Venu Gopal മിലിബഗ്ഗിനെ തടയാൻ മരുന്നുണ്ടോ എന്ന് ചോദിക്കുന്നതിനേക്കാൾ നല്ലതാണ് മിലിബഗ് മണ്ണിൽ വളരാതെ നോക്കുന്നത്. മണ്ണിൽ നിന്നാണ് പിന്നീട് ചെടികളിലേക്ക് കയറി ഇളം തണ്ടുകളിലും മൊട്ടിൻമേലും കൈകളിലും മറ്റും കയറി ഇരിപ്പിടം സ്ഥാപിച്ചു ചെടികളില് ഷുഗർ വലിച്ചെടുത്തു സുഖമായി ജീവിക്കാൻ തുടങ്ങുന്നത്. പിന്നെ കുടികിടപ്പു അവകാശവുമായി പെറ്റുപെരുകും.. തണ്ടും കായുമെല്ലാം ശോഷിപ്പിക്കും. അവയുടെ ശരീരത്തിൽ നിന്നും വമിക്കുന്ന ഒരു രുചികരമായ വസ്തു കുടിക്കാൻ ഉറുമ്പുകളും കൂടെക്കൂടും. മിലിബഗ്ഗിന്റെ സുഹൃത്തുക്കൾ ഉറുമ്പുകളാണ്. അവയുടെ രക്ഷകരായി എപ്പോഴുമുണ്ടാകും. മിലിബഗിന്റെ ശത്രുവാണ് ലേഡി ബഗ്.. കണ്ടിട്ടുണ്ടാകും കുന്നിക്കുരുപോലെ ചുവപ്പു നിറത്തിൽ കറുത്ത കുത്തുള്ള ഒരു ആമ ആകൃതിയിൽ. മിലിബഗ് മണ്ണിലൂടെ വരാതിരിക്കാൻ മണ്ണിൽ ഇത്തരം കീടങ്ങളെ പ്രതിരോധിക്കാൻ മണ്ണിനെത്തന്നെ ഒരുക്കുകയാണ് ബുദ്ധി. പാലക്കാട് പല പ്രദേശങ്ങളിലും തെങ്ങു കർഷകരും മറ്റും കഷ്ട്ടപ്പെടുന്നുണ്ട് ഇവയുടെ ശല്യം കാരണം. തെങ്ങിനെ മാത്രമല്ല പപ്പായ, മാവ് മുളക്, തക്കാളി എന്നീ കൃഷികളെയും സാരമായി ഉപദ്രവിച്ചു നശിപ്പിക്കാറുണ്ട്. ചെറിയ ചെടികളാണെങ്കിൽ കയ്യെത്തും ദൂരം വരെയാണെങ്കിൽ എന്തെങ്കിലും പ്രതിവിധിയിലൂടെ പ്രതിരോധിക്കാമെന്നു വെക്കാം പക്ഷെ മാവും തെങ്ങുമൊക്കെ പോലുള്ള എത്താൻ സാധിക്കാത്ത ഉയരത്തിലാണെങ്കിലോ? അതിനും പ്രതിസന്ധി ഘട്ടത്തിൽ വഴിയുണ്ടെങ്കിലും മണ്ണിൽ നിന്നുതന്നെ പ്രതിരോധിക്കുന്നതല്ലേ നല്ലത്. മണ്ണിൽ അമിത രാസവളപ്രയോഗം മണ്ണിന്റെ പ്രകൃത്യായുള്ള പ്രതിരോധ ശേഷി നശിപ്പിക്കാം അങ്ങിനെ വരുന്ന മണ്ണിലാണ് ഇത്തരം കീടങ്ങളുടെ ഉപദ്രവം വർദ്ധിക്കുക. ഈ കീടങ്ങൾക്കാണെങ്കിൽ അവയുടെ ശരീരത്തിലുള്ള ഒരുതരം വാക്സ് കാരണം പെട്ടെന്നൊന്നും ചെറിയൊരു പ്രതിരോധമൊന്നും ഏശുകയുമില്ല. അധവാ സസ്യങ്ങളിൽ വന്നു കഴിഞ്ഞാൽ തുടക്കത്തിൽ തന്നെ ഓർഗാനിക് രീതിയിൽ വേപ്പെണ്ണയും വെളുത്തുള്ളി എരിവുള്ള പച്ചമുളക് എന്നിവയുടെ അരച്ച മിശ്രിതം നേർപ്പിച്ചു സ്പ്രേ ചെയ്‌താൽ മതി.
മണ്ണിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഓർഗാനിക് ബയോ ഇനോക്കുലന്റുകൾ ഉപയോഗിക്കുക.. (ഞാൻ നിർമ്മിക്കുന്നത് കൃഷി ചെയ്യുന്ന ഫാമുകളിൽ മാത്രം, ഉത്പാദിപ്പിച്ചു വിൽക്കുന്ന രീതിയിലേക്ക് ഞാൻ ഇതുവരെ കടന്നിട്ടില്ല) മിലി ബഗിനോടൊപ്പം സുന്ദരിയായ ലേഡി ബഗ്ഗിന്റെ ചിത്രവും ചുവട്ടിൽ നൽകാം. ലേഡി ബഗ് സുന്ദരിയും ഉപകാരിയുമാണ്..
കൃഷികൾ ഉപദ്രവിച്ചു നശിപ്പിക്കുന്ന മിലിബഗ്

77 Like
Comment
Share