Venu Gopal ഇന്നൊരു സുഹൃത്ത് ആഫിക്കൻ ഒച്ചിനെ എങ്ങിനെ ഒഴിവാക്കാം എന്ന് മെസ്സേജ് ചെയ്തു ചോദിച്ചിരുന്നു.. കർഷകർക്ക് ഒരു ശല്യവും വളരെ വേഗത്തിൽ പെറ്റുപെരുകുകയും ചെയ്യുന്നുണ്ട്.. കൃഷിസ്ഥലങ്ങളിൽ ചെടികളെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.. ഇവയെ ഓരോന്നോരോന്നായി നിയന്ത്രിക്കുക, ശേഖരിക്കുക അല്ലെങ്കിൽ അതിനു മേൽ സ്‌പ്രേ ചെയ്യാൻ പോവുക എന്നതൊക്കെ പ്രശ്നം പിടിച്ച പണിയാണ്.. ആഫിക്കൻ ഒച്ചിനെ നോക്കി പകച്ചു നിന്നിട്ടെന്തു കാര്യം? അതിനെ ഫാമിലെ ഭക്ഷണമാക്കികൂടെ? ഒച്ചിനോടൊക്കെ യുദ്ധം ചെയ്തു തോറ്റോടിപോവുക എന്നതൊക്കെ നാണക്കേടല്ലേ മനുഷ്യന്മാർക്ക്.. അയ്യയ്യേ.. മോശം മോശം.ആയതിനാൽ അവയെ കെണിവെച്ചു കൂട്ടത്തോടെ പിടിക്കാനുള്ള വിദ്യ തയ്യാറാക്കുക.. കൂട്ടത്തോടെ പിടിച്ചു അൽപം വേവിച്ചു കോഴിത്തീറ്റയും മത്സ്യങ്ങൾക്കു തീറ്റയും ആക്കുക.. നല്ല പ്രോട്ടീനുള്ള ഭക്ഷണമാക്കി മാറ്റാം.. അപ്പോൾ പിന്നെ നിയന്ത്രണവുമായി കോഴികൃഷിയിലും മത്സ്യ കൃഷിയിലും തീറ്റ ലാഭവുമായി. അതിന്റെ ശരീരത്തിലുള്ള കക്കയും കളയേണ്ടതില്ല.. അത് പൊടിച്ചു കാൽസ്യം പൊടിയായി കൃഷിയിടങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യാം.ശല്യമുള്ള പ്രദേശങ്ങളിൽ ഇവ ആകർഷിക്കാൻ വേണ്ടി പഴയ ചാക്കുകൾ നനച്ച് രണ്ടുമൂന്നെണ്ണം ചുരുട്ടിക്കൂട്ടി കൃഷി തോട്ടത്തിന്റെ പല ഭാഗങ്ങളിലാക്കി നിക്ഷേപിക്കുക.. ഒപ്പം തന്നെ പപ്പായ ഇലകളും കാബേജ് ഇലകളും അവിടെ നിക്ഷേപിക്കുക.. ചാക്കിന്റെ ഇടയിലൊക്കെയായി നിക്ഷേപിക്കുക.ഈ ആഫ്രിക്കൻ ഒച്ചുകൾ ഇഴഞ്ഞു വന്ന് അവിടെ തമ്പടിക്കും.. ഇടയ്ക്കിടെ പോയി നോക്കി എല്ലാവരെയും തൂത്തു വാരുക.മുറിക്കാറായ പപ്പായ തടികൾ ഉണ്ടെങ്കിൽ അവ മുറിച്ചു കൃഷിയിടത്തിൽ പലയിടങ്ങളിലായി ഇട്ടാലും അവ അതിന്മേൽ വന്നു പറ്റിപ്പിടിച്ചിരിക്കും
ആഫിക്കൻ ഒച്ചിനെ എങ്ങിനെ ഒഴിവാക്കാം ? വളരെ പ്രസക്തമായ പോസ്റ്റ്

77 Like
Comment
Share