ഇത് അച്ചാചെയ്രു( ACHACHAIRU)ഇപ്പോൾ കേരളത്തിൽ പലരും ഇത് നട്ടു വളർത്താൻ തുടങ്ങിട്ടുണ്ട്, അച്ചാചെയ്രു തൈകൾ ഇപ്പോൾ പല നേഴ്സറികളിലും ലഭ്യമാണ് .ബൊളീവിയൻ - ആമസോൺ വനാന്തരങ്ങളിൽ ഉദ്ഭവിച്ച ഈ പഴവർഗം നമ്മുടെ കുടംപുളിയുടെയും മാങ്കോസ്റ്റീന്റെയും അടുത്ത ബന്ധുവാണ്. അച്ചാചെയ്രു എന്നാൽ തേൻ ചുംബനം എന്നർത്ഥം. മൂപ്പെത്തുമ്പോൾ തിളക്കമേറിയ ഓറഞ്ച് നിറം കൈവരിക്കുന്ന ഈ പഴം അതിന്റെ സ്വതസിദ്ധമായ ചെറിയ പുളിയോട് കൂടിയുള്ള മാധുര്യം കൊണ്ട് നാവിനെ ത്രസിപ്പിക്കുന്നു. വളർച്ചയുടെ ആദ്യ കാലങ്ങളിൽ തണൽ ഏറെ ഇഷ്ടപ്പെടുന്ന ഈ ഫലവൃക്ഷത്തിനു ആദ്യ മൂന്ന് വർഷം തണൽ കൂടിയേ തീരു. അതിനു ശേഷം തണലിന്റെ തോതിന് വളർച്ചയുമായോ വിളവുമായോ നേരിട്ട് ബന്ധമില്ല പ്രായമുള്ള മാതൃവൃക്ഷങ്ങളിൽ നിന്നുള്ള വിത്തുകൾ മുളപ്പിച്ച തൈകളാണ് നടീലിനു ഉത്തമം. കായ്‌ഫലം ലഭിക്കുന്നതിന് ആറേഴ് വർഷത്തെ വളർച്ച ആവശ്യമാണ്. ഏത് മണ്ണിലും വളർച്ച ഒരേ തോതിലായതിനാൽ കേരളത്തിലെവിടെയും ഇത് നട്ടു വളർത്താം. വാണിജ്യ കൃഷിയ്ക്ക് ഈർപ്പമുള്ള മണ്ണ്, 18 മുതൽ 38 ഡിഗ്രി വരെ അന്തരീക്ഷ താപനില, 50-55%അന്തരീക്ഷ ആർദ്രത, 150cm മഴ എന്നിവ അഭികാമ്യം.
കേരളീയർ നട്ടുവളർത്താൻ തുടങ്ങിയ പുതിയ പഴം അച്ചാചെയ്രു

77 Like
Comment
Share