി. കൃഷി ചെയ്ത് ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഫലം തന്നു തുടങ്ങുന്ന ഇവയ്ക്ക് വർഷത്തിൽ പല തവണ കായ്കൾ ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. വിയറ്റ്നാം പ്ലാവിന്റെ ചക്കകൾ ചെറുതാണ്. ചുളകൾക്ക് മഞ്ഞനിറം.,രുചികരം. പഴുപ്പിച്ചും,പാകം ചെയ്തും കഴിക്കാൻ വിശേഷം.. വലിയ ചെടിച്ചട്ടിയിലോ, വീടുകളിലെ മട്ടുപ്പാവിലെ കൃഷിയിടത്തിലോ വളർത്താൻ വിയറ്റ്നാം പ്ലാവ് അനുയോജ്യമാണ്. ഇവ കൃഷി ചെയ്യാൻ വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് അനുയോജ്യം. തൈകൾ നടുമ്പോൾ ജൈവവളങ്ങൾ ചേർക്കണം. വേനൽക്കാലത്ത് ചെറുതൈകൾക്ക് പരിമിത തോതിൽ ജലസേചനവുമാകാം. മഴക്കാലത്ത് കമ്പുകളിൽ ചീക്കൽ രോഗം കണ്ടാൽ ബോർഡോ കുഴമ്പ് തേച്ച് നിയന്ത്രിക്കാം. തായ്ത്തടിക്ക് വണ്ണം വയ്ക്കുന്നതു വരെ മുളങ്കമ്പുകൾ ചുവട്ടിൽ ഉറപ്പിച്ച് കെട്ടിക്കൊടുക്കണം. ചക്കകളുടെ കനം കാരണം തായ്ത്തടി വളഞ്ഞ് ഒടിയാതിരിക്കാനാണിത്. അടുക്കളത്തോട്ടത്തിലെ ചെറിയ കൃഷിയിടത്തിന് അനുയോജ്യമാണ് വിയറ്റ്നാം പ്ലാവ്. ഇവയുടെ ബഡ്തൈകൾ നാട്ടിൽ പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട് Contact number: 94952 34232


77 Like Comment Share