ഇപ്പോൾ വേനൽ മഴ ഇത് കഴിഞ്ഞാൽ ഉടൻ ഉണ്ടാകാൻ പോകുന്ന വരൾച്ചയേ മുന്നേ കൂട്ടി കണ്ട് വേണ്ട മുന്കരുതൽ എടുക്കാം . ചെടി ചട്ടി , ഗ്രോബാഗ് ,ഡ്രംമ്മിൽ കൃഷി ചെയ്യുന്നവർക്ക് വരൾച്ചയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല . വിളകളെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാൻ ഹൈഡ്രോജെൽ ഹൈഡ്രോജൽ ക്യാപ്സ്യൂളുമായി അഞ്ചാമത് വൈഗ കാർഷിക മേളയുടെ ഭാഗമായി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള പ്രദർശനശാലയിലാണ് വരൾച്ചയെ പ്രതിരോധിച്ച് വിളകളെ സഹായിക്കുന്ന ഹൈഡ്രോജൽ ക്യാപ്സ്യൂൾ കാർഷിക സർവ്വകലാശാല അവതരിപ്പിച്ചത്. ഒരു ക്യാപ്സൂൾ അതിൻറെ 400 ഇരട്ടി വെള്ളം പിടിച്ചു വെയ്ക്കുന്നു സ്റ്റാർച്ച് ബേസ്ഡ് ഉല്പന്നമാണ്. ക്യാപ്സ്യൂൾ ബോഡി, ഹ്യൂമൻ മെഡിസിനിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ബോഡി ആയതിനാൽ അടുത്ത വലിയ മഴക്കാലത്തോടെ അലിഞ്ഞ് ഇല്ലാതാകും. തെങ്ങ്, ജാതിക്ക എന്നിവയ്ക്ക് 20 ഉം കമുകിന് 10 ഉം വാഴയ്ക്ക് 8 ഉം പച്ചക്കറിക്ക് 4 ഉം ക്യാപ്സ്യൂളുകൾ വേരുപടത്തിനടുത്തേക്ക് സ്ഥാപിച്ച് മണ്ണിട്ട് മൂടി നനച്ചു കൊടുക്കുക. വിളകളെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാൻ ഹൈഡ്രോജെൽ പേര് സൂചിപ്പിക്കുന്നതുപോലെ ജലം സംഭരിക്കാന്‍ ശേഷിയുള്ള പോളിമറുകളാണ് ഹൈഡ്രോജെല്‍. കാര്‍ഷിക മേഖലയില്‍ മണ്ണിന്റെ ജലാഗിരണ സംഭരണ ശേഷി വര്‍ധിപ്പിക്കാനും മണ്ണൊലിപ്പും കുത്തൊഴുക്കും തടയാനും ജല സേചനത്തോത് കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നു.പോളിമർ ഉപയോഗിച്ച് നിർമിക്കുന്ന ജെൽ സ്വാഭാവികമായി വിഘടിച്ചു പോകുന്നതാണ്. കൃഷിയിടത്തിലെ മണ്ണുമായി ഹൈഡ്രോജെൽ കലർത്തുകയാണ് ചെയ്യുന്നത്.ജലം ആഗിരണം ചെയ്യുന്ന ജെൽ അതിന്റെ വലുപ്പത്തിന്റെ മുന്നൂറു മടങ്ങായി സ്വയം വലുതാകുന്നു. ഇത് ചെടികളുടെ വേരുപടലത്തിൽ ഒട്ടിയിരിക്കുകയും മണ്ണിൽ ജലാംശം കുറയുന്ന അവസരത്തിൽ നനവ് പുറത്തുവിട്ട് ചെടിക്ക് ലഭ്യമാക്കുകയും ചെയ്യും.
10 മുതൽ 25 ശതമാനം വരെ വിളവർധനയും രേഖപ്പെടുത്തിയിരിക്കുന്നു. മാത്രവുമല്ല ജലസേചനത്തിൽ 40 മുതൽ 70 ശതമാനം വരെ ജല ഉപയോഗം കുറയ്ക്കാനും കഴിയും രാസവളം ജലത്തിൽ ലയിച്ച് ഒഴുകിപ്പോകുന്നത് തടയാനും ഹൈഡ്രോജെല്ലിന് കഴിയും. ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനം 2012 മുതൽ തന്നെ പൂസ ഹൈഡ്രോജെൽ എന്ന പേരിൽ ഇത് ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകുന്നുണ്ടെങ്കിലും വൻകിട കർഷകർക്കിടയിൽ മാത്രമാണ് ഇത് അറിയപ്പെട്ടിരുന്നത് ഹൈഡ്രോജെൽ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം ക്യാപ്സൂൾ രൂപത്തിൽ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട് രണ്ട് ക്യാപ്സുൾ ഒരു ഗ്രോബാഗിൽ എന്ന നിലയിലാണ് കൊടുക്കേണ്ടത്, തച്ചമ്പാറ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം അടുക്കളത്തോട്ടം കൃഷിക്ക് ഉപയോഗിക്കാൻ കർഷകർക്ക് ഹൈഡ്രോജെൽ ക്യാപ്സ്യൂൾ വിതരണം ചെയ്യുകയുണ്ടായി
വിളകളെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാൻ ഹൈഡ്രോജെൽ ക്യാപ്സ്യുൾ

77 Like
Comment
Share